വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ Baleno; ഒദ്യോഗിക അവതരണത്തിന് മുമ്പ് തന്നെ ഹാച്ചിന് 16000 യൂണിറ്റ് ബുക്കിംഗ്
രണ്ടാം തലമുറ മാരുതി സുസുക്കി ബലേനോ അതിന്റെ മുൻഗാമിയെക്കാൾ വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ പോകുന്നതായി തോന്നുന്നു. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ബലേനോയ്‌ക്കായി മാരുതി സുസുക്കി ഇതുവരെ 16,000 ബുക്കിംഗുകൾ നേടിയിട്ടുണ്ട്.

ഇത് മാരുതി സുസുക്കിയുടെ ചരിത്രത്തിലെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആകാൻ പോകുകയാണെന്ന് സൂചിപ്പിക്കുന്നു. മാരുതി സുസുക്കിയുടെ എല്ലാ അംഗീകൃത നെക്സ ഡീലർ ഔട്ട്‌ലെറ്റുകളും കുറച്ച് ദിവസമായി പുതിയ ബലേനോയുടെ ബുക്കിംഗ് സ്വീകരിച്ചിരുന്നു. കൂടാതെ, ഉപഭോക്താക്കൾക്ക് നെക്സ എക്സ്പീരിയൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കാർ ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ഓൾ ന്യൂ മാരുതി സുസുക്കി ബലേനോ ഫെബ്രുവരി 23 -ന് ഔദ്യോഗികമായി ഇന്ത്യയിൽ എത്താൻ പോകുന്നു. TOI പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന മാരുതി സുസുക്കി ബലേനോയ്ക്ക് ഇതിനകം 16,000 -ത്തിലധികം ബുക്കിംഗുകൾ ലഭിച്ചു.

നിരവധി മാറ്റങ്ങളുമായിട്ടാണ് ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് മാരുതി വാഗ്ദാനം ചെയ്യുന്നത്. പുറംമോടിയിൽ തുടങ്ങി, പുതിയ ബലേനോ അതിന്റെ രൂപകല്പനയിൽ പരിണാമപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ്, സ്‌പ്ലെൻഡിഡ് സിൽവർ, നെക്‌സ ബ്ലൂ, പേൾ ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ എന്നിവയാണ് ഓഫറിലെ പുതിയ കളർ ഓപ്ഷനുകൾ.

2022 ബലേനോ ഹാച്ചിലെ ലൈറ്റിംഗ് യൂണിറ്റുകളെല്ലാം പുതിയതാണ്. അവ നിലവിലെ മോഡലിനേക്കാൾ മെലിഞ്ഞവയാണ്, എന്നാൽ ഇതും എൽഇഡി യൂണിറ്റുകളാണ്, അതോടൊപ്പം ഹെഡ്‌ലാമ്പുകളിൽ പ്രൊജക്ടർ സെറ്റപ്പ് ഉപയോഗിക്കുന്നു. പുതിയ സെറ്റ് അലോയി വീലുകളാവും 2022 മോഡലിൽ നിർമ്മാതാക്കൾ നൽകുന്നത്. അല്പം ബോൾഡ് & ഷാർപ്പ് ലുക്കിനായി വാഹനത്തിന്റെ ഫ്രണ്ട് പുനർനിർമ്മിച്ചിട്ടുണ്ട്.

അകത്തളത്തിൽ, പുതിയ മാരുതി സുസുക്കി ബലേനോയ്ക്ക് ഒരു പുതിയ ഡാഷ്‌ബോർഡ് ലഭിക്കുന്നു, ഇന്റീരിയറിന് പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് & വയലറ്റ് അപ്‌ഹോൾസ്റ്ററിയും ലഭിക്കുന്നു. സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മറ്റ് മാരുതി സുസുക്കി മോഡലുകളുടേതിന് സമാനമായി ഒരു പുതിയ മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീലും ഇതിലുണ്ട്.

ഇൻസ്ട്രുമെന്റ് കൺസോൾ ഒരു പുതിയ TFT MID യൂണിറ്റ് ഉപയോഗിച്ച് പരിഷ്കരിച്ചിട്ടുണ്ട്, എന്നാൽ മറ്റ് ഡയലുകൾ അനലോഗ് ആയി തുടരുന്നു. സെന്റർ കൺസോളും പരിഷ്‌ക്കരിച്ചിരിക്കുന്നു, അതിൽ ഇപ്പോൾ വലിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകൾക്കുള്ള സ്‌ലീക്കർ പാനലുമുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളോടെയാണ് പുതിയ ബലേനോ വരുന്നത്. ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കുമുള്ള വയർലെസ് കണക്റ്റിവിറ്റി, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, യുവി കട്ട് ഗ്ലാസുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ടിൽറ്റ് & ടെലിസ്കോപ്പിക് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ എന്നിങ്ങനെയുള്ള മറ്റ് ഫീച്ചറുകളും ഇതിലുണ്ടാകും.

സുരക്ഷയുടെ കാര്യത്തിൽ, പുതിയ മാരുതി സുസുക്കി ബലേനോയിൽ ഇരട്ട ഫ്രണ്ട് എയർബാഗുകൾ കൂടാതെ സൈഡ്, കർട്ടൻ എയർബാഗുകൾ എന്നിവയും നവീകരിച്ചിട്ടുണ്ട്. EBD, ബ്രേക്ക് അസിസ്റ്റ് ഉള്ള ABS, പിൻ പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ടുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകൾ.

സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ (O), ആൽഫ, ആൽഫ (O) എന്നിവ ഉൾപ്പെടുന്ന മൊത്തം 11 വേരിയന്റുകളിലായാണ് 2022 ബലെനോ വിപണിയിൽ എത്തുന്നത്.

ഡെൽറ്റ, സീറ്റ, സീറ്റ (O), ആൽഫ, ആൽഫ (O) വേരിയന്റുകൾക്ക് അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും, അതേസമയം എൻട്രി ലെവൽ സിഗ്മ വേരിയന്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം മാത്രമേ ലഭ്യമാവുകയുള്ളൂ.

2022 ബലേനോ ഒരു എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭിക്കൂ, എന്നാൽ ഉപഭോക്താക്കൾക്ക് രണ്ട് ഗിയർബോക്‌സ് ചോയിസ് ഉണ്ടായിരിക്കും. 1.2 ലിറ്റർ K12 ഡ്യുവൽജെറ്റ് പെട്രോൾ മോട്ടോറാവും പുതിയ ബലേനോയുടെ ഹർദയം, ഇത് 12 V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി വന്നേക്കാം.

അതിന്റെ മുൻഗാമിയെപ്പോലെ, പുതിയ മാരുതി സുസുക്കി ബലേനോ മറ്റ് പ്രീമിയം ഹാച്ച്ബാക്കുകളായ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയുമായി മത്സരിക്കുന്നത് തുടരും.


Click it and Unblock the Notifications








