അവതരണത്തിന് മുമ്പ് 2022 Maruti Baleno -യുടെ കൂടുതൽ വിവരങ്ങളുമായി ബ്രോഷർ പുറത്ത്
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹോട്ട്-ഹാച്ചിന് അതിന്റെ സമാരംഭത്തിനു ശേഷമുള്ള ആദ്യത്തെ സുപ്രധാന അപ്‌ഡേറ്റ് ലഭിക്കുകയാണ്.

2022 ബലെനോയുടെ ഔദ്യോഗിക അനാച്ഛാദനം ഫെബ്രുവരി 23 -ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു, എന്നിരുന്നാലും കടന്നുപോകുന്ന ഓരോ ദിവസവും വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

മാരുതി പതിവായി പുതിയ ടീസറുകൾ ഇറക്കിക്കൊണ്ടിരിക്കുമ്പോൾ, ഹോട്ട്-ഹാച്ചിന്റെ കൂടുതൽ സ്‌കൂപ്പുകളും സ്പൈഷോട്ടുകളും പങ്കുവെക്കാനുള്ള തിരക്കിലാണ് വാഹന പ്രേമികൾ.

ഇത്തരത്തിൽ ലീക്ക് ചെയ്ത വിവരങ്ങളിൽ ഔദ്യോഗിക ബ്രോഷറാണ് ഏറ്റവും പുതിയത്. 2022 മാരുതി ബലേനോ ബ്രോഷർ വേരിയന്റുകൾ മുതൽ ബൂട്ട് സ്പേസും കെർബ് വെയിറ്റും വരെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തുന്നു.

2022 ബലെനോയുടെ ലൈനപ്പിൽ ഒന്നിലധികം വകഭേദങ്ങളും കളർ ഓപ്ഷനുകളും അടങ്ങിയിരിക്കും. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് ബ്രോഡ് ട്രിമ്മുകൾ ഉണ്ടാകും.

മൊത്തത്തിലുള്ള ശ്രേണിയിൽ 11 വകഭേദങ്ങൾ ഉൾപ്പെടും, അവ അഞ്ച് സ്പീഡ് MT, അഞ്ച് സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാകും. എക്സ്റ്റീരിയർ കളറുകളിൽ സെലസ്റ്റിയൽ ബ്ലൂ, ഒപ്യുലന്റ് റെഡ്, ഗ്രാൻഡിയർ ഗ്രേ, ലക്‌സ് ബീജ്, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിവ ഉൾപ്പെടും.

3990 mm നീളം, 1745 mm വീതി, 1500 mm ഉയരം, 2520 mm വീൽബേസ് എന്നിവയാണ് 2022 മാരുതി ബലേനോയുടെ അളവുകൾ. ഇതിന് 318 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കുന്നു, ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 37 ലിറ്ററാണ്, കൂടാതെ വാഹനത്തിന്റെ ഏറ്റവും കുറഞ്ഞ ടേണിംഗ് റേഡിയസ് 4.85 m ആണ്.

2022 മാരുതി ബലേനോ മാനുവൽ വേരിയന്റിന് ലിറ്ററിന് 22.35 കിലോമീറ്ററും, AMT വേരിയന്റിന് ലിറ്ററിന് 22.94 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മുൻവശത്ത് ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളും വാഹനത്തിന് ലഭിക്കും. അടിസ്ഥാന വേരിയന്റുകൾക്ക് 185/65 R15 ഉം ടോപ്പ് വേരിയന്റിന് 195/55 R16 ഉം ആണ് ടയർ സൈസ്.

2022 മാരുതി ബലേനോയുടെ കെർബ് വെയ്റ്റ് എംടി വേരിയന്റിന് 920 കിലോ മുതൽ 955 കിലോഗ്രാം വരെയും AMT വേരിയന്റിന് 935 കിലോ മുതൽ 960 കിലോഗ്രാം വരെയുമാണ്. 1,410 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. പഴയ ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ 2022 ബലേനോയ്ക്ക് ഏകദേശം 50-70 കിലോഗ്രാം കൂടുതൽ ഭാരമുണ്ട്.

ഹൂഡിന് കീഴിൽ ബലേനോയിൽ ചെറിയ മാറ്റങ്ങളുണ്ടാകും. 2022 മോഡലിലേക്ക് വരുമ്പോൾ, ഒരൊറ്റ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ബലേനോ വാഗ്ദാനം ചെയ്യുകയുള്ളൂ, അത് 12 V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഇണചേരുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് VVT പെട്രോൾ മോട്ടോർ ആയിരിക്കും. എഞ്ചിന് 89 bhp പവറും 113 Nm പരമാവധി torque ഉം പുറപ്പെടുവിക്കാൻ കഴിയും.

നേരത്തെ, ബലേനോയ്‌ക്കൊപ്പം ഇതേ എഞ്ചിൻ മാരുതി വാഗ്ദാനം ചെയ്തിരുന്നു, എന്നിരുന്നാലും രണ്ട് വ്യത്യസ്ത ആവർത്തനങ്ങളോടെയാണ് ഇത് വന്നിരുന്നത്. ട്രാൻസ്മിഷന്റെ കാര്യത്തിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ തുടരും, അതേസമയം അഞ്ച് സ്പീഡ് AMT ലൈനപ്പിലേക്ക് പുതുതായി ചേർക്കും.

നിലവിലെ മോഡൽ ഒരു CVT യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു, അത് കമ്പനി നിർത്തലാക്കും. ഈ മാറ്റത്തിന് ശേഷം, മാരുതിയുടെ മുഴുവൻ ലൈനപ്പിലും CVT ഓഫറുകളൊന്നും അവശേഷിക്കില്ല.

റിപ്പോർട്ടുകൾ പ്രകാരം, ബലേനോയുടെ സുരക്ഷാ ഘടകത്തിൽ മാരുതി അപ്പ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. തൽഫലമായി, ബലേനോയുടെ മൊത്തത്തിലുള്ള ഭാരവും ഉയർന്നു. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, 2022 ബലേനോയ്ക്ക് ABS, ESP, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

G-NCAP ടെസ്റ്റിലെ സേഫ്റ്റി റേറ്റിംഗിൽ അപ്‌ഡേറ്റ് ചെയ്ത ബലേനോ എങ്ങനെ പ്രവർത്തിക്കുന്നുവെന്നത് രസകരമായിരിക്കും. ടാറ്റ ആൾട്രോസും ഹോണ്ട ജാസും പോലുള്ള ചില എതിരാളികൾ അവരുടെ G-NCAP ടെസ്റ്റുകളിൽ മികച്ച സ്കോർ നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

അകത്ത്, 2022 ബലേനോയ്ക്ക് പുതിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കും, കൂടാതെ സെഗ്‌മെന്റ് ഫസ്റ്റ് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), എൽഇഡി ലൈറ്റുകൾ, പുതിയ ഡിആർഎല്ലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഫ്ലാറ്റ് ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360 ഡിഗ്രി വ്യൂ ക്യാമറ എന്നിവയും അതിലേറെയും. ബലെനോയുടെ ക്യാബിന് പുതുമ നൽകുന്ന ഇന്റീരിയറുകളും മാരുതി പരിഷ്കരിച്ചിട്ടുണ്ട്.

മുമ്പത്തെപ്പോലെ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, VW പോളോ, ഹോണ്ട ജാസ് എന്നിവയോട് മത്സരിക്കുന്നത് ബലേനോ തുടരും. നിലവിലെ ബലേനോയുടെ എക്സ്-ഷോറൂം വില 6.03 ലക്ഷം രൂപ മുതൽ 9.41 ലക്ഷം രൂപ വരെയാണ്. പുതുക്കിയ ബലേനോയ്ക്ക് നിലവിലെ മോഡലിനേക്കാൾ അല്പം വില കൂടുതലായിരിക്കുമെന്ന് അനുമാനിക്കുന്നത് ന്യായമാണ്.

2022 ബലേനോ മുൻകൂട്ടി ബുക്ക് ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് NEXA -യുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കോ നിങ്ങളുടെ അടുത്തുള്ള ഒരു ഡീലർഷിപ്പിലേക്കോ പോകാം. 11,000 രൂപ അഡ്വാൻസ് നൽകി ബുക്കിംഗ് നടത്താം. ഡിസ്‌പ്ലേ മോഡലുകൾ ഉടൻ ഡീലർഷിപ്പുകളിൽ എത്തും, അതോടൊപ്പം നെക്സയുടെ 3D കോൺഫിഗറേറ്റർ വഴിയും മോഡലുകൾ എക്സ്പീരിയൻസ് ചെയ്യാനാകും.
Source: Rushlane


Click it and Unblock the Notifications








