Just In
- 1 min ago
കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ
- 16 min ago
ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍
- 19 min ago
വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്
- 1 hr ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
Don't Miss
- News
സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- Sports
IPL 2021: സിഎസ്കെയോട് മുട്ടുകുത്തി രാജസ്ഥാന്, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എംജി 5; ലോകത്തിലെ ആദ്യ ഇലക്ട്രിക് സ്റ്റേഷൻ വാഗൺ അവതരിപ്പിച്ചു
റോവ i5 -നെ അടിസ്ഥാനമാക്കി, ബ്രാൻഡ് 2017 -ൽ ചൈനയിൽ Ei5 അവതരിപ്പിച്ചു, കഴിഞ്ഞ വർഷം ഇത് യുകെയിൽ എംജി 5 ഇവി, തായ്‌ലൻഡിൽ എംജി EP എന്നീ പേരുകളിൽ അരങ്ങേറി.

സമാനമായ രീതിയിൽ, യൂറോപ്യൻ ഭൂഖണ്ഡത്തിലെക്ക് മാർവൽ R ഇലക്ട്രിക്കിനൊപ്പം എംജി 5 ഇലക്ട്രിക് എത്തി. 184 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ വരുന്നത്.

WLTP സൈക്കിളിൽ, എംജി 5 ഇലക്ട്രിക്ക് 52.2 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒരൊറ്റ ചാർജിൽ 400 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു.

ചൈനീസ് ആധിപത്യത്തിലുള്ള ബ്രിട്ടീഷ് നിർമ്മാതാക്കൾ ലോകമെമ്പാടും അതിന്റെ ഇലക്ട്രിക് ശ്രേണി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ-ഇലക്ട്രിക് സ്റ്റേഷൻ വാഗൺ ആയതിനാൽ നിരവധി ഉപഭോക്താക്കളെ ഇത് ആകർഷിക്കും. 578 ലിറ്റർ ബൂട്ട്‌സ്പേസ് ശേഷിയുള്ള ഇത് പിൻ സീറ്റുകൾ മടക്കുമ്പോൾ 1,456 ലിറ്ററായി വികസിപ്പിക്കാം. 4,544 mm നീളവും 1,811 mm വീതിയും 1,513 mm ഉയരവും 2,665 mm വീൽബേസും വാഹനത്തിനുണ്ട്.

മുന്നിലും പിന്നിലുമുള്ള ആക്‌സിലുകൾക്കിടയിലാണ് ലിഥിയം-അയൺ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നു. എംജി 5 ഇലക്ട്രിക്ക് പരമാവധി 500 കിലോഗ്രാം ട്രെയിലർ ലോഡും 75 കിലോഗ്രാം റൂഫ് ലോഡും 50 കിലോഗ്രാം ഡ്രോബാർ ലോഡും താങ്ങാനാവും.

ചാർജിംഗ് സാങ്കേതികവിദ്യ 11 കിലോവാട്ട് AC ചാർജർ നൽകുന്നു. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൽ 80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാനാവും.

മാർവൽ R ഇലക്ട്രിക് എസ്‌യുവി മൂന്ന് മോട്ടോറുകൾ ഉപയോഗിക്കുന്നു, 4,674 mm നീളവും 1,919 mm വീതിയും 1,618 mm ഉയരവും 2,800 mm വീൽബേസും ലഭിക്കുന്നു.

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം 19.4 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളും സജീവ സുരക്ഷാ സാങ്കേതികവിദ്യകളും വാഹനം ഉൾക്കൊള്ളുന്നു.

ഹ്യുണ്ടായി അയോണിക് 5 -നെ പോലെ, എംജി മാർവൽ R -ന് വെഹിക്കിൾ-ടു-ലോഡ് പവർ സിസ്റ്റവുമുണ്ട്, ഇത് എയർ പമ്പ്, ഇലക്ട്രിക് സ്കൂട്ടർ, ലാപ്‌ടോപ്പ് മുതലായ ബാഹ്യ ഇലക്ട്രിക്കൽ ഉപകരണങ്ങളിലേക്ക് ഊർജ്ജം കൈമാറുന്നു.

ഫ്രണ്ട് ആക്‌സിലിൽ ഒന്നും റിയർ ആക്‌സിലിൽ രണ്ട് മോട്ടോറുകളുമായി ഒരു AWD സംവിധാനം വാഹനത്തിനുണ്ട്. ഈ മോട്ടോറുകൾ 288 bhp കരുത്തും 665 Nm torque ഉം വികസിപ്പിക്കുന്നു.