ലുക്ക്സ് മാത്രമല്ല മികച്ച സുരക്ഷയും; 2022 Maruti Baleno ഹാച്ചിന്റെ സേഫ്റ്റി ഫീച്ചറുകൾ ഇതാ
മാരുതി സുസുക്കി തങ്ങളുടെ മോഡൽ നിരയിലാകെ വലിയ ഒരു പരിഷ്കരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്ക് ഓഫറായ ബലേനോയ്ക്കും കാര്യമായ മാറ്റങ്ങൾ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിക്കുന്നുണ്ട്.

പ്രീമിയം ഹാച്ചിൽ വരുത്താൻ ഉദ്ദേശിക്കുന്ന പല പരിഷ്കരണങ്ങളും അപ്പ്ഡേറ്റുകളും ഇതിനോടകം മാരുതി വെളിപ്പെടുത്തിയിട്ടുണ്ട്. 'ന്യൂ ഏജ് ബലേനോ' എന്ന് വിളിക്കപ്പെടുന്ന, അപ്പ്ഡേറ്റ് ചെയ്ത പ്രീമിയം ഹാച്ച്ബാക്ക് 2022 ഫെബ്രുവരി 23 -ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് മാരുതി സുസുക്കി തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോൾ വെബിൽ ലീക്കായ എക്‌സ്‌ക്ലൂസീവ് ഡോക്യുമെന്റിലൂടെ, 2022 മാരുതി ബലേനോയിലെ ചില സുരക്ഷാ ഫീച്ചറുകൾ നമുക്ക് സ്ഥിരീകരിക്കാം. വരും ദിവസങ്ങളിൽ അവതരിപ്പിക്കാനൊരുങ്ങുന്ന നവീകരിച്ച ഹാച്ച്ബാക്കിന്റെ ബുക്കിംഗും ഇതിനോടകം നിർമ്മാതാക്കൾ ആരംഭിച്ചു കഴിഞ്ഞു. ടോക്കൺ തുകയായ 11,000 രൂപയ്ക്ക് 2022 ബലേനോ ബുക്ക് ചെയ്യാം.

2022 മാരുതി ബലേനോയ്ക്ക് ആറ് എയർബാഗുകൾ, ESP (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ ലഭിക്കും. ഇതോടെ, ഹ്യുണ്ടായി i20 -ക്ക് ശേഷം ആറ് എയർബാഗുകൾ അവതരിപ്പിക്കുന്ന അതിന്റെ സെഗ്‌മെന്റിലെ രണ്ടാമത്തെ കാറും ആദ്യത്തെ മാരുതി കാറുമാണ് (നിലവിൽ) ബലേനോ. കൂടാതെ ഹാച്ചിന് മുമ്പത്തെപ്പോലെ ISOFIX മൗണ്ടുകൾ, EBD വിത്ത് ABS, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയും ലഭിക്കും.

ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ, റിയർ ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ (റെഗുലർ, C-ടൈപ്പ്), എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയും ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബലേനോയ്ക്ക് ലഭിക്കും.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

അടുത്തിടെ പുറത്തിറക്കിയ ടീസർ വീഡിയോയിൽ മാരുതി ബലേനോയ്ക്ക് ഒരു ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ കാണിച്ചിരുന്നു. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയുമായി (HUD) വരുന്ന വിഭാഗത്തിലെ ആദ്യ കാറായിരിക്കും ബലേനോ. HUD യൂണിറ്റ് വാഹനത്തിന്റെ സ്പീഡ്, ടാക്കോമീറ്റർ, മൈലേജ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, സമയം എന്നിവ കാണിക്കും, അത് ഡ്രൈവർക്ക് കൂടുതൽ കംഫർട്ട് നൽകും.

സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ (O), ആൽഫ, ആൽഫ (O)) എന്നിങ്ങനെ ആറ് വകഭേദങ്ങളിലാണ് പുതിയ ബലേനോ വാഗ്ദാനം ചെയ്യുന്നത്. ബേസ് സ്പെക്ക് സിഗ്മയൊളികെ, എല്ലാ വേരിയന്റുകളിലും ഓപ്ഷണൽ AMT ട്രാൻസ്മിഷൻ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള 90 bhp പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് 2022 ബലേനോയ്ക്ക് കരുത്ത് പകരുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, AGS (AMT) എന്നിവ ഉൾപ്പെടും. AGS (AMT) ഓപ്ഷൻ പ്രീ-ഫേസ്ലിഫ്റ്റ് മോഡലിന്റെ CVT ഗിയർബോക്സിനെ മാറ്റിസ്ഥാപിക്കുന്നു.

ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ്, സെലസ്റ്റിയൽ ബ്ലൂ, ഗ്രാൻഡിയർ സിൽവർ, പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ ബലേനോ ലഭ്യമാകും. ഇതിൽ പേൾ ആർട്ടിക് വൈറ്റ് മാത്രമാണ് നിലവിലെ മോഡലിൽ നിന്ന് കടം കൊണ്ടിരിക്കുന്ന ഒരേയൊരു കളർ ഷേഡ്.

നിലവിലെ ബലേനോയുടെ എക്സ്-ഷോറൂം വില 6.14 ലക്ഷം മുതൽ 9.66 ലക്ഷം രൂപ വരെയാണ്. ഫെയ്‌സ്‌ലിഫ്റ്റ് കാര്യമായ ഒരു പ്രീമിയം നമുക്ക് പ്രതീക്ഷിക്കാം, ഇത് വാഹനത്തിന്റെ അവസാന വില 10 ലക്ഷം രൂപയിലേക്ക് ഉയർത്തിയേക്കാം. ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയ്ക്ക് എതിരാളിയായി തന്നെ ബലേനോ തുടരും.

മറ്റ് അനുബന്ധ വാർത്തകളിൽ രാജ്യത്ത് അപ്പ്ഡേറ്റ് ചെയ്ത് വാഗൺആർ, ബ്രെസ, എർട്ടിഗ, XL6 എന്നീ മോഡലുകളും നിർമ്മാതാക്കൾ ഉടൻ തന്നെ അവതരിപ്പിക്കും. ഇവയിൽ ബ്രെസ, എർട്ടിഗ, XL6 മോഡലുകൾക്ക് നിലവിലെ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റിന് പകരം പുതുക്കിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ബ്രാൻഡ് വാഗ്ദാനം ചെയ്യാം.
Source: CarDekho


Click it and Unblock the Notifications








