കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

സ്‌കോഡയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ വാഹനമാണ് സ്ലാവിയ. സ്കോഡയുടെ കോയമ്പത്തൂരുളള എസ്ജിഎ എന്ന ഡീലർഷിപ്പിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ ഡെലിവർ ചെയ്തു. പല നിറത്തിലുളള സ്കോഡാ സ്ലാവിയ കൊണ്ട് ഡെലിവറി ഏരിയ നിറഞ്ഞു നിന്നു.

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

ഒരു ഡീലർഷിപ്പ് ഇത്രയധികം കാറുകൾ വിതരണം ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം, ടാറ്റ മോട്ടോഴ്‌സിന്റെ ഡീലർഷിപ്പുകൾ ഒരേ ദിവസം 100, 150 യൂണിറ്റുകൾ വിതരണം ചെയ്തു. കൊച്ചിയിൽ ഒരു ദിവസം കൊണ്ട് 150 യൂണിറ്റ് വിർട്ടസ് വിതരണം ചെയ്‌ത് ഫോക്‌സ്‌വാഗൺ അടുത്തിടെ ഒരു റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

സ്ലാവിയയും കുഷാഖും എത്തിയതോടെയാണ് ഇന്ത്യയിലെ സ്കോഡയുടെ വിൽപ്പന കുതിച്ചുയർന്നത്. കുഷാക്കിന്റെ അതേ മെയ്ഡ് ഫോര്‍ ഇന്ത്യ MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്ലാവിയയുടെയും നിര്‍മാണം പൂർത്തിയാക്കിയിരിക്കുന്നത്.

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

മൂന്ന് വേരിയന്റുകളിൽ 10.99 ലക്ഷം രൂപ മുതൽ 18.39 ലക്ഷം രൂപ വരെയാണ് സ്കോഡാ സ്ലാവിയയുടെ എക്‌സ് ഷോറൂം വില. ഇലക്ട്രിക് സൺറൂഫ് ഇല്ലാതെ സ്റ്റൈൽ വേരിയന്റും കമ്പനി നൽകുന്നുണ്ട്.

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

സ്ലാവിയയ്ക്ക് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട്, ഇവ രണ്ടും ടർബോചാർജ്ജ് ചെയ്തവയാണ്. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ എഞ്ചിനും 1.5 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനുമുണ്ട്. 1.0 TSI പരമാവധി 115 PS പവർ ഔട്ട്പുട്ടും 178 Nm പീക്ക് ടോർക്കും നൽകും.

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

1.5 TSI പരമാവധി 150 PS പവറും 250 Nm പീക്ക് ടോർക്കും നൽകുന്നുണ്ട്, രണ്ട് എഞ്ചിനുകൾക്കും 6-സ്പീഡ് മാനുവൽ ഗിയർബോക്‌സും ലഭിക്കുന്നുണ്ട്. 1.0 TSI ന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകുന്നുണ്ടെങ്കിലും, 1.5 TSI-ന് 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനാണ് ലഭിക്കുന്നത്.ഹ്യുണ്ടായ് വെർണ, ഫോക്‌സ്‌വാഗൺ വിർറ്റസ്, മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി എന്നിവരാണ് സ്‌കോഡ സ്ലാവിയയുടെ പ്രധാന എതിരാളികൾ

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

സ്‌കോഡ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പകരം 8 ഇഞ്ച് യൂണിറ്റ് നൽകി. അത് കൊണ്ട് വാലറ്റ് മോഡ്, ഇൻ-ബിൽറ്റ് നാവിഗേഷൻ, വയർലെസ് ഫോൺ കണക്റ്റിവിറ്റി സംവിധാനങ്ങളില്ല. പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പാനസോണിക്കിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എല്ലാം സപ്പോർട്ട് ചെയ്യുന്നതാണ്.

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

എന്നാൽ സ്കോഡാ സ്ലാവിയ്ക്കെതിരെയും കുഷാക്കിനെതിരേയും ഒരുപാട് പരാതികൾ വാഹന ഉടമകൾ ഉയർത്തുന്നുണ്ട്. സ്ലാവിയ, കുഷാക്ക് എന്നിവയുടെ ഉടമകൾ തങ്ങളുടെ വാഹനങ്ങളുടെ എയർ കണ്ടീഷണറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

വാഹനം പാർക്ക് ചെയ്‌തിരിക്കുമ്പോഴോ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോഴോ എയർകണ്ടീഷണറിന്റെ കംപ്രസർ ട്രിപ്പ് ചെയ്യുന്നുണ്ടെന്നും അത് പ്രവർത്തിക്കില്ലെന്നുമാണ് ഉടമകൾ പറയുന്നത്. 1.0 ടിഎസ്ഐ എഞ്ചിൻ ഘടിപ്പിച്ച സ്ലാവിയയും കുഷാക്കും ഈ പ്രശ്നം നേരിടുന്നു. സ്കോഡ ഇതിനകം തന്നെ പ്രശ്നം പരിശോധിച്ചുവരികയാണ്.

Most Read Articles

Malayalam
English summary
125 skoda slavia delivered in one day at coimbatore
Story first published: Wednesday, June 22, 2022, 19:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X