പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

യുഎസ്എയിൽ, Volkswagen 2022 Jetta, Jetta GLI എന്നിവ അവതരിപ്പിച്ചു. പുത്തൻ അപ്‌ഡേറ്റിലൂടെ 2022 Jetta -ക്ക് അതിന്റെ രൂപകൽപ്പനയിലും പവർട്രെയിനുകളിലും നിരവധി മാറ്റങ്ങൾ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

ഈ മാറ്റങ്ങൾ ചെറുതാണെങ്കിലും, അവ തീർച്ചയായും ശ്രദ്ധേയമാണ്. നോസ് നവീകരണത്തിന്റെ ഭാഗമായി Jetta ഇപ്പോൾ ഒരു പുതിയ ഗ്രില്ല് ഉപയോഗിക്കുന്നു, ചില അധിക ക്രോം സ്ലാറ്റുകൾ ഇതിലുണ്ട്.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

വാഹനത്തിന്റെ സിലൗറ്റ് അതേപടി നിലനിൽക്കുന്നു, പക്ഷേ Volkswagen ഒരു കൂട്ടം പുതിയ അലോയി വീലുകൾ ഘടിപ്പിച്ചിട്ടുണ്ട്, അത് സെഡാന്റെ സൈഡ് പ്രൊഫൈലിന് കുറച്ച് പുതുമ നൽകുന്നു.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

പുതിയ ഡിഫ്യൂസറിനൊപ്പം പുതുക്കിയ ബമ്പർ ചേർക്കുന്നത് പിൻഭാഗത്തേയും മികച്ചതാക്കുന്നു. GLI ട്രിമിൽ ഒരു ഹണി കോമ്പ് മെഷ് പാറ്റേണും, ഇരട്ട-ടിപ്പ് എക്‌സ്‌ഹോസ്റ്റ് മഫ്ലറും ചില റെഡ് ആക്‌സന്റുകളും ബ്രാൻഡ് ഒരുക്കിയിരിക്കുന്നു.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

അകത്ത്, 2022 Jetta -യ്ക്ക് പുതിയ സീറ്റുകളും അപ്ഹോൾസ്റ്ററി ഓപ്ഷനുകളും ലഭിക്കുന്നു. കൂടാതെ, ടച്ച് സെൻസിറ്റീവ് കൺട്രോളുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീൽ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു പുതിയ ഗിയർ ഷിഫ്റ്റർ നോബ് എന്നിവ ഇന്റീരിയറിൽ കാണാം. ജർമ്മൻ ബ്രാൻഡ് ഇത്തവണ സുരക്ഷാ കിറ്റും പുതുക്കിയിട്ടുണ്ട്.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

ഓൺബോർഡിൽ, പുതുക്കിയ Jetta -യ്ക്ക് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ട്രാഫിക് അലർട്ട് എന്നിവയും അതിലേറെയും ലഭിക്കുന്നു. പവർട്രെയിനിലെ മാറ്റങ്ങളും പ്രകടമാണ്.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

158 bhp കരുത്തും 249 Nm പരമാവധി torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ TSI പെട്രോൾ മോട്ടോറാണ് ഇപ്പോൾ പുത്തൻ Jetta -യ്ക്ക് ലഭിക്കുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് എഞ്ചിൻ ലഭിക്കും. T-Roc, Taigun തുടങ്ങിയ മറ്റ് Volkswagen കാറുകളിലും ഈ മോട്ടോർ ഉപയോഗിക്കുന്നു.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

വിലകൂടിയ GLI വേരിയന്റ്, 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോറിൽ നിന്ന് പവർ ഉത്പാദിപ്പിക്കുന്നു. ഇത് 228 bhp പരമാവധി കരുത്തും 349 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഈ മോട്ടോറിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുന്നു.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

പുതിയ 2022 Volkswagen Jetta മൊത്തം നാല് ട്രിം ലെവലിൽ റീട്ടെയിൽ ചെയ്യും. എന്നിരുന്നാലും, ഒരു പുതിയ സ്പോർട്ട് ട്രിം ഇത്തവണ നിർമ്മാതാക്കൾ അവതരിപ്പിച്ചു, ഇത് ഔട്ട്ഗോയിംഗ് മോഡലിൽ കാണുന്ന R-ലൈൻ ഗ്രേഡിന് പകരമായിരിക്കും.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

എൻട്രി ലെവൽ 'S' ട്രിം അതേപടി നിലനിൽക്കും. ബ്രാൻഡ് ഇപ്പോൾ സെഡാന്റെ വില പ്രഖ്യാപിച്ചിട്ടില്ല. Volkswagen പറയുന്നതനുസരിച്ച്, 2022 അവസാനത്തോടെ പുതിയ Jetta യുഎസ്എയിലെ ഷോറൂമുകളിൽ എത്തും.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ സെപ്റ്റംബർ 23 -ന് പുതിയ Taigun എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് ജർമ്മൻ വാഹന ഭീമനായ Volkswagen.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

കനത്ത പ്രാദേശികവത്കരണത്തോടെ ഒരുങ്ങുന്ന മിഡ്-സൈസ് എസ്‌യുവിയ്ക്കായി ഇന്ത്യൻ ജനത വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. വാഹനത്തിനായുള്ള ബുക്കിംഗുകൾ പുറത്തിറങ്ങും മുമ്പ് തന്നെ നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

നിലവിൽ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന Hyundai Creta, Kia Seltos എന്നിവയ്ക്കും അടുത്തിടെ പുറത്തിറങ്ങിയ Skoda Kushaq -നും എതിരെയാണ് Volkswagen Taigun മത്സരിക്കുന്നത്.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

കൂടാതെ ഇന്ത്യയിൽ പുതിയ Virtus സെഡാനും പുറത്തിറക്കാനുള്ള പ്ലാനുകളും നിർമ്മാതാക്കൾകക്കുണ്ട്. പ്രീമിയം D-സെഗ്മെന്റ് വിഭാഗത്തിൽ ഒരു കോളിളക്കം സൃഷ്ടിക്കാൻ നിർമ്മാതാക്കൾ Vento -യുടെ പിൻഗാമിയായ Virtus -നെ അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പരിഷ്കരണങ്ങളോടെ 2022 Jetta സെഡാൻ അവതരിപ്പിച്ച് Volkswagen

രാജ്യത്ത് D-സെഗ്മെന്റ് ശ്രേണി അടക്കി വാഴുന്ന Honda City, Maruti Ciaz, Hyundai Verna എന്നിവയാവും Volkswagen Virtus -ന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Volkswagen unveiled 2022 jetta sedan with updates
Story first published: Thursday, August 26, 2021, 13:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X