Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

പോയ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒരുപിടി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ടൊയോട്ട ഇന്ത്യ അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനൊരുങ്ങുകയാണ്.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ജാപ്പനീസ് കാര്‍ നിര്‍മാതാവ് മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കിയുള്ള ബെല്‍റ്റ സെഡാനും ഹിലക്‌സ് പിക്കപ്പ് ട്രക്കും ഉടന്‍ തന്നെ അതിന്റെ ലൈനപ്പിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ്. കൂടാതെ, ടൊയോട്ട യാരിസ് ഹാച്ച്ബാക്കും വിപണിയില്‍ എത്തിച്ചേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

പുതുക്കിയ കാമ്രി ഹൈബ്രിഡും ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് 2022 കാമ്രിയെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചത്. അന്ന് തന്നെ മോഡലിനെ രാജ്യത്ത് എത്തിക്കുമെന്ന സൂചനകള്‍ ടൊയോട്ട പങ്കുവെച്ചിരുന്നു.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇത് സ്ഥിരീകരിക്കുന്ന ഒരു ടീസര്‍ വീഡിയോ കമ്പനി അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ ടീസര്‍ വീഡിയോ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ ആദ്യ ദൃശ്യം നല്‍കുന്നു.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നുകൂടിയാണ് കാമ്രി. സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായി പ്രശസ്തി നേടിയ മോഡല്‍, സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് എഞ്ചിനുമായാണ് ഇത്തവണ വിപണിയിലേക്ക് എത്തുന്നത്.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

2020 നവംബറില്‍ അനാച്ഛാദനം ചെയ്ത, പുതുക്കിയ മോഡല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഴ്ചയില്‍, പരിഷ്‌കരിച്ച സുരക്ഷാ സാങ്കേതികവിദ്യയും പുതിയ ഫീച്ചറുകളും സഹിതം ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ സെഡാന്‍ വാഗ്ദാനം ചെയ്യുന്നു.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ബ്ലാക്ക് എലമെന്റുള്ള വിശാലമായ V ആകൃതിയിലുള്ള ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, 18 ഇഞ്ച് അലോയ് വീലുകള്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയും സെഡാനില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

നവീകരിച്ച പതിപ്പിന്റെ ഉള്ളിലും കമ്പനി മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സെഡാന് ലഭിക്കാന്‍ സാധ്യതയുണ്ട്. തിരശ്ചീന എയര്‍-കോണ്‍ വെന്റുകള്‍, സെന്റര്‍ കണ്‍സോളിലെ വലിയ കപ്പ് ഹോള്‍ഡറുകള്‍, സെന്‍ട്രല്‍ ആംറെസ്റ്റ് എന്നിവയും, സിഗ്‌നേച്ചര്‍ Y ആകൃതിയിലുള്ള ഡിസൈനും ഡാഷ്ബോര്‍ഡിന് ലഭിക്കും.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

ടൊയോട്ട കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ ബീജ് അല്ലെങ്കില്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ പ്രീമിയം ലെതര്‍ സീറ്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. അപ്‌ഹോള്‍സ്റ്ററിയില്‍ ഹെറിങ്‌ബോണ്‍ പാറ്റേണ്‍ ഉള്ള ഒരു പുതിയ ലെതര്‍ മെറ്റീരിയലാണ് ഉപയോഗിക്കുന്നത്. ഇത് സീറ്റില്‍ വായുസഞ്ചാരത്തിന് ഇടം നല്‍കുന്നു. ഡാഷ്ബോര്‍ഡിന് ബ്ലാക്ക് എഞ്ചിനീയറിംഗ് വുഡ്, ടൈറ്റാനിയം ലൈന്‍ എന്നിവയുടെ സ്പര്‍ശവും നല്‍കിയിട്ടുണ്ട്.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് അതേ 2.5 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് മോട്ടോറാണ് നല്‍കുന്നത്. അത് 160 കിലോവാട്ട് ബാറ്ററി പാക്കിനൊപ്പം വരും. പെട്രോള്‍ എഞ്ചിന് പരമാവധി 175 bhp കരുത്തും 221 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് ഡ്രൈവ്ട്രെയിനുമായി ജോടിയാക്കിയ എഞ്ചിന്റെ സംയുക്ത ഔട്ട്പുട്ട് 217 bhp-യാണ്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ 6-സ്റ്റെപ്പ് CVT ട്രാന്‍സ്മിഷനുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

വാഹനത്തിന്റെ സുരക്ഷയ്ക്കായി സെഡാനില്‍ 9 എയര്‍ബാഗുകള്‍, പ്രീ-കൊളീഷന്‍ സിസ്റ്റം, ഇന്റര്‍സെക്ഷന്‍ ടോണ്‍ അസിസ്റ്റന്‍സ്, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, പാര്‍ക്കിംഗ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സേഫ്റ്റി സീറ്റ് ആങ്കറുകള്‍ എന്നിവയും ടൊയോട്ട സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

Camry Hybrid ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ച് Toyota

നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന മോഡല്‍ ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പതിപ്പിന് 41.20 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഏറ്റവും പുതിയ തലമുറ ടൊയോട്ടയുടെ ഈ മോഡല്‍ 2019 ജനുവരിയിലാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
2022 camry hybrid facelift will launch soon in india toyota revealed new teaser
Story first published: Saturday, January 8, 2022, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X