എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

മാരുതി സുസുക്കി അടുത്തിടെയാണ് പുതിയ ആൾട്ടോ K10 വിപണിയിൽ അവതരിപ്പിച്ചത്. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആൾട്ടോ K10 പുതിയ തലമുറയിൽ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയത്. 3.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മാരുതി സുസുക്കി ഈ ഹാച്ച്ബാക്ക് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

അവതരണത്തിന് തൊട്ട് പിന്നാലെ തന്നെ കാർ ഡീലർഷിപ്പുകളിലും എത്തിത്തുടങ്ങി, ഡെലിവറികളും നിർമ്മാതാക്കൾ ആരംഭിച്ചു. ആൾട്ടോ K10 സ്റ്റാൻഡേർഡ് വേരിയന്റിന് 3.99 ലക്ഷം രൂപയാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

ഇത് K10 -ന്റെ LXi വേരിയന്റിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. മാരുതി K10 -ന്റെ ബേസ് വേരിയന്റ് യഥാർത്ഥത്തിൽ എന്താണ് വാഗ്ദാനം ചെയ്യുന്നത്? അത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

sansCARi sumit ആണ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആൾട്ടോ K10 -ന്റെ അടിസ്ഥാന മോഡലിനൊപ്പം മാരുതി സുസുക്കി എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഈ വീഡിയോയിൽ കാണിക്കുന്നു. മുൻവശത്ത് നിന്ന് ആരംഭിച്ചാൽ, സ്റ്റാൻഡേർഡ് വേരിയന്റിൽ ബ്ലാക്ക് ബമ്പറാണ് വരുന്നത്.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

ഉയർന്ന മോഡലുകളിൽ, ഇത് ബോഡി കളറിലാണ് ഒരുക്കിയിരിക്കുന്നത്. ടാക്‌സി, ഫ്ലീറ്റ് ഡ്രൈവർമാരെയാണ് ഈ ബേസ് മോഡൽ ലക്ഷ്യമിടുന്നതെന്ന് വീഡിയോയിൽ പരാമർശിക്കുന്നു.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

പുതിയ തലമുറ മോഡലിൽ ഹെഡ്‌ലാമ്പ് ഇപ്പോഴും ഹാലജൻ യൂണിറ്റാണ്, അതിൽ ഒരു ടേൺ ഇൻഡിക്കേറ്ററും സംയോജിപ്പിച്ചിരിക്കുന്നു. കാറിന്റെ ബമ്പറിൽ സുസുക്കി ലോഗോ സ്ഥാപിച്ചിരിക്കുന്നു. ഗ്രില്ലും ബമ്പറും എല്ലാം ഒരേ നിറത്തിലാണ് തീർത്തിരിക്കുന്നത്.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ കാറിന് 13 ഇഞ്ച് സ്റ്റീൽ റിമ്മുകൾ ലഭിക്കുന്നു. ഉയർന്ന മോഡലുകളിൽ പോലും ടയർ സൈസ് അതേപടി തുടരുന്നു. ടോപ്പ് സ്പെക്ക് മോഡലുകളിൽ മാരുതി വീൽ കവർ വാഗ്ദാനം ചെയ്യുന്നു എന്നതാണ് വ്യത്യാസം.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

ടേൺ ഇൻഡിക്കേറ്റർ ഇപ്പോഴും ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ ORVM -കൾ ബോഡി കളർ അല്ല. ഇവ ഒരു മാനുവൽ ഫോൾഡിംഗ് യൂണിറ്റാണ്, അവ അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

ഡോർ ഹാൻഡിലുകളും ബോഡി കളർ അല്ല എന്നതാണ് മറ്റൊരു വ്യത്യാസം. പിന്നിൽ, ഒരേ ടെയിൽ ലൈറ്റ് യൂണിറ്റുമായാണ് കാർ വരുന്നത്. ടെയിൽ ഗേറ്റിൽ സുസുക്കി ലോഗോയും ആൾട്ടോ K10 ബാഡ്ജും ഉണ്ട്. ഈ വേരിയന്റിലെ പിൻ ബമ്പറും ബ്ലാക്ക് നിറത്തിലാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

ഹാച്ചിന്റെ ബൂട്ട് സ്പേസ് അതേപടി തുടരുന്നു, പക്ഷേ ഇതിൽ ഒരു പാഴ്സൽ ട്രേ ഇല്ല, കൂടാതെ മെറ്റൽ പാർട്സ് ഇതിൽ ദൃശ്യമാണ്. ചെലവ് നിയന്ത്രിക്കാൻ മാരുതി ഇന്റീരിയറിൽ വളരെയധികം കാര്യങ്ങൾ ചുരുക്കിയിട്ടുണ്ട്. ഈ ബേസ് മെഡലിന്റെ ഡോർ തുറക്കുമ്പോൾ, വിൻഡോസ് താഴ്ത്താനും ഉയർത്താനും ഒരു മാനുവൽ ലിവർ സജ്ജീകരിച്ചിരിക്കുന്നത് കാണാനാവും.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

പ്രതീക്ഷിച്ചതുപോലെ ഇതിൽ പവർ വിൻഡോകൾ നിർമ്മാതാക്കൾ നൽകുന്നില്ല. VXi+ വേരിയന്റിൽ പോലും, പിൻവശത്തെ യാത്രക്കാർക്ക് പവർ വിൻഡോകൾ മാരുതി നൽകുന്നില്ല. സ്റ്റിയറിംഗ് വീൽ വളരെ അടിസ്ഥാനപരമാണ്, അതുപോലെ തന്നെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

സ്റ്റാൻഡേർഡ് വേരിയന്റിന് മാരുതി പവർ സ്റ്റിയറിംഗ് വാഗ്ദാനം ചെയ്യുന്നില്ല. അതോടൊപ്പം ഒരു തരത്തിലുള്ള ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള ഫീച്ചറുകളും ഈ കാറിൽ നമുക്ക് കാണാൻ കഴിയില്ല. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തിന്റെ മൈലേജ് ഡിസ്പ്ലേ ചെയ്യുന്നില്ല, കാറിൽ എസിയും ഇല്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

എസിയുമില്ല പവർ സ്റ്റിയറിംഗും! 2022 Alto K10 സ്റ്റാൻഡേർഡ് മോഡൽ ദേ ഇത്രമാത്രം

എസിയും എയർ ഫ്ലോയും നിയന്ത്രിക്കാൻ എയർ വെന്റുകളും നോബുകളും ഉണ്ട്, എന്നാൽ, എസി സ്വിച്ച് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാനുള്ള ബട്ടൺ പോലും ഇല്ല. ഫാബ്രിക് സീറ്റ് കവറുകൾ മുൻവശത്ത് ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളോടെയാണ് വരുന്നത്, എന്നാൽ പിന്നിലെ യാത്രക്കാർക്ക് യാതൊരു തരത്തിലുള്ള ഹെഡ്‌റെസ്റ്റുകളും ലഭിക്കുന്നില്ല.

ഒരു തരത്തിലുള്ള USB അല്ലെങ്കിൽ 12V പോർട്ടും കാർ വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും ഡെറുകളിൽ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനായുള്ള സ്പീക്കറുകൾ സ്ഥാപിക്കുന്നതിനുള്ള ഇടം നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ വളരെ ബേസിക്കായ ഒരു കാറിന്റെ ചട്ടക്കൂടും, എഞ്ചിനും മാറ്റ് പാർട്സുകളും മാത്രമാണ് ഈ ബേസ് സ്പെക്കിൽ വരുന്നത്.

More from DriveSpark

Article Published On: Saturday, September 3, 2022, 12:55 [IST]
English summary
2022 maruti alto k10 standard model specs and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X