2022 Maruti S-Presso VXI+ വേരിയന്റിനെ പരിചയപ്പെടാം; വോക്ക്എറൗണ്ട് വീഡിയോ ഇവിടുണ്ട്
കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി രാജ്യത്ത്, നവീകരണങ്ങളോടെ 2022 എസ്-പ്രസോ അവതരിപ്പിക്കുന്നത്. ഇത് Std, LXI, VXI, VXI+ എന്നീ 4 വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന്റെ പ്രാരംഭ പതിപ്പിന് 4.25 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 5.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. അതേസമയം Vxi, Vxi+ വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന AGS (AMT) ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ക്ക് യഥാക്രമം 5.65 ലക്ഷം രൂപയും 5.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
| Variant | Price |
| Std MT | ₹4,25,000 |
| LXi MT | ₹4,95,000 |
| VXi MT | ₹5,15,000 |
| VXi+ MT | ₹5,49,000 |
| VXi (O) AGS | ₹5,65,000 |
| VXi+ (O) AGS | ₹5,99,000 |

നവീകരണങ്ങളോടെ എത്തുന്ന ഏറ്റവും പുതിയ മാരുതി എസ്-പ്രസോ സുസുക്കിയുടെ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് സെലെറിയോയ്ക്കും വാഗണ്‍ആറിനും അടിവരയിടുകയും ചെയ്യുന്നു.

ഇതിന് ഒരു എസ്‌യുവി പ്രചോദിത ഫ്രണ്ട് ഫാസിയ ലഭിക്കുന്നുവെന്ന് വേണം പറയാന്‍. അതിനാല്‍ മാരുതി ഇതിനെ ഒരു മിനി-എസ്‌യുവി എന്ന് വിളിക്കുന്നു. അളവുകള്‍ പരിശേധിക്കുകയാണെങ്കില്‍, 3,565 mm നീളവും, STD-യില്‍ 1,553 mm ഉയരവും, Vxi/Vxi(O), Vxi+/Vxi+(O)-ല്‍ 1,567 mm വരെയാണ് ഉയരം. വീതി 1,520 മില്ലിമീറ്ററാണ്.
ഇവിടെ പുതിയ പതിപ്പിലെ ഉയര്‍ന്ന വേരിയന്റായ VXI+-ന്റെ ഒരു വോക്ക് എറൗണ്ട് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ഈ പുതിയ വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളെല്ലാം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

പുതിയ ഫോക്സ് സ്‌കിഡ് പ്ലേറ്റ്, സ്പോര്‍ട്ടിയര്‍ എയര്‍ ഡാം, ബ്ലാക്കില്‍ നല്‍കിയിരിക്കുന്ന ഫെന്‍ഡര്‍ ക്ലാഡിംഗ്, ബോഡി സൈഡ് മോള്‍ഡിംഗ് എന്നിവ ഉപയോഗിച്ച് ബമ്പര്‍ ഡിസൈന്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത് കാണാന്‍ സാധിക്കും.

റിയര്‍ വ്യൂ മിററുകള്‍, പില്ലറുകള്‍, മേല്‍ക്കൂര എന്നിവയില്‍ ബ്ലാക്ക് ഔട്ട് എലമെന്റുകളും ഉണ്ട്, അതുവഴി അത് സ്പോര്‍ട്ടിയര്‍ ആകര്‍ഷകമാക്കുന്നു, അതേസമയം 2022 എസ്-പ്രസോ ഒരു പുതിയ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളിലാണ് എത്തുന്നത്.

ESP വിത്ത് ഹില്‍ ഹോള്‍ഡ് അസിസ്റ്റ് പോലെയുള്ള ചില അധിക ഫീച്ചറുകള്‍ എല്ലാ AGS വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നു, ക്ലീന്‍ ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍ (ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിറര്‍) Vxi+/Vxi+(O) വേരിയന്റുകളില്‍ കാണാം.

എസ്-പ്രസോ മിനി-എസ്‌യുവിക്ക് സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, വോയ്സ് കണ്‍ട്രോളുകള്‍, ഡൈനാമിക് സെന്‍ട്രല്‍ കണ്‍സോള്‍, സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ എന്നിവയും ലഭിക്കുന്നു.

2022 മാരുതി സുസുക്കി എസ്-പ്രസോ അതിന്റെ മുന്‍ മോഡലില്‍ കണ്ടതിന് പുറമേ അധിക സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയുടെ രൂപത്തില്‍ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്.

AGS ഉള്ള ഉയര്‍ന്ന ട്രിമ്മുകള്‍ക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഹില്‍ ഹോള്‍ഡ് അസിസ്റ്റും ലഭിക്കും. ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എഞ്ചിനാണ് മാരുതി എസ്-പ്രസോയ്ക്ക് ഉള്ളത്.

അടുത്ത തലമുറ K-സീരീസ്, 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 5,500 rpm-ല്‍ 67 bhp പവറും 3,500 rpm-ല്‍ 90 Nm ടോര്‍ക്കും നല്‍കുന്നു.

വാഹനത്തില്‍ Idle-Start-Stop സാങ്കേതികവിദ്യയും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് Std/Lxi MT-ല്‍ 24.12 km/l ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു, Vxi/Vxi+ MT-ല്‍ 24.76 km/l വരെയും Vxi(O)/Vxi+-ല്‍ 25.30 km/l വരെയും. ഇത് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ 14 ശതമാനവും AGS-ല്‍ 17 ശതമാനവും ഉയര്‍ന്ന ഇന്ധനക്ഷമത ആക്കുന്നു.

പുതിയ എസ്-പ്രസോയ്ക്കൊപ്പം ഇപ്പോള്‍ ഓഫറില്‍ സിഎന്‍ജി ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടില്ല. പിന്നീടൊരു ഘട്ടത്തില്‍ ഇത് ലോഞ്ച് ചെയ്യാനാണ് സാധ്യത. എന്നാൽ ഇത് സംബന്ധിച്ച് നിലവിൽ അറിയിപ്പുകൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

പഴയ എസ്-പ്രസോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയതിന് 71,000 രൂപ വരെ വില കൂടുതലാണ്. ഈ അധിക വിലയ്ക്ക്, നിങ്ങള്‍ക്ക് കൂടുതല്‍ ഫീച്ചറുകളും സുരക്ഷയും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സോളിഡ് വൈറ്റ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സില്‍ക്കി സില്‍വര്‍, പേളി സ്റ്റാറി ബ്ലൂ, സോളിഡ് സിസില്‍ ഓറഞ്ച്, സോളിഡ് ഫയര്‍ റെഡ് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാരുതി സുസുക്കി എസ്-പ്രസോ വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications