ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

XC40 എസ്‌യുവിയില്‍ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കളായ വോള്‍വോ കാര്‍ ഇന്ത്യ. കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് XC40 മോഡല്‍.

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

അഞ്ച് സീറ്റുകളുള്ള എസ്‌യുവിയുടെ എക്സ്ഷോറൂം വില അടുത്തിടെ 41.25 ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സ്വീഡിഷ് കാര്‍ നിര്‍മ്മാതാവ് 3.26 ലക്ഷം രൂപ കിഴിവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ 37.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാം.

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

T-ആകൃതിയിലുള്ള ഡിആര്‍എല്ലുകളും സിഗ്നേച്ചര്‍ T-ആകൃതിയിലുള്ള ഡിആര്‍എല്ലുകളും ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ സിംഗിള്‍-ഫ്രെയിം ഫ്രണ്ട് ഗ്രില്ലും ഉള്‍ക്കൊള്ളുന്ന ഏക T4 R-ഡിസൈന്‍ ട്രിമിലാണ് XC40 വാഗ്ദാനം ചെയ്യുന്നത്.

MOST READ: ഇഗ്നിസ് സൂപ്പര്‍ഹീറ്റ്; വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

18 ഇഞ്ച് അലോയ് വീലുകളില്‍ കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് XC40-ന് പരുക്കന്‍ രൂപം നല്‍കുന്നു. ലംബ ടെയില്‍ ലാമ്പുകളും ടു-ടോണ്‍ എക്സ്റ്റീരിയര്‍ കളറും എസ്‌യുവിയെ സവിശേഷവും ശക്തവുമായ റോഡ് സാന്നിധ്യം നല്‍കുന്നു.

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

പോര്‍ട്രെയിറ്റ് ലേ ഔട്ട്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഹാര്‍മാന്‍ കാര്‍ഡണ്‍ സ്റ്റീരിയോ സിസ്റ്റം, പവര്‍ഡ് ടെയില്‍ഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് എന്‍ട്രി, പനോരമിക് സണ്‍റൂഫ്, 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയോടെയാണ് XC40 വിപണിയില്‍ എത്തുന്നത്.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

സുരക്ഷാ രംഗത്ത്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പിംഗ് എയ്ഡ്, പാര്‍ക്ക് അസിസ്റ്റ് ക്യാമറ, ഹില്‍ സ്റ്റാര്‍ട്ട്, ഡിസന്റ് കണ്‍ട്രോള്‍, കൂട്ടിയിടി ലഘൂകരണ പിന്തുണ എന്നിവ ഇതിന് ലഭിക്കുന്നു.

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

വോള്‍വോ XC40-ന് പെട്രോള്‍ എഞ്ചിന്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. 2.0 ലിറ്റര്‍ ഗ്യാസോലിന്‍ മോട്ടോര്‍ 187 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലേക്ക് എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

ഒരു വോള്‍വോ മോഡല്‍ ആയതിനാല്‍ ഉയര്‍ന്ന വേഗത 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. 8.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും.

ഇപ്പോള്‍ വാങ്ങാം; XC40 എസ്‌യുവിക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് വോള്‍വോ

വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചയില്‍ ചെറുതാണെങ്കിലും ഫീച്ചര്‍ സമ്പന്നമാണ് വാഹനത്തിന്റെ അകത്തളം. അധികം വൈകാതെ തന്നെ മോഡലിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Introduced Discount And Offer For XC40 SUV In May 2021. Read in Malayalam.
Story first published: Tuesday, May 25, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X