അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ഒരു വാഹനത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ചിലപ്പോള്‍ അവഗണിക്കപ്പെടുന്നതുമായ ഘടകമാണ് ടയറുകള്‍. പഞ്ചറുണ്ടായാല്‍ മാത്രമാണ് ടയറുകള്‍ക്ക് കാര്യമായ പരിഗണനയും, പരിചരണവും അറ്റകുറ്റപ്പണിയും ലഭിക്കാറുള്ളത്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ഈ ഘട്ടത്തിലാണ് നമ്മള്‍ പറയേണ്ടത്, നിങ്ങള്‍ ഉപയോഗിക്കുന്ന ടയറുകള്‍ നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ നിങ്ങളുടെ വാഹനം എത്ര പുരോഗമിച്ചാലും അത്യാധുനികമായാലും പ്രശ്‌നമല്ല. നിങ്ങളുടെ വാഹനവും റോഡും തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ ഏക പോയിന്റാണ് ടയറുകള്‍, അതിനാല്‍ നിങ്ങളുടെ കാറിലോ മോട്ടോര്‍ സൈക്കിളിലോ പ്രീമിയം, അഥവാ മികച്ച ഗുണനിലവാരമുള്ള ടയറുകള്‍ ഉണ്ടായിരിക്കുകയെന്നത് ആവശ്യമാണ്. ഇവിടെയാണ് വ്രെഡെസ്റ്റീന്‍ പോലുള്ള പ്രീമിയം ടയര്‍ ബ്രാന്‍ഡുകള്‍ ചിത്രത്തിലേക്ക് വരുന്നത്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ഒരുപാട് ചരിത്രവും പൈതൃകവുമുള്ള ഒരു ഡച്ച് ടയര്‍ ബ്രാന്‍ഡാണ് വ്രെഡെസ്റ്റീന്‍, ഇത് അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ചില ടയറുകള്‍ പുറത്തിറക്കി. ഈ ടയറുകളുടെ ഗുണനിലവാരനും, ക്യാളിറ്റിയും പരിശോധിക്കുന്നതിനായി ഞങ്ങളെയും ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് ക്ഷണിച്ചിരുന്നു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ ടയറുകള്‍ - ഹെറിറ്റേജ് സ്റ്റോറി

വ്രെഡെസ്റ്റീന്‍ ടയറുകളെക്കുറിച്ച് അറിയണമെങ്കില്‍ വ്രെഡെസ്റ്റീനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ആദ്യം മനസ്സിലാക്കണം. ബ്രാന്‍ഡിന് 110 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ആദ്യമേ തന്നെ പറയട്ടെ. ഈ കാലഘട്ടത്തിനയില്‍ ബ്രാന്‍ഡ് ദശലക്ഷക്കണക്കിന് ടയറുകളും നിര്‍മ്മിച്ചു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

എല്ലാ വലിയ ബ്രാന്‍ഡുകള്‍ക്കും തുടക്കം മെല്ലെയാണ്, അതുപോലെ തന്നെയാണ് വ്രെഡെസ്റ്റീന്റെ കാര്യത്തിലും. 1909-ലാണ് വ്രെഡെസ്റ്റീന്‍ എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത്, അതിന്റെ സ്ഥാപകന്‍ എമില്‍ ലൂയിസ് കോണ്‍സ്റ്റന്റ് ഷിഫ് നെതര്‍ലാന്‍ഡിലെ ഗുട്ടപെര്‍ച്ച കമ്പനി ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുശേഷം. താമസിയാതെ, 1910-ല്‍, സൈക്കിളുകള്‍ക്ക് വേണ്ടിയാണെങ്കിലും, ആദ്യത്തെ വ്രെഡെസ്റ്റീന്‍ ടയര്‍ നിര്‍മ്മിക്കപ്പെട്ടു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

അന്നത്തെകാലത്ത് സൈക്ലിംഗ് രംഗം നെതര്‍ലാന്‍ഡില്‍ വളരെ വലുതായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം, 1912 ല്‍, ബ്രാന്‍ഡ് പാസഞ്ചര്‍ വാഹനങ്ങള്‍ക്കായി ടയറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. നിരവധി പതിറ്റാണ്ടുകളായി, രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനത്തിനായുള്ള ടയറുകള്‍ നിര്‍മ്മിക്കുക, ട്യൂബ്‌ലെസ് ടയറുകള്‍ നിര്‍മ്മിക്കുക, ലോക സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നേടിയ ടയര്‍ നിര്‍മ്മിക്കുക, ലോകത്തിലെ ആദ്യത്തെ സ്റ്റീല്‍ ബെല്‍റ്റഡ് ടയര്‍ നിര്‍മ്മിക്കുക തുടങ്ങിയ നിരവധി നേട്ടങ്ങള്‍ വ്രെഡെസ്റ്റീന്‍ കൈവരിച്ചു. ഈ നേട്ടങ്ങള്‍ക്കെല്ലാമൊടുവില്‍, നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ ഇന്ത്യയിലും വ്രെഡെസ്റ്റീന്‍ അവരുടെ പ്രീമിയം ശ്രേണിയിലുള്ള ടയറുകളുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ ഇന്ത്യ

2009-ല്‍, ഗുരുഗ്രാം ആസ്ഥാനമായുള്ള ഗ്ലോബല്‍ ടയര്‍ നിര്‍മാണ ഭീമനായ അപ്പോളോ വ്രെഡെസ്റ്റീന്‍ ടയറുകള്‍ ഏറ്റെടുത്തു, വ്രെഡെസ്റ്റീന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുമെന്ന് അന്ന് തന്നെ ഊഹാപോഹങ്ങള്‍ വരുകയും ചെയ്തു. 2013-ല്‍, വ്രെഡെസ്റ്റീന്‍ ടയറുകള്‍ ഒരു ഹ്രസ്വകാലത്തേക്ക് അവതരിപ്പിച്ചു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

എന്നിരുന്നാലും, ഉപഭോക്തൃ പ്രതികരണം വേണ്ടത്ര തൃപ്തികരമല്ലാത്തതിനാല്‍ ലോഞ്ച് പ്ലാനുകള്‍ മാറ്റിവച്ചു. ഒടുവില്‍, ഈ വര്‍ഷമാദ്യം ഏകദേശം 18 ഇന്ത്യന്‍ നഗരങ്ങളില്‍ വ്രെഡെസ്റ്റീന്‍ ടയറുകള്‍ അവതരിപ്പിച്ചു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

2021 ഡിസംബറില്‍, 30 ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിപുലീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും മിഡ്‌സൈസ് സെഡാനുകള്‍ക്കും പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കുമായി അള്‍ട്രാക്ക് ബ്രാന്‍ഡ് ടയറുകള്‍ ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ഇന്ത്യയില്‍ വ്രെഡെസ്റ്റീന്‍ ടയറുകള്‍

വ്രെഡെസ്റ്റീന്‍ നിലവില്‍ നാല് ടയര്‍ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു, വിവിധ സെഗ്മെന്റുകളെയാണ് ഇതിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ അള്‍ട്രാക്ക്

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗണ്‍ പോളോ തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളും ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയ മിഡ്‌സൈസ് സെഡാനുകളും ലക്ഷ്യമിട്ടാണ് വ്രെഡെസ്റ്റീനില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ടയര്‍ അള്‍ട്രാക്ക്. 15 ഇഞ്ച് മുതല്‍ 18 ഇഞ്ച് വരെ വലുപ്പത്തില്‍ ഈ ടയര്‍ ലഭ്യമാണ്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ അള്‍ട്രാക്ക് വോര്‍ട്ടി

അള്‍ട്രാക്ക് വോര്‍ട്ടി, പ്രീമിയം കാര്‍ മേഖലയെ ലക്ഷ്യമിട്ടുള്ള ടയര്‍ ബ്രാന്‍ഡാണ്. 20 ഇഞ്ച് വരെ വലുപ്പമുള്ള ഈ ടയറുകള്‍ ബിഎംഡബ്ല്യു, ഓഡി, മെര്‍സിഡീസ് ബെന്‍സ്, വോള്‍വോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി കാറുകള്‍ക്ക് അനുയോജ്യമാകും.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ സെന്റോറോ ST

നിലവില്‍ വ്രെഡെസ്റ്റീനില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ടയറാണ് സെന്റോറോ ST. ഇത് സ്പോര്‍ട്സ് ബൈക്കുകളെ ലക്ഷ്യം വച്ചുള്ളതാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. റൈഡര്‍ക്ക് ഗ്രിപ്പ്, കാഠിന്യം എന്നിവ ഈ ശ്രേണി വാഗ്ദാനം ചെയ്യും. വിവിധ വലുപ്പങ്ങളില്‍ ഈ ശ്രേണ്ി ലഭ്യമാണ്, ഇത് 400 സിസി മുതല്‍ 1,000 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഘടിപ്പിക്കാന്‍ പ്രാപ്തവുമാണ്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ സെന്റോറോ NS

ഒരു സൂപ്പര്‍സ്പോര്‍ട് മോട്ടോര്‍സൈക്കിളിന്റെ ഉപയോഗാവശ്യങ്ങള്‍ക്കായി തികച്ചും രൂപകല്‍പ്പന ചെയ്തിരിക്കുന്ന ശരിയായ സ്പോര്‍ട്സ് ടയറാണ് സെന്റോറോ NS. ഈ ടയറും വിവിധ വലുപ്പങ്ങളില്‍ ലഭ്യമാണ്, 400 സിസി മുതല്‍ 1,300 സിസി വരെ മോട്ടോര്‍സൈക്കിളുകളില്‍ ഫിറ്റ്‌മെന്റ് അനുവദിക്കുകയും ചെയ്യുന്നു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ ടയറിന്റെ പ്രകടനവും ഡ്രൈവ്/റൈഡ് അനുഭവവും

ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് പോലെയുള്ള ഒരു ട്രാക്ക് ടയറിന്റെ ഗ്രിപ്പ് ലെവലും ഡ്യൂറബിളിറ്റിയും പരിശോധിക്കാന്‍ പറ്റിയ സ്ഥലമാണ്. യഥാര്‍ത്ഥ ലോകത്ത് ടയര്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് ഇത് നിങ്ങള്‍ക്ക് ഒരു ആശയം നല്‍കുന്നില്ലെങ്കിലും, സുരക്ഷിതവും നിയന്ത്രിതവുമായ അന്തരീക്ഷത്തില്‍ ടയറിനെ അതിന്റെ പരിധിയിലേക്ക് നീക്കാന്‍ ഇത് സഹായിക്കുന്നു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ ടയര്‍ ഘടിപ്പിച്ച ബിഎംഡബ്ല്യു 520d-യുടെ മോഡലാണ് ഞങ്ങള്‍ തുടക്കത്തില്‍ പരീക്ഷിച്ചത്. ഈ ടയറുകള്‍ അസാധാരണമായ ഗ്രിപ്പ് ലെവലുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് അധിക സമയം വേണ്ടി വന്നില്ല. 18 ഇഞ്ച് ചക്രങ്ങള്‍ 245/45-R18 വലുപ്പത്തില്‍ വ്രെഡെസ്റ്റീന്‍ അള്‍ട്രാക്ക് വോര്‍ട്ടി ടയറുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത ഏതാനും ലാപ്പുകളില്‍, ടയറുകളുടെ ഗ്രിപ്പ് നഷ്ടപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, പക്ഷേ അത് ഉണ്ടായില്ലെന്ന് വേണം പറയാന്‍.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

തുടര്‍ന്ന് ഞങ്ങള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓഫാക്കി, ബിഎംഡബ്ല്യു അനുവദിച്ചതുപോലെ വേഗത്തിലും ചെരിച്ചും വെട്ടിച്ചും ഓടിച്ചുനോക്കി. ഇപ്രാവശ്യവും ടയറുകള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ഗ്രിപ്പും പെര്‍ഫോമെന്‍സും വാഗ്ദാനം ചെയ്യുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ഇത്തരത്തിലെല്ലാം കാര്‍ ഡ്രൈവ് ചെയ്തിട്ടും, ടയറുകളുടെ ഡിസൈന്‍ അപ്പോഴും കേടുകൂടാതെയിരുന്നു. ഗിഗാരോയുടെ സൃഷ്ടികള്‍ പരിശോധിക്കാന്‍ ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കി. വ്രെഡെസ്റ്റീന്‍ ടയേര്‍സ് ഇപ്പോള്‍ പത്ത് വര്‍ഷമായി ഗിഗാരോ ഡിസൈനുമായി പ്രവര്‍ത്തിക്കുന്നു, ഗിഗാരോ അവരുടെ ടയറുകള്‍ മികച്ചതാക്കുന്നു. 1999-ല്‍ നൂറ്റാണ്ടിന്റെ ഡിസൈനര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജറ്റോ ഗിഗാരോയാണ് ഗിഗാരോ ഡിസൈന്‍ സ്ഥാപിച്ചത്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ട്രാക്കില്‍ വ്രെഡെസ്റ്റീന്‍ അള്‍ട്രാക്ക് പരീക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കിലും, ഡിസ്‌പ്ലേ കാറുകളില്‍ ഞങ്ങള്‍ അത് സൂക്ഷ്മമായി പരിശോധിച്ചു. ഈ ടയറുകള്‍ മനോഹരമായി കാണപ്പെടുന്നു, റബ്ബറും നല്ലതായി തോന്നി. എന്നിരുന്നാലും, ഇതൊരു എന്‍ട്രി ലെവല്‍ ബ്രാന്‍ഡായതിനാല്‍, ഗിഗാരോ ഡിസൈന്‍ ലഭ്യമല്ല.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

വ്രെഡെസ്റ്റീന്‍ മോട്ടോര്‍സൈക്കിള്‍ ടയറുകളില്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ പരീക്ഷണ നടത്തിയിരുന്നു. യമഹ YZF-R1, Ducati Multistrada, Aprilia Tuono V4, Aprilia Dorsoduro, Kawasaki Ninja ZX-10R, Kawasaki Ninja 1000, തുടങ്ങി ആകര്‍ഷകമായ മോട്ടോര്‍സൈക്കിളുകളുടെ ശേഖരം വ്രെഡെസ്റ്റീന്‍ നിരത്തിയിട്ടുണ്ടായിരുന്നു.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ഇവയെല്ലാം വ്രെഡെസ്റ്റീന്‍ സെന്റോറോ ST അല്ലെങ്കില്‍ സെന്റോറോ NS ടയറുകളുടെ ഒരു സെറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടയറുകളിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍, ST-യെയും NS-നെയും വേര്‍തിരിച്ചറിയാന്‍ എളുപ്പമാണ്. സ്പോര്‍ട്സ് ടൂറിംഗിലും ഡ്യൂറബിലിറ്റിയിലും ST കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, NS കൂടുതല്‍ ഹാര്‍ഡ്കോറും സ്പിരിറ്റഡ് റൈഡിംഗിനും ട്രാക്ക് ഡേയ്സിനും തികച്ചും അനുയോജ്യവുമാണ്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

സെന്റോറോ ST-ക്ക് വാട്ടര്‍ ചാനലിംഗിനായി കൂടുതല്‍ ഗ്രോവുകള്‍ ഉണ്ട്, അതേസമയം ട്രാക്കില്‍ അധിക ഗ്രിപ്പ് ലെവലുകള്‍ക്കായി NS-ന് ഗ്രോവുകള്‍ കുറവാണ്. കൂടാതെ, ഉപയോഗിച്ച സംയുക്തത്തിന്റെ കാര്യം വരുമ്പോള്‍, വ്രെഡെസ്റ്റീന്‍ സെന്റോറോ ST, വ്രെഡെസ്റ്റീന്‍ സെന്റോറോ NS എന്നിവ തികച്ചും വ്യത്യസ്തമാണ്. ST കൂടുതല്‍ ഗ്രിപ്പുള്ളതാണ്, അതേസമയം NS വളരെ മൃദുവാണ്.

അള്‍ട്രാക്, അള്‍ട്രാക് വോര്‍ട്ടി, സെന്റോറോ ST & സെന്റോറോ NS; Vredestein ടയറുകളെ അടുത്തറിയാം

ഡ്രൈവ്‌സ്പാര്‍ക്കിന്റെ അഭിപ്രായം

ഒരു ട്രാക്ക് സെഷനുശേഷം ഈ ടയറുകളുടെ ഒരു വിധി പറയാന്‍ ശരിക്കും ബുദ്ധിമുട്ടാണ്. ഒരു ടയറിന്റെ സ്വഭാവം ട്രാക്കിലേക്കാള്‍ റോഡില്‍ വളരെ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, നാല് വ്രെഡെസ്റ്റീന്‍ ടയറുകളുടെയും ആദ്യ ഇംപ്രഷനുകള്‍ സൂചിപ്പിക്കുന്നത് അവ തീര്‍ച്ചയായും ശരിയായ പാതയിലാണെന്നും ഈ ടയറുകള്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് മികച്ചതായിരിക്കാമെന്നുമാണ്.

Most Read Articles

Malayalam
English summary
Vredestein tyres review find here the ride quality and impression
Story first published: Monday, December 20, 2021, 11:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X