ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റുകളിൽ ഒന്നായ ഡൽഹി ഓട്ടോ എക്‌സ്‌പോ മൂന്ന് വർഷത്തിന് ശേഷം 2023 ജനുവരിയിൽ തിരിച്ചെത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ്.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

ജനുവരി 13 മുതൽ 18 വരെ ഗ്രേറ്റർ നോയിഡയിലാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, ടൊയോട്ട തുടങ്ങിയ വാഹന നിർമ്മാതാക്കൾ തങ്ങളുടെ വരാനിരിക്കുന്ന പ്രധാന വാഹനങ്ങൾ ഇതിൽ അനാവരണം ചെയ്യും.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

എന്നിരുന്നാലും, മഹീന്ദ്ര, ഹോണ്ട, ഫോക്‌സ്‌വാഗൺ, സ്‌കോഡ, നിസാൻ, സിട്രൺ, ഇസൂസു എന്നിവ എക്സ്പോയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

എം‌പി‌വി സെഗ്‌മെന്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ, പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസും പുതിയ മാരുതി C -സെഗ്‌മെന്റ് എം‌പി‌വിയും ഉൾപ്പെടെ രണ്ട് വലിയ എം‌പി‌വികൾ (ഫാമിലി കാറുകൾ) അൺവെയിൽ ചെയ്യുന്നതിന് ഇവന്റ് സാക്ഷ്യം വഹിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറുന്ന രണ്ട് മോഡലുകളുടെയും ചില പ്രധാന വിശദാംശങ്ങൾ ഇതാ.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

ടൊയോട്ട ഇന്നോവ ഹൈക്രോസ്

പുതിയ ഇന്നോവ ഹൈക്രോസ് 2022 നവംബർ 25 -ന് ഇന്തോനേഷ്യയിൽ അതിന്റെ വേൾഡ് പ്രീമിയർ നടത്താൻ തയ്യാറായിരിക്കുകയാണ്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് എംപിവി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന ഇന്നോവ ക്രിസ്റ്റയിൽ നിന്ന് വ്യത്യസ്തമായി, ലാഡർ ഫ്രെയിം ഷാസിയിൽ ഒരുങ്ങുന്ന RWD സജ്ജീകരണത്തിന് പകരം, പുതിയ മോഡൽ മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്‌ത് FWD സംവിധാനത്തോടെ വരും.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിൽ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കും. e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഫാക്ടറി ഫിറ്റഡ് സൺറൂഫ് എന്നിവ വാഗ്ദാനം ചെയ്യുന്ന ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യത്തെ കാറാണിത്.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

മാരുതി C -സെഗ്മെന്റ് എംപിവി

മാരുതി സുസുക്കിയുടെ പുതിയ C -സെഗ്‌മെന്റ് എംപിവി ബ്രാൻഡിന്റെ ആദ്യത്തെ റീ-ബാഡ്ജ് ചെയ്ത ടൊയോട്ട കാർ ആയിരിക്കും, അത് 2023 -ന്റെ രണ്ടാം പകുതിയിൽ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

ഈ മോഡൽ നെക്സ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി റീട്ടെയിൽ ചെയ്യും. ഇന്നോവ ഹൈക്രോസിന് സമാനമായി, പുതിയ മാരുതി എംപിവി ടൊയോട്ടയുടെ TNGA-C പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുകളുമായാണ് വരുന്നത്.

ഓട്ടോ എക്സ്പോയിൽ ഫാമിലി സെഗ്മെന്റിൽ തിളങ്ങാനൊരുങ്ങുന്ന രണ്ട് എംപിവികൾ

ഇന്നോവ ഹൈക്രോസിൽ നിന്ന് ഇതിനെ വേർതിരിക്കുന്നതിന്, ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ എംപിവിയിൽ കുറച്ച് ഡിസൈൻ മാറ്റങ്ങൾ വരുത്തിയേക്കാം. വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലാമ്പുകളും ബമ്പറും വാഹനത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Tuesday, November 1, 2022, 8:30 [IST]
English summary
2 major mpvs to be launched in 2023 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X