2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ട്യൂസോണ്‍ നാളെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. കൊറിയന്‍ കാര്‍ നിര്‍മാതാവിന്റെ മുന്‍നിര എസ്‌യുവി അതിന്റെ നാലാമത്തെ ആവര്‍ത്തനത്തിലാണ് നാളെ വിപണിയില്‍ എത്തുന്നത്.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൂടാതെ പുതിയ ഡിസൈന്‍ ഭാഷ, ഒരു ഉയര്‍ന്ന ഇന്റീരിയര്‍, ധാരാളം ടെക്കി കിറ്റ്, ഒരുപക്ഷേ, ക്ലീനര്‍ പവര്‍ട്രെയിനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പുതിയ പതിപ്പിലേക്ക് കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ അവതരണത്തിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എക്സ്റ്റീരിയര്‍

ഹ്യുണ്ടായി ട്യൂസോണ്‍, കാര്‍ നിര്‍മാതാവിന്റെ പുതിയ 'പാരാമെട്രിക് ഡൈനാമിക്' ഡിസൈന്‍ ഭാഷ അവതരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍. അതിന്റെ 'സെന്‍സൗസ് സ്‌പോര്‍ട്ടിനസ്' തീമിന്റെ പരിണാമമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അതിനാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് എസ്‌യുവിക്ക് സ്പോര്‍ട്ടി ലുക്ക് നല്‍കുന്ന ഷാര്‍പ്പായിട്ടുള്ളതും ആക്രമണാത്മകവുമായ നിരവധി ലൈനുകളാണ്. കൂടാതെ, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും അതില്‍ സംയോജിപ്പിച്ചിരിക്കുന്ന DRL-കളും ഉള്ള ബോള്‍ഡ് ഫ്രണ്ട് ഗ്രില്ലും നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍, ഫാങ് പോലെയുള്ള ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളുള്ള പിന്‍ഭാഗമാണ് വേറിട്ടുനില്‍ക്കുന്നത്.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്റീരിയര്‍

അകത്ത്, ആഡംബര കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം ഫീച്ചറുകളാകും വാഹനത്തിന് ലഭിക്കുക.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഉദാഹരണത്തിന്, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ മെര്‍സിഡീസിന്റെ പുതിയ ഓഫറുകള്‍ക്ക് സമാനമാണ്, അതേസമയം ഫാക്സ് എസി വെന്റുകള്‍ Q8-ല്‍ കാണുന്നതു പോലെയാണ്. ഇപ്പോള്‍ മിക്ക നിയന്ത്രണങ്ങളും ടച്ച് ഓറിയന്റഡ് ആയതിനാല്‍ ഇത് വളരെ കുറവാണ്.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബോര്‍ഡിലെ സവിശേഷതകള്‍

ഫീച്ചറുകളുടെ കാര്യത്തില്‍, 2022 ട്യൂസോണിന് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ലഭിക്കും.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഒരു പനോരമിക് സണ്‍റൂഫ് എന്നിവയും ഫീച്ചര്‍ ലിസ്റ്റില്‍ ഇടംപിടിക്കും.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഒരുപക്ഷേ ADAS എന്നിവയും വാഹനത്തില്‍ ഇടംപിടിക്കും. FYI, 5 സ്റ്റാര്‍ റേറ്റിംഗുള്ള കൂടുതല്‍ കര്‍ശനമായ യൂറോ NCAP ക്രാഷ് ടെസ്റ്റ് പുതിയ ട്യൂസോണിനു ലഭിച്ചു.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എഞ്ചിനുകള്‍

യഥാക്രമം 152പ bhp, 185 bhp പുറപ്പെടുവിക്കുന്ന 2-ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനിലാണ് ഔട്ട്ഗോയിംഗ് ട്യൂസോണിന്റെ വരവ്. പെട്രോള്‍ യൂണിറ്റിന് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കും.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അതേസമയം ഡീസല്‍ എഞ്ചിന് പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് കൂടാതെ ഓപ്ഷണല്‍ ഓള്‍-വീല്‍ ഡ്രൈവും ലഭിക്കും. 2022 മോഡലില്‍ ഇതേ എഞ്ചിന്‍ ഓപ്ഷനുകള്‍ ഹ്യുണ്ടായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സൂചന. അന്താരാഷ്ട്രതലത്തില്‍, ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ തിരഞ്ഞെടുപ്പും ഉണ്ട്.

2022 Hyundai Tucson-ന്റെ അവതരണം നാളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

ഏകദേശം 25 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രതീക്ഷിക്കുന്ന പ്രാരംഭ വിലയിലാകും ഇത് എത്തുക. ജീപ്പ് കോമ്പസ്, സിട്രണ്‍ C5 എയര്‍ക്രോസ്, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എന്നിവരാകും വിപണിയില്‍ പുതിയ ട്യൂസോണിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, July 12, 2022, 18:44 [IST]
English summary
2022 hyundai tucson unveil tomorrow read to find here more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X