2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഈ മാസം അവസാനം അതായത് 2022 ജൂൺ 30 -ന് അപ്‌ഡേറ്റ് ചെയ്‌ത ബ്രെസ പുറത്തിറക്കാൻ മാരുതി തയ്യാറെടുക്കുകയാണ്. അടുത്തിടെ, 2022 ബ്രെസയുടെ ഫോട്ടോകൾ, യാതൊരു മറവും കൂടാതെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

എന്നാൽ അവയിൽ വാഹനത്തിന്റെ ഇന്റീരിയറും, സൺറൂഫും പോലുള്ളവ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ, ഡീലർ യാർഡിൽ നിന്ന് വാഹനത്തിന്റെ പുതിയ സ്പൈ ഷോട്ടുകൾ ലീക്ക് ചെയ്തിരിക്കുകയാണ്. ഇത്തവണ, 2022 മാരുതി ബ്രെസയുടെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഇന്റീരിയറുകളാണ് വിശദമായി വെളിപ്പെട്ടിരിക്കുന്നത്.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

2022 മോഡൽ 'വിറ്റാര' ബാഡ്ജ് ഒഴിവാക്കും, ഇനി വാഹനം 'മാരുതി ബ്രെസ' എന്നാവും അറിയപ്പെടുന്നത്. ലുക്സിന്റെ കാര്യത്തിൽ, വാഹനത്തിന് പുതുക്കിയ എക്സ്റ്റീരിയർ സ്റ്റൈലിംഗ് ലഭിക്കുന്നു, അത് വാഹനത്തിനെ അജൈലും അഗ്രസ്സീവുമാക്കുന്നു.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഒരു പുതിയ ഗ്രില്ല്, പുതിയ ബമ്പറുകൾ, പുതിയ 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം കോം‌പാക്ട് എസ്‌യുവിയെ പുതുമയുള്ളതാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഫീച്ചറുകളുടെ കാര്യത്തിൽ, 2022 ബ്രെസയ്ക്ക് ഫ്ലോട്ടിംഗ് ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഏറ്റവും പുതിയ ജെൻ ടെലിമാറ്റിക്‌സ്, ഫോൺ കണക്റ്റിവിറ്റി ആപ്പുകൾ എന്നിവ ലഭിക്കും. കൂടാതെ ചില ഘടകങ്ങൾ ബലേനോയുടെയും എർട്ടിഗയുടെയും 2022 ആവർത്തനങ്ങളുമായി പങ്കിടുമെന്നും പ്രതീക്ഷിക്കുന്നു.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറുകൾക്ക് പുറമെ, 2022 ബ്രെസയ്ക്ക് പരിഷ്കരിച്ച ഇന്റീരിയറുകളും ലഭിക്കും, ഇത് കാറിന് കൂടുതൽ പ്രീമിയം അനുഭവം വാഗ്ദാനം ചെയ്യും.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

മുൻവശത്ത് ഡ്യുവൽ ടോൺ ഡാഷ്‌ബോർഡ്, HUD, 360 ക്യാമറ, ഓട്ടോ എസി എന്നിവ ലഭിക്കുന്നു. പിൻവശത്ത് എസി വെന്റുകളും സൺറൂഫും ചേർക്കുന്നത് എസ്‌യുവിയുടെ ടാർഗെറ്റ് ഉപഭോക്തൃ ബേസിൽ കൂടുതൽ മികച്ച സ്‌ട്രൈക്ക് നൽകും.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ഔട്ട്‌ഗോയിംഗ് മോഡലിന്റെ അതേ ആർക്കിടെക്ചറും പ്ലാറ്റ്‌ഫോമും തന്നെയാണ് 2022 ബ്രെസയും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, സുസുക്കിയുടെ അതേ ഗ്ലോബൽ C പ്ലാറ്റ്‌ഫോം ഉപയോഗിക്കുണ്ടെങ്കിലും, 2022 ബ്രെസയ്ക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലിന് ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചിട്ടുണ്ട്, ഇത് എല്ലാ മാരുതി മോഡലുകളിലും ഏറ്റവും മികച്ച ഒന്നാണ്.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

2022 എർട്ടിഗയിൽ നമ്മൾ കണ്ട അതേ പവർട്രെയിൻ തന്നെ ബ്രെസയിലും മാരുതി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം വരുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ ഡ്യുവൽ VVT പെട്രോൾ മോട്ടോർ ഉൾക്കൊള്ളുന്നതാണ് ഈ സജ്ജീകരണം.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ആറ് സ്പീഡ് torque കൺവെർട്ടറും ഉൾപ്പെടും. 101 bhp പവറും 137 Nm torque ഉം യൂണിറ്റ് പുറപ്പെടുവിക്കുന്നു. സിഎൻജി ഫ്യുവൽ ഓപ്ഷൻ തുടക്കത്തിൽ തന്നെ വാഗ്ദാനം ചെയ്തേക്കാം, എന്നിരുന്നാലും, ഇപ്പോൾ ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

2022 ബ്രെസയ്ക്കുള്ള കോംപറ്റീഷൻ വളരെ വലുതായിരിക്കും. ഇത് പ്രധാനമായും ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയുമായി മത്സരിക്കും. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി നെക്‌സോൺ തുടർച്ചയായി മികച്ച വിൽപ്പന പ്രകടനം കാഴ്ചവയ്ക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

സോനെറ്റിന്റെയും വെന്യുവിന്റെയും അപ്‌ഡേറ്റ് ചെയ്ത പതിപ്പുകളും കൂടുതൽ ഉപഭോക്താക്കളെ അതത് ഷോറൂമുകളിലേക്ക് ആകർഷിക്കാൻ ശ്രമിക്കും. റെനോ കൈഗഡ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ മോഡലുകളാണ് ബ്രെസയുടെ മറ്റ് എതിരാളികൾ. മുന്നോട്ട് പോകുമ്പോൾ, നവീകരിച്ച അർബൻ ക്രൂയിസറും ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2022 Maruti Brezza -യുടെ ഇന്റീരിയറും സൺറൂഫും വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

എല്ലാ അപ്‌ഡേറ്റുകൾക്കും ഒപ്പം, 2022 ബ്രെസ അതിന്റെ മുൻഗാമിയേക്കാൾ ഉയർന്ന എക്സ്-ഷോറൂം വിലയും വഹിക്കും. ഉപഭോക്താക്കളുടെ താൽപര്യം വർധിപ്പിക്കുന്നതിന്, അടിസ്ഥാന മോഡലിന്റെ വില അഗ്രസീവ് ആയിരിക്കാം, എന്നിരുന്നാലും പൂർണ്ണമായി ലോഡുചെയ്‌ത ടോപ്പ് എൻഡ് ട്രിമ്മുകൾക്ക് ഏകദേശം 12 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

Source: Rushlane

More from DriveSpark

Article Published On: Wednesday, June 8, 2022, 15:55 [IST]
English summary
2022 maruti brezza interiors features and sunroof revealed in new spy pics
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X