Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ രാജ്യത്തെ രണ്ട് ജനപ്രീയ മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ സെഡാനും. വിപണിയില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും സെഗ്മെന്‍ുകളിലെ പുലികളാണ് ഇരുമോഡലും എന്ന് വേണം പറയാന്‍.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

കാര്യമായ നവീകരണങ്ങളോ, അപ്‌ഡേറ്റുകളോ വാഹനത്തിന് ലഭിക്കുന്നില്ലെങ്കിലും പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിനായി കാര്യമായ സംഭാവനയാണ് ഇരുമോഡലുകളും ചെയ്യുന്നത്. എന്തായാലും ഉത്സവകാലം അടുത്തതോടെ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് പോളോയ്ക്കും, വെന്റോയ്ക്കും ചെറിയ ഒരു നവീകരണം നല്‍കിയിരിക്കുകയാണ് കമ്പനി.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ മോഡലുകള്‍ക്ക് മാറ്റ് എഡിഷന്‍ എന്നൊരു പതിപ്പിനെ കമ്പനി സമ്മാനിച്ചു. ചെക്ക് റിപബ്ലിക്കന്‍ നിര്‍മാതാക്കളായ സ്‌കോഡ റാപ്പിഡിന് സമാനമായ ഒരു പതിപ്പ് സമ്മാനിച്ചതിന് പിന്നാലെയായിരുന്നു ഫോക്‌സ്‌വാഗണും ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തുന്നത്.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

സ്‌കോഡ റാപ്പിഡ് മാറ്റിന് അകത്തും പുറത്തും സമഗ്രമായ സ്‌റ്റൈലിംഗ് അപ്ഡേറ്റ് ലഭിക്കുമ്പോള്‍, പോളോ, വെന്റോ മാറ്റ് എന്നിവയിലെ അപ്ഡേറ്റുകള്‍ കേവലം കോസ്‌മെറ്റിക് മാറ്റങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ക്യാബിന്‍ നിലവിലെ പതിപ്പിന് സമാനമായി തന്നെ തുടരുന്നു.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

എഞ്ചിനിലും മാറ്റമില്ലെന്ന് വേണം പറയാന്‍. ഈ ഉത്സവ സീസണില്‍ അവതരിപ്പിച്ച പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ലിമിറ്റഡ് എഡിഷനുകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കിയാലോ?.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് കളര്‍

ഹാച്ച്ബാക്കിനും സെഡാനും ഒരു പ്രത്യേക കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് പെയിന്റ് ഫിനിഷാണ് ലഭിക്കുന്നത്. ഈ വാഹനങ്ങളില്‍ ഒരിക്കലും കാണാത്ത ഒരു ഭംഗി ഈ കളര്‍ ഓപ്ഷന്‍ നല്‍കിയിരിക്കുന്നതുവഴി കാണാന്‍ സാധിക്കും.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

പുറത്ത്, പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ക്ക് മേല്‍ക്കൂരയില്‍ കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ മാറ്റ് ഫിനിഷ്, ഫ്യൂവല്‍ ഫ്‌ലാപ്പ്, ഫ്രണ്ട്, റിയര്‍ ബമ്പര്‍ തുടങ്ങിയ കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ ലഭിക്കുന്നു.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

അതോടൊപ്പം തന്നെ ORVM- കളിലും ഡോര്‍ ഹാന്‍ഡിലുകളും കറുത്ത തിളങ്ങുന്ന ഫിനിഷ് വാഹനത്തെ കൂടുതല്‍ മനോഹരമാക്കുന്നു. കൂടാതെ പുതിയ കളര്‍ ഓപ്ഷന്‍ ഇരുമോഡലുകളുടെയും സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

ഓട്ടോമാറ്റിക് ട്രിമ്മുകളില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു

രണ്ട് മോഡലുകള്‍ക്കും ഒരേ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ഈ യൂണിറ്റ് 5,000-5,500 rpm-ല്‍ 108 bhp കരുത്തും 1,750-4,000 rpm-ല്‍ 175 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

എഞ്ചിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായി എഞ്ചിന്‍ ജോടിയാക്കിയ മോഡല്‍ വിപണിയില്‍ എത്തുന്നുണ്ടെങ്കിലും ഓട്ടോമാറ്റിക് ട്രിമ്മുകളില്‍ മാത്രമാണ് മാറ്റ് എഡിഷനെ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

ടോപ്പ്-സ്‌പെക്ക് മോഡല്‍ മാത്രം

പരിമിത പതിപ്പ് മോഡലുകള്‍ ടോപ്പ്-സ്‌പെക്ക് പോളോ GT, വെന്റോ ഹൈലൈന്‍, ഹൈലൈന്‍ പ്ലസ് ഓട്ടോമാറ്റിക് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉപകരണങ്ങളുടെ പട്ടികയില്‍ മാറ്റമില്ലെന്ന് വേണം പറയാന്‍.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

അതായത് ഈ പ്രത്യേക പതിപ്പില്‍ ടോപ്പ് ഓഫ്-ലൈന്‍ ട്രിമ്മുകള്‍ക്ക് ലഭിക്കുന്ന എല്ലാ ഫീച്ചറുകളും സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. മാറ്റ് എഡിഷന്‍ പോളോയും വെന്റോയും അവതരിപ്പിച്ചതോടെ, ഫോക്‌സ്‌വാഗണ്‍ ഇവിടെ വിപണിയില്‍ വാഗ്ദാനം ചെയ്യുന്ന മുന്‍നിര സെഡാനുകളുടെ ശ്രേണി വൈവിധ്യവത്കരിച്ചു.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

പുതിയ കളര്‍ സ്‌കീമിലൂടെ, വാങ്ങുന്നവരെ ജനക്കൂട്ടത്തില്‍ നിന്ന് വേറിട്ടു നിര്‍ത്താനാണ് കാര്‍ നിര്‍മാതാവ് ലക്ഷ്യമിടുന്നത്. 'പോളോയും വെന്റോയും ഞങ്ങളുടെ ക്ലാസ്സ്-മുന്‍നിര ഉത്പന്നങ്ങളാണ്, അവ അവതരിപ്പിച്ചതുമുതല്‍ അവ അവരുടെ വിഭാഗങ്ങളില്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുന്നുവെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

പോളോയുടെയും വെന്റോയുടെയും മാറ്റ് പതിപ്പുകള്‍ ഉടന്‍ തന്നെ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകുമെന്നും ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. രണ്ട് വാഹനങ്ങള്‍ക്കും നിര്‍മാതാക്കള്‍ സ്റ്റാന്‍ഡേര്‍ഡ് 4EVER കെയര്‍ പാക്കേജ് നല്‍കും, അതില്‍ നാല് വര്‍ഷത്തെ വാറന്റിയും നാല് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും (RSA) മൂന്ന് സൗജന്യ സേവനങ്ങളും ഉള്‍പ്പെടുകയും ചെയ്യുന്നു.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

അതേസമയം മോഡലുകളെക്കുറിച്ചുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ആവശ്യക്കാര്‍ കൂടിയതോടെ വാഹനത്തിനായുള്ള കാത്തിരിപ്പ് കാലയളവ് വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചിരുന്നു. മാത്രമല്ല വിലയിലും കമ്പനി വര്‍ധനവ് നടപ്പാക്കി.

Volkswagen Polo, Vento മാറ്റ് എഡിഷന്‍ മോഡലുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് കുറച്ച് കാര്യങ്ങള്‍

ഇരുമോഡലുകളുടെയും കാത്തിരിപ്പ് കാലയളവ് 5 മാസം വരെയാണെന്ന് കമ്പനി അറിയിച്ചു. അതുപോലെ തന്നെ വിലയില്‍ 27,000 രൂപയുടെ വര്‍ധനവും കമ്പനി പ്രഖ്യാപിച്ചു. ആവശ്യക്കാര്‍ വര്‍ധിച്ചതാണ് മോഡലുകളുടെ വില ഉയരാന്‍ കാരണമായതെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
You shoul know some top highlights of volkswagen polo and vento matt edition
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X