2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

നിലവില്‍ രാജ്യത്ത് ചെറിയ ഹാച്ച്ബാക്കുകളുടെ അല്ലെങ്കില്‍ ചെറിയ ബജറ്റില്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ആദ്യ ചോയിസാണ് മാരുതി സുസുക്കി. സാധാരണക്കാരനും താങ്ങാവുന്ന വിലയിലാണ് കമ്പനി മോഡലുകള്‍ ഇറക്കുന്നത്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

വാസ്തവത്തില്‍, മാരുതിയെ കൂടാതെ, എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റില്‍ അവശേഷിക്കുന്നത് റെനോ മാത്രമാണ്, ക്വിഡ് എന്നൊരു മോഡലാണ് ഈ വിഭാഗത്തില്‍ ഫ്രഞ്ച് കമ്പനി അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ കാലത്ത് വലിയ സ്വീകാര്യത ലഭിച്ചൊരു മോഡലായിരുന്നു ക്വിഡ്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ സാന്‍ട്രോയും ഈ വിഭാഗത്തില്‍ മത്സരത്തിനെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ മോഡലിനെ കമ്പനി നിര്‍ത്തലാക്കിയിരുന്നു, ഇയോണ്‍ കാലങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയിരുന്നു. നിര്‍മാതാക്കളായ നിസാന്‍, ഡാറ്റ്സണ്‍ ബ്രാന്‍ഡിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചതോടെ ഗോ, ഗോ പ്ലസ്, റെഡിഗോ മോഡലുകളും കളം വിട്ടു.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

ഇവരെല്ലാം കളം വിട്ട ഒഴിവിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെയും വിപണി വിഹിതവും ലക്ഷ്യമിട്ട് മാരുതി ഒന്നൂടെ ഇറങ്ങുന്നുവെന്ന് വേണം പറയാന്‍. തങ്ങളുടെ പഴയ തുറപ്പ് ചീട്ടായിരുന്ന ആള്‍ട്ടോയെ പുതുമകളോടെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. ഈ പുതുതലമുറ മോഡലിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ തകൃതിയായി നടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ നിന്നും ഒരിടയ്ക്ക് കമ്പനി പിന്‍വലിച്ച ആള്‍ട്ടോ K10-ഉം വിപണിയില്‍ തിരിച്ച് എത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ശരിയായി വിപണനം ചെയ്യപ്പെടുകയാണെങ്കില്‍, മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ആള്‍ട്ടോയ്ക്ക് ഈ വിപണി ഭരിക്കാനുള്ള കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

ചെറുകളുകളെ വിട്ട് ഇപ്പോള്‍ ആളുകള്‍ എസ്‌യുവിയിലേക്കും, വലിയ വലിയ പ്രീമിയം കാറുകളിലേക്കും ചേക്കേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

NCT രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ അനുസരിച്ച്, നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ആള്‍ട്ടോയേക്കാള്‍ വലുതാണ് ആള്‍ട്ടോ K10 എന്ന് കാണാന്‍ സാധിക്കും. പുതിയ ആള്‍ട്ടോ K10-ന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവും (ഭാരമില്ലാത്തത്) 2,380 mm നീളമുള്ള വീല്‍ബേസും ഉണ്ട്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

1,150 കിലോഗ്രാം ഭാരവും വാഹനത്തിനുണ്ട്. എഞ്ചിന്‍ സവിശേഷതകളിലേക്ക് വരുകയാണെങ്കില്‍, 5,500 rpm-ല്‍ 66 bhp പവറും 3,500 rpm-ല്‍ 89 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 998 സിസി നാച്ചുറലി ആസ്പിറേറ്റഡ് K10C പെട്രോള്‍ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

സെലെറിയോ, 2022 എസ്-പ്രസോ, വാഗണ്‍ആര്‍ തുടങ്ങിയ മറ്റ് മാരുതി സുസുക്കി ചെറുകാറുകളിലും ഈ എഞ്ചിന്‍ തന്നെയാണ് കാണാന്‍ സാധിക്കുന്നത്. പുതിയ ആള്‍ട്ടോ K10-ന് 5 സ്പീഡ് AMT ഗിയര്‍ബോക്സ് ഓപ്ഷന്‍ ലഭിക്കും, അത് ബിഎസ് VI പരിവര്‍ത്തനത്തിന് മുമ്പ് പഴയ K10-ല്‍ നിര്‍ത്തലാക്കിയിരുന്നു. ആള്‍ട്ടോ 800-ന് ശേഷമുള്ള ബിഎസ് VI പരിവര്‍ത്തനത്തിന് ഒരിക്കലും AMT ലഭിച്ചിട്ടില്ല.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

വേരിയന്റുകളിലേക്ക് വരുമ്പോള്‍, മാരുതി സുസുക്കി നാല് വ്യത്യസ്ത അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവ STD, LXi, VXi, VXi+ എന്നിവയാണ്. സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകളും പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകളും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന (O) വേരിയന്റുകളെല്ലാം എല്ലാ ട്രിമ്മുകള്‍ക്കും ലഭിക്കും.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

നോണ്‍-ഓപ്ഷണല്‍ വേരിയന്റുകളില്‍, ഈ സുരക്ഷാ ഫീച്ചറുകള്‍ നല്‍കുന്നില്ലെന്നും സൂചനയുണ്ട്. AGS (AMT) ഓപ്ഷനുകള്‍ VXi, VXi (O), VXi+, VXI+ (O) എന്നീ വേരിയന്റുകളില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി ആള്‍ട്ടോ K10 പുതുതലമുറ പതിപ്പിനൊപ്പം മൊത്തം 11 വേരിയന്റുകളാണ് ഓഫര്‍ ചെയ്യുന്നത്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

നിലവില്‍ ലഭിച്ച ചില സൂചനകള്‍ അനുസരിച്ച് വാഹനത്തിന്, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, (അടുത്തിടെ പുറത്തിറക്കിയ സെലെറിയോയില്‍ കണ്ടതിന് സമം) ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, റിമോട്ട് കീ, മാനുവല്‍ എസി എന്നീ ഫീച്ചറുകളും ലഭിക്കും.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

എക്സ്റ്റീരിയറിലേക്ക് വന്നാല്‍, ഫോഗ് ലാമ്പ് ഹൗസിംഗിനായി വലിയ ചതുരാകൃതിയിലുള്ള ഗ്രില്ലും 'C' ആകൃതിയിലുള്ള ഇന്‍ഡന്റുകളും, ഔട്ട്ഗോയിംഗ് മോഡല്‍ പോലെയുള്ള പുള്‍-അപ്പ് സ്‌റ്റൈല്‍ ഡോര്‍ ഹാന്‍ഡിലുകളും, ടോപ്പ്-സ്‌പെക്ക് വേരിയന്റില്‍ 12' അല്ലെങ്കില്‍ 13' അലോയ് വീലുകളും മറ്റും പ്രതീക്ഷിക്കാം.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

ഓള്‍-ഇന്‍-ഓള്‍, ഓള്‍ട്ടോ ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ വലുതായിരിക്കും പുതിയ ആള്‍ട്ടോയെന്ന് വേണം പറയാന്‍. കൂടാതെ ഒരു എസ്‌യുവി-ഇഷ് സമീപനം സ്വീകരിക്കുകയും ചെയ്യുന്നു.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

2022 സാമ്പത്തിക വര്‍ഷത്തില്‍, മാരുതി സുസുക്കി 2,11,762 ആള്‍ട്ടോയും എസ്-പ്രസോയും ചേര്‍ന്ന് വിറ്റു. റെനോ ക്വിഡ് വിറ്റത് 26,535 യൂണിറ്റുകള്‍ മാത്രമാണ്. ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണി പ്രതിവര്‍ഷം ഏകദേശം 2.5 ലക്ഷം യൂണിറ്റാണ്.

2022 Maruti Suzuki Alto K10 അവതരണം ഉടന്‍; വേരിയന്റ് വിവരങ്ങള്‍ പുറത്ത്

പുതിയ ആള്‍ട്ടോയിലൂടെ, ഈ സെഗ്മെന്റില്‍ തങ്ങളുടെ ആധിപത്യം വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി പ്രതീക്ഷിക്കാം. കൂടുതല്‍ ഉപഭോക്താക്കളെയും വിപണി വിഹിതവും ഇതുവഴി ബ്രാന്‍ഡിന് നേടാനും സാധിക്കും. 2022 ഓഗസ്റ്റ് 18-ന്, ലോഞ്ച് ഇവന്റ് നടക്കുമ്പോള്‍ വിലകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്യും.

Article Published On: Tuesday, August 2, 2022, 10:48 [IST]
English summary
2022 maruti suzuki alto k10 launching soon variants details out now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X