Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട തങ്ങളുടെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായ bZ4X-ന്റെ പ്രൊഡക്ഷന്‍-റെഡി പതിപ്പ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കമ്പനി അവതരിപ്പിച്ച bZ വിഭാഗത്തില്‍ നിന്നുള്ള ആദ്യ മോഡല്‍ കൂടിയാണിത്.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഈ വര്‍ഷം ആദ്യം ഏപ്രിലില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് പതിപ്പിന് സമാനമായ ഡിസൈന്‍ തത്ത്വചിന്തയെ പിന്തുടര്‍ന്നാണ് ഓള്‍-ഇലക്ട്രിക് എസ്‌യുവി വരുന്നതെന്ന് വേണം പറയാന്‍.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ സീറോ എമിഷന്‍ വാഹന തന്ത്രത്തില്‍ വരാനിരിക്കുന്ന bZ4X ഒരു പ്രധാന പങ്കാണ് വഹിക്കാന്‍ പോകുന്നത്. സീറോ-എമിഷന്‍ ടൊയോട്ട കാറുകള്‍ക്ക് ബിയോണ്ട് സീറോ എന്നതിനെയാണ് bZ നാമകരണം സൂചിപ്പിക്കുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

2025 ഓടെ bZ ബ്രാന്‍ഡിംഗില്‍ ഏഴ് കാറുകള്‍ പുറത്തിറക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. 2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത് വരുന്നത്.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വരാനിരിക്കുന്ന ടൊയോട്ട bZ4X കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും ഒരു കൂട്ടം സവിശേഷതകളുമായാണ് വിപണിയില്‍ എത്തുന്നതെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നുണ്ട്. ടൊയോട്ട bZ4X ഓള്‍-ഇലക്ട്രിക് എസ്‌യുവിയുടെ ചില പ്രധാന സവിഷേത ഹൈലൈറ്റുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

e-TNGA പ്ലാറ്റ്‌ഫോം

ടൊയോട്ടയുടെ സമര്‍പ്പിത ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ e-TNGA-യെ അടിസ്ഥാനമാക്കിയായിരിക്കും ടൊയോട്ട bZ4X EV ഒരുങ്ങുന്നത്. ഈ ഇവി-നിര്‍ദ്ദിഷ്ട പ്ലാറ്റ്‌ഫോം സുബാരുവുമായി സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ബിഎംഡബ്ല്യു 7-സീരീസ്, ഓഡി A8, ലെക്സസ് LS, മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ് തുടങ്ങിയ ആഡംബര സെഡാനുകള്‍ക്ക് സമാനമായ 1,000 mm റിയര്‍ ലെഗ്റൂം ഈ e-TNGA പ്ലാറ്റ്ഫോം ഉറപ്പാക്കുന്നുവെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

RAV4 പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍

ടൊയോട്ട ഇലക്ട്രിക് എസ്‌യുവിക്കായി സമൂലമായ ഡിസൈന്‍ തത്ത്വചിന്തകളൊന്നും ഉണ്ടാക്കിയിട്ടില്ല. പകരം, RAV4-ന്റെ ഡിസൈന്‍ അടിസ്ഥാനകാര്യങ്ങള്‍ എടുക്കാനും അവ bZ4X-ല്‍ ഉള്‍പ്പെടുത്താനും വാഹന നിര്‍മ്മാതാവ് തീരുമാനിച്ചുവെന്ന് പറയേണ്ടിവരും.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഇലക്ട്രിക് കാറിന് സ്ലീക്ക് സ്വീപ്റ്റ്-ബാക്ക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ഷാര്‍പായിട്ടുള്ള മസ്‌കുലര്‍ രൂപം നല്‍കുന്നു.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

എല്‍ഇഡി സ്ലീക്ക് ടെയില്‍ലൈറ്റുകളുള്ള ഒരു മോഡുലാര്‍ റിയര്‍ പ്രൊഫൈലും ഇതിന് ലഭിക്കുന്നു. കാറിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ സ്പോര്‍ട്ടിയും ഷാര്‍പ്പും എന്ന് വേണം പറയാന്‍.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍

വരാനിരിക്കുന്ന ടൊയോട്ട ഇവിയുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഈ മേല്‍ക്കൂര സംയോജിത സോളാര്‍ പാനലിന് പ്രതിവര്‍ഷം 1,800 കിലോമീറ്റര്‍ ഡ്രൈവിംഗ് ദൂരത്തിന് തുല്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇല്ലാതെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഇത് ചാര്‍ജ് ചെയ്യന്‍ അനുവദിക്കുകയും ചെയ്യുന്നു.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ടെസ്‌ല മോഡല്‍ S റഫറന്‍സുള്ള ക്യാബിന്‍

ടൊയോട്ട bZ4X അതിന്റെ ക്യാബിനില്‍ ടെസ്‌ല മോഡല്‍ S റഫറന്‍സുമായി വരും. രണ്ട് വ്യത്യസ്ത സ്റ്റിയറിംഗ് വീല്‍ ലേഔട്ടുകളുടെ ഓപ്ഷനുമായാണ് എസ്‌യുവി ലഭ്യമാകുന്നത്.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

പരമ്പരാഗത വൃത്താകൃതിയിലുള്ള സ്റ്റിയറിംഗിന് പുറമെ, യോക്ക് പോലെയുള്ള ഒരു ടെസ്‌ല മോഡല്‍ S ഉണ്ടായിരിക്കും. പൂര്‍ണ്ണമായി ഡിജിറ്റല്‍ ഡിസ്പ്ലേകള്‍, സൗണ്ട് പ്രൂഫ് വിന്‍ഡോ ഗ്ലാസുകള്‍, ഹീറ്റഡ് സ്റ്റിയറിംഗ്, സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവയും ഇതിന് ലഭിക്കുന്നു.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഈ പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു സവിശേഷതയായി കമ്പനി എടുത്തുകാട്ടുന്നത് ക്യാബിനിലെ സ്‌പെയ്‌സാണ്. ഇത് മികച്ചതെന്നാണ് ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍ ബൂട്ട് സ്‌പേസ് 452 ലിറ്റര്‍ വരെ ലഭിക്കുമെന്നും ടൊയോട്ട വ്യക്തമാക്കുന്നു.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

പവര്‍ട്രെയിന്‍

രണ്ട് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ടൊയോട്ട bZ4X ലഭ്യമാകുക. FWD വേരിയന്റിന് 71.4 kWh ബാറ്ററി പാക്കില്‍ നിന്നും ഒരു ഇലക്ട്രിക് മോട്ടോറില്‍ നിന്നും പവര്‍ ലഭിക്കും.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഈ വേരിയന്റിന് 204 പിഎസ് പവര്‍ ഉത്പാദിപ്പിക്കാനും ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും കഴിയും. 8.4 സെക്കന്‍ഡ് വേഗത്തില്‍ ഇതിന് 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.

Toyota-യുടെ ആദ്യ ഓള്‍-ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

മറുവശത്ത് AWD വേരിയന്റിന് രണ്ട് ആക്സിലുകളും പവര്‍ ചെയ്യുന്ന ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ ലഭിക്കും. ഇത് 218 പിഎസ് പവര്‍ പുറപ്പെടുവിക്കുകയും ഒറ്റ ചാര്‍ജില്‍ 460 കിലോമീറ്റര്‍ സഞ്ചരിക്കാനും സാധിക്കും. ഈ AWD വേരിയന്റിന് 7.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Most Read Articles

Malayalam
English summary
You should know some top highlights of toyota bz4x suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X