ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

2021 -ലെ ഒക്‌ടോബർ വിൽപ്പന കണക്കുകൾ പ്രകാരം ഫോക്‌സ്‌വാഗൺ ടൈഗൂൺ അതിന്റെ കസിനായ സ്‌കോഡ കുഷാഖിനെ മറികടന്നതായി വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് സ്‌കോഡ 2,413 യൂണിറ്റ് കുഷാഖും ഫോക്‌സ്‌വാഗൺ 2,551 യൂണിറ്റ് ടൈഗൂണും വിറ്റഴിച്ചു.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇരു മോഡലുകളും മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കൂടാതെ, കുഷാഖ്, ടൈഗൂൺ എന്നിവയ്ക്ക് ഒരേ അണ്ടർപിന്നിംഗുകൾ, എഞ്ചിൻ, ഗിയർബോക്സ്, കൂടാതെ പ്ലാറ്റ്ഫോം എന്നിവ ഒന്നു തന്നെയാണ്.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇന്ത്യൻ വിപണിയ്ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഫോക്‌സ്‌വാഗണിന്റെ പുതിയ MQB-A0-IN പ്ലാറ്റ്‌ഫോമിലാണ് ഇരു മോഡലുകളും ഒരുങ്ങുന്നത്. ഫോക്‌സ്‌വാഗൺ സബ്‌സിഡിയറികൾ വിദേശ വിപണിയിൽ ഉപയോഗിക്കുന്ന MQB-A0 പ്ലാറ്റ്‌ഫോമിന്റെ ചെലവ് കുറഞ്ഞ പതിപ്പാണിത്. പുതിയ പ്ലാറ്റ്‌ഫോം കാരണം, രണ്ട് എസ്‌യുവികൾക്കും 2,651 mm വീൽബേസ് ലഭിക്കുന്നു, ഇത് സെഗ്‌മെന്റിലെ ഏറ്റവും നീളമുള്ള ഒന്നാണ്.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

എഞ്ചിനും ഗിയർബോക്സും

രണ്ട് എസ്‌യുവികൾക്കും രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട് എന്നാൽ ഇവയ്ക്ക് ഡീസൽ എഞ്ചിൻ ഓഫറിൽ ഇല്ല. 115 bhp പരമാവധി കരുത്തും 178 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI എഞ്ചിൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

അതിനോടൊപ്പം 1.5 ലിറ്റർ, നാല് സിലിണ്ടർ TSI എഞ്ചിനും നിർമ്മാതാക്കൾ നൽകുന്നു. ഇത് 150 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഏഴ് സ്പീഡ് DSG ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

ഈ എഞ്ചിൻ ACT അല്ലെങ്കിൽ ആക്ടീവ് സിലിണ്ടർ ടെക്നോളജിയുമായി വരുന്നു. ഇക്കാരണത്താൽ, ആവശ്യമില്ലാത്ത ചില സന്തർഭങ്ങളിൽ വാഹനങ്ങൾക്ക് അവയുടെ രണ്ട് സിലിണ്ടറുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ കഴിയും. ഇത് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

കുഷാഖ് വിലകളും വകഭേദങ്ങളും

സ്‌കോഡ കുഷാഖിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 10.49 ലക്ഷം രൂപ മുതലാണ്, ഇത് 17.99 ലക്ഷം രൂപ വരെ ഉയരുന്നു. എസ്‌യുവി മൂന്ന് വേരിയന്റുകളിൽ സ്കോഡ വാഗ്ദാനം ചെയ്യുന്നു. ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നിവയാണ് ഈ മൂന്ന് വേരിയന്റുകൾ.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇപ്പോൾ ആറ് എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും സ്റ്റൈൽ വേരിയന്റിൽ ലഭിക്കും, എന്നാൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ ഇത് ലഭ്യമാകൂ. പുതിയ വേരിയന്റിന് സാധാരണ സ്റ്റൈൽ വേരിയന്റിനേക്കാൾ 40,000 രൂപ അധികം ചെലവാകും. 1.5 TSI എഞ്ചിനിനൊപ്പം ടോപ്പ്-എൻഡ് സ്റ്റൈൽ വേരിയന്റ് മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

ടൈഗൂൺ വിലകളും വകഭേദങ്ങളും

ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ എക്സ്-ഷോറൂം വിലയും ആരംഭിക്കുന്നത് 10.49 ലക്ഷം രൂപ മുതലാണ്. ഇത് 17.49 ലക്ഷം രൂപ വരെ ഉയരുന്നു. ഫോക്‌സ്‌വാഗൺ ടൈഗൂൺ ഡൈനാമിക് ലൈൻ പെർഫോമൻസ് ലൈൻ എന്നീ രണ്ട് ട്രിം ലെവലുകളിൽ വാഗ്ദാനം ചെയ്യുന്നു.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ എന്നീ മൂന്ന് വകഭേദങ്ങൾ ഡൈനാമിക് ലൈനിൽ ഉൾക്കൊള്ളുന്നു. പെർഫോമൻസ് ലൈൻ GT, GT പ്ലസ് എന്നീ രണ്ട് വകഭേദങ്ങൾ ഉൾക്കൊള്ളുന്നു. പെർഫോമൻസ് ലൈൻ ട്രിമ്മിന് കീഴിലുള്ള വകഭേദങ്ങൾ കൂടുതൽ ശക്തമായ 1.5 TSI എഞ്ചിനിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ട് എസ്‌യുവികളുടെയും വില അല്പം ഉയർന്നതായി തോന്നാം. എന്നിരുന്നാലും, അതിന് ഒരു കാരണമുണ്ട്. സ്‌കോഡയും ഫോക്‌സ്‌വാഗണും കുഷാഖിന്റെയും ടൈഗന്റെയും "ബേസ്" വേരിയന്റ് വാഗ്ദാനം ചെയ്യുന്നില്ല.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

അതിനാൽ, ലോവർ-സ്പെക്ക് വേരിയന്റുകൾ പോലും ധാരാളം ഫീച്ചറുകളുമായി വരുന്നു. മറ്റ് വാഹന നിർമ്മാതാക്കൾ അവരുടെ എസ്‌യുവികളുടെ നേക്കഡ് പതിപ്പ് വാഗ്ദാനം ചെയ്യുന്നു, അവ അടിസ്ഥാന സവിശേഷതകൾ മാത്രം നൽകുന്നു. ഇക്കാരണത്താൽ, അവരുടെ എസ്‌യുവികൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തുന്നു.

ഒക്ടോബർ വിൽപ്പനയിൽ Skoda Kushaq -നെ പിൻതള്ളി Volkswagen Taigun; വിൽപ്പന കണക്കുകൾ ഇങ്ങനെ

എതിരാളികൾ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മാരുതി സുസുക്കി എസ്-ക്രോസ്, റെനോ ഡസ്റ്റർ, എംജി ആസ്റ്റർ, നിസാൻ കിക്ക്‌സ് എന്നിവയ്‌ക്കെതിരെയാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് മോഡലുകൾ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen taigun beats skoda kushaq in october 2021 sales
Story first published: Tuesday, November 9, 2021, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X