2022 ബ്രെസയുടെ വേരിയന്റുകളും കളർ ഓപ്ഷനുകളും വെളിപ്പെടുത്തി പുത്തൻ വോക്ക്എറൗണ്ട് വീഡിയോ
'ഓൾ-ന്യൂ ഹോട്ട് & ടെക്കി ബ്രെസ'യുടെ ബുക്കിംഗ് ആരംഭിച്ചതായി മാരുതി സുസുക്കി അറിയിച്ചു. വാഹനം 2022 ജൂൺ 30 -ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

മാരുതി സുസുക്കി വിറ്റാര ബ്രെസ വളരെക്കാലമായി കമ്പനി ലൈനപ്പിൽ ഏറെ പ്രിയപ്പെട്ടതാണ്. 2016 -ൽ ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം വാഹനത്തിന്റെ വിൽപ്പന 7.5 ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്.

പുതിയ അവതാരത്തിൽ, വിറ്റാര ബ്രെസ 'വിറ്റാര' മോണിക്കർ ഉപേക്ഷിക്കും, ഇതോടെ കോംപാക്ട് എസ്‌യുവി 'ബ്രെസ' എന്ന് മാത്രമായി അറിയപ്പെടും. ഡ്രൈവർക്കും യാത്രക്കാർക്കുമുള്ള ഒട്ടനവധി സൗകര്യങ്ങൾ, കണക്‌റ്റഡും സൗകര്യപ്രദവുമായ ഫീച്ചറുകൾ, ഏറ്റവും പുതിയ സാങ്കേതിക വിദ്യ എന്നിവയുമായാണ് ഇത് വരുന്നത്.

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ കമ്പനിയുടെ നേതൃത്വം വർധിപ്പിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ബ്രെസയ്ക്ക് ഇരട്ട 'L' ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ പ്രൊഫൈലുകൾ, ഡിസ്റ്റിംഗ്റ്റീവ് ബോഡി ക്ലാഡിംഗ് എന്നിവ ലഭിക്കും. ഡ്യുവൽ ടോൺ 16 ഇഞ്ച് അലോയി വീലുകൾ, ബ്രെസ ലെറ്ററിംഗുകൾ, പുതുക്കിയ ബൂട്ട് ലിഡ്, ബമ്പർ എന്നിവയും ഇതിന്റെ സവിശേഷതകളുടെ ഭാഗമായിരിക്കും.

LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളുടെ ചോയിസാണ് 2022 ബ്രെസ വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ നാല് വേരിയന്റുകളും വാഗ്ദാനം ചെയ്യും.

എന്നാൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ VXi, ZXi, ZXi+ എന്നിവയിൽ മാത്രമേ ലഭ്യമാവൂ. എല്ലാ ഓപ്‌ഷനുകൾക്കും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരേ എഞ്ചിൻ ലഭിക്കും.

2022 ബ്രെസയിൽ ആറ് മോണോ ടോണും മൂന്ന് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ഉൾപ്പെടുന്നു. പേൾ ആർട്ടിക് വൈറ്റ്, പ്രൈം സ്‌പ്ലെൻഡിഡ് സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, സിസ്‌ലിംഗ് റെഡ്, എക്‌സുബറന്റ് ബ്ലൂ, പേൾ ബ്രേവ് കാക്കി എന്നിവയാണ് 2022 ബ്രെസയുടെ മോണോ-ടോൺ കളർ ഓപ്ഷനുകൾ.

2022 ബ്രെസയുടെ ഡ്യുവൽ ടോൺ കളർ ഓപ്‌ഷനുകൾ സിസ്ലിംഗ് റെഡ് ആൻഡ് ബ്ലാക്ക്, ബ്ലാക്ക് ആൻഡ് സ്‌പ്ലെൻഡിഡ് സിൽവർ, വൈറ്റ് ആന്റ് കാക്കി ബ്രേവ് എന്നിവയാണ്.

ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂണിറ്റ്, പുതുക്കിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ വാഗ്ദാനം ചെയ്യുന്ന 9.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പുതിയ ബലേനോയിൽ നിന്ന് കടമെടുത്ത 360 ഡിഗ്രി ക്യാമറ എന്നിവ ക്യാബിൻ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

മാരുതി സുസുക്കി കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഉൾപ്പെടുത്തും. ഇത് ഒന്നിലധികം കണക്റ്റഡ് സവിശേഷതകളും ആമസോൺ അലക്‌സയ്‌ക്കുള്ള പിന്തുണയുമായി സുസുക്കി കണക്റ്റ് ഫീച്ചറും വരാനിരിക്കുന്ന ബ്രെസയിൽ അവതരിപ്പിക്കും.

കൂടുതൽ പ്രീമിയം എസ്‌യുവികൾക്കായി കരുതിവച്ചിരിക്കുന്ന പനോരമിക് അല്ലാത്ത, സിംഗിൾ പേൻ ഡിസൈനിലുള്ള സൺറൂഫും പുതിയ ബ്രെസയിൽ ഉണ്ടാകും. സൺറൂഫ് ലഭിക്കുന്ന ആദ്യ മാരുതി കാറായിരിക്കും ഇത്.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്ക് യൂണിറ്റുമായി കണക്ട് ചെയ്ത 1.5 ലിറ്റർ K15C സ്മാർട്ട് ഹൈബ്രിഡ്, പെട്രോൾ എഞ്ചിനാണ് പുതിയ ബ്രെസയ്ക്ക് കരുത്ത് പകരുന്നത്.

യൂണിറ്റ് 102 bhp പവറും 136.8 Nm torque ഉം നൽകുന്നു. ലോഞ്ച് ചെയ്യുമ്പോൾ ഓഫറിൽ CNG ഓപ്ഷൻ ഇല്ലെന്ന് തോന്നുന്നു. എന്നാൽ പിന്നാലെ ബ്രെസയുടെ CNG പതിപ്പ് മാരുതി ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ഇന്നു വരെ വിലയെ സംബന്ധിച്ച വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ എക്സ്റ്റീരിയർ, ഇന്റീരിയർ അപ്‌ഡേറ്റുകൾ കണക്കിലെടുക്കുമ്പോൾ, നിലവിലെ എതിരാളിയേക്കാൾ പ്രീമിയം വിലയാകും വാഹനത്തിന്.
2022 ബ്രെസയുടെ വില ജൂൺ 30 -ന് ലോഞ്ച് ചെയ്യുന്ന സമയത്ത് പ്രഖ്യാപിക്കും. എന്നിരുന്നാലും, കണക്കുകൾ പ്രകാരം പുതിയ ബ്രെസയുടെ എക്സ്-ഷോറൂം വില 8-12 ലക്ഷം രൂപയോളമാവും. കിയ സോനെറ്റ്, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയുമായി പുത്തൻ ബ്രെസ മത്സരിക്കും.
Source: Rushlane


Click it and Unblock the Notifications








