അപ്പ്ഡേറ്റുകൾക്കൊപ്പം അകവും പുറവും ഇങ്ങനെ; അവതരണത്തിന് മുമ്പ് 2022 Hyundai Venue വോക്ക്എറൗണ്ട് വീഡിയോ
പുതിയ വെന്യുവിന്റെ ബുക്കിംഗ് 21,000 രൂപയ്ക്ക് ഹ്യുണ്ടായി ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. 2022 വെന്യു ബ്രോഷറിൽ പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ ഉണ്ട്.

2022 ജൂൺ 16 -ന് പുതിയ ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങാനിരിക്കെ, ഒന്നുകിൽ ബ്രാൻഡിന്റെ ഔദ്യോഗിക ടീസർ വഴിയോ അല്ലെങ്കിൽ അനൗദ്യോഗിക ലീക്കുകൾ വഴിയോ ഓരോ ദിവസവും വാഹനത്തിന്റെ ഓരോ പുതിയ ഫീച്ചർ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈയടുത്തായി, പിന്നിൽ 2 സ്റ്റെപ്പ് റിക്ലൈനുള്ള സീറ്റിലേക്ക് ശ്രദ്ധ ആകർഷിക്കുന്ന 15 സെക്കൻഡ് വീഡിയോ കമ്പനി പുറത്തിറക്കിയിരുന്നു. ബൂട്ട് ഏരിയയിൽ ഇടം വർധിപ്പിക്കുന്നതിന് സീറ്റ് മുന്നോട്ട് നീക്കാൻ കഴിയുന്നതിനാൽ ഈ 2 സ്റ്റെപ്പ് റിക്ലൈൻ ഫംഗ്‌ഷൻ അധിക ബൂട്ട് സ്‌പെയ്‌സുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നാൽ ഇപ്പോൾ എസ്‌യുവിയുടെ പൂർണ രൂപവും ലീക്കായിരിക്കുകയാണ്. കാർ ഷോയുടെ 2022 ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് വാക്ക്‌റൗണ്ട് വീഡിയോ, മുമ്പെങ്ങുമില്ലാത്തവിധം മുഴുവൻ എസ്‌യുവിയെയും വിശദമാക്കുന്നു. ലോഞ്ചിംഗിന് മുമ്പ് പൂർണ്ണമായി എസ്റ്റീരിയറും ഇന്റീരിയറും ഇത് വെളിപ്പെടുത്തുന്നു.

ഈ ആഴ്ച ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഇന്ത്യയിലുടനീളമുള്ള ഡീലർ ഷോറൂമുകളിൽ പുതിയ വെന്യു എത്തിത്തുടങ്ങി. പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ഫാന്റം ബ്ലാക്ക്, ഡെനിം ബ്ലൂ, ഫിയറി റെഡ്, ഫിയറി റെഡ് വിത്ത് ഫാന്റം ബ്ലാക്ക് റൂഫ് എന്നിവ ഉൾപ്പെടുന്ന ആറ് നിറങ്ങളിൽ വെന്യു ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യും.

2022 വെന്യു E, S, S(O), SX, SX (O) എന്നിങ്ങനെ 5 വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തും. ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, മുൻഭാഗം ന്യൂ-ജെൻ ട്യൂസോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. പുതിയ ക്രോം ഫിനിഷ്ഡ് ഫ്രണ്ട് ഗ്രില്ലും പുതിയ ബമ്പറുകളും എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ഇതിലുണ്ട്.

പിൻഭാഗത്ത്, VW ടൈഗൂണിൽ കാണുന്നത് പോലെ ബൂട്ട് ലിഡിന്റെ നീളത്തിൽ പ്രവർത്തിക്കുന്ന ഒരു എൽഇഡി ലൈറ്റ് ബാറും പരിഷ്കരിച്ച പിൻ ബമ്പറും വാഹനത്തിന് ലഭിക്കുന്നു. സിൽവർ റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന, ഇലക്ട്രിക് സൺറൂഫ്, ഇന്റഗ്രേറ്റഡ് ടേൺ സിഗ്നൽ ലൈറ്റുകളുള്ള അപ്‌ഡേറ്റ് ചെയ്ത ORVM -കൾ എന്നിവയും പുതിയ 16 ഇഞ്ച് അലോയി വീലുകളും ഓഫറിലുണ്ട്.

ഫീച്ചറുകളുടെയും സാങ്കേതിക വിദ്യയുടെയും കാര്യത്തിലും ക്യാബിനിൽ ചില മാറ്റങ്ങൾ കാണും. പുതിയ അപ്ഹോൾസ്റ്ററി, പിൻവശത്തെ സീറ്റുകൾക്ക് 2 സ്റ്റെപ്പ് റീക്ലൈനിംഗ് ഫംഗ്ഷൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒന്നിലധികം ഇന്ത്യൻ ഭാഷകൾക്ക് അനുയോജ്യമായ 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമായി വരുന്നു.

60 -ലധികം ബ്ലൂലിങ്ക് കണക്റ്റഡ് കാർ ഫീച്ചറുകളും ഇതിന് ലഭിക്കും. ഇത് നിലവിലുള്ള വെന്യുയിൽ ഓഫർ ചെയ്യുന്നതിനേക്കാൾ വളരെ കൂടുതലാണ്. 2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻ സീറ്റുകൾ ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്.

സെഗ്മെന്റ് ഫസ്റ്റ് H2C ഫംഗ്ഷൻ (അലക്‌സയും ഗൂഗിൾ അസിസ്റ്റന്റും വഴിയുള്ള ഹോം-ടു-കാർ) ഫംഗ്ഷൻ ഓഫറിലുണ്ട്. ഹോം ടു കാർ (H2C) ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് റിമോട്ട് ക്ലൈമറ്റ് കൺട്രോൾ, റിമോട്ട് ഡോർ ലോക്ക്/അൺലോക്ക്, വെഹിക്കിൾ സ്റ്റാറ്റസ് ചെക്ക്, ടയർ പ്രഷർ വിവരങ്ങൾ, ഫ്യൂവൽ ലെവൽ, സ്പീഡ് അലേർട്ട് എന്നിവയ്‌ക്കൊപ്പം ഫൈൻഡ് മൈ കാർ തുടങ്ങിയ പ്രവർത്തനങ്ങൾ ആക്‌സസ് ചെയ്യാനാകും.

2022 ഹ്യുണ്ടായി വെന്യു ഇൻഫോടെയിൻമെന്റ് സിസ്റ്റം ഹ്യുണ്ടായിയുടെ സൗണ്ട്സ് ഓഫ് നേച്ചറിനെയും ഓവർ ദി എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെയും പിന്തുണയ്ക്കുന്നു.

360 ഡിഗ്രി പാർക്കിംഗ് ക്യാമറയും പുതുതായി രൂപകൽപന ചെയ്ത സ്റ്റിയറിംഗ് വീലും അപ്പ്ഡേറ്റ് ചെയ്ത ഫീച്ചറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വെൻറിലേറ്റഡ് സീറ്റുകളും ടോപ്പ് സ്പെക്ക് വേരിയന്റുകളോടൊപ്പം ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന് അതിന്റെ എഞ്ചിൻ അല്ലെങ്കിൽ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഒരു മാറ്റവും കാണില്ല. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ഇതിന് പവർ നൽകുന്നത് തുടരും.

ഈ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേരുന്നു. കാർ ഷോയിൽ ക്രെഡിറ്റ് ചെയ്യപ്പെട്ട പുതിയ 2022 ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് ഡീസൽ SX MT-മോഡലാണ്.

ഈ അപ്‌ഡേറ്റുകൾ കണക്കിലെടുക്കുമ്പോൾ, 2022 ഹ്യുണ്ടായി വെന്യുവിന് അതിന്റെ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ നേരിയ തോതിൽ വില കൂടുതലായിരിക്കും. വാഹനം നിലവിൽ 7.11 ലക്ഷം രൂപ മുതൽ 11.83 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് വരുന്നു.
ലോഞ്ച് ചെയ്യുമ്പോൾ, ഫൈവ് സീറ്റർ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ കിയ സോനെറ്റ്, മാരുതി ബ്രെസ, റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300 എന്നിവയുമായി ഇത് മത്സരിക്കുന്നത് തുടരും. ജൂൺ 30 -ന് പുതിയ ബ്രെസ അവതരിപ്പിക്കാൻ മാരുതി തയ്യാറെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:
പുതുതലമുറ ഹ്യുണ്ടായി വെന്യു വിപണിയിൽ എത്തുന്നതോടെ വളരെ കോംപറ്റീറ്റീവായ കോംപാക്ട്എസ്‌യുവി സെഗ്മെന്റിൽ മത്സരം മുറുകും എന്നത് നിസംശയം പറയാനാവും. മുകളിൽ സൂചിപ്പിച്ച H2C പോലെയുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾക്ക് ഒപ്പം അഗ്രസ്സീവ് പ്രൈസിംഗും നിർമ്മാതാക്കൾ നൽകിയാൽ ഉറപ്പായും വെന്യു ഒരു കോളിളക്കം സൃഷ്ടിക്കും.


Click it and Unblock the Notifications








