പുതുതലമുറ Ertiga -യുടെ ഡിസൈൻ ഫീച്ചറുകൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്
മാരുതി സുസുക്കി തങ്ങളുടെ മോഡൽ ലൈനപ്പ് നവീകരിക്കാനുള്ള ശ്രമത്തിലാണ്. ഈ വർഷം വിപണിയിൽ എത്തുന്ന നിരവധി പുതിയ ലോഞ്ചുകളും ഫെയ്‌സ്‌ലിഫ്റ്റുകളും ബ്രാൻഡിനുണ്ട്. അത്തരത്തിൽ ഒരു മുഖം മിനുക്കലിന് വിധേയമാവുന്ന മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് എർട്ടിഗ.

പരിഷ്കരിച്ച 2022 മോഡലിനെ കുറിച്ച് നിരവധി വിവരങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. അതിന് പിന്നാലെ എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണയോട്ടത്തിനിടയിൽ ക്യാമറ കണ്ണിൽ കുടുങ്ങിയിരിക്കുകയാണ്. എംപിവി മാർച്ചിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംആർഡി കാർസാണ് വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, പുതിയ ടെസ്റ്റ് മോഡലിനെ നമുക്ക് വ്യക്തമായി കാണാൻ കഴിയും. പുതുക്കിയ വാഹനത്തിൽ മാറ്റങ്ങൾ വളരെ കുറവാണ്, മുൻവശത്തെ ഗ്രില്ല് മാത്രമാണ് ഇതിൽ മറച്ചിരിക്കുന്നത്.

മുന്നിലും പിന്നിലും ബമ്പറുകൾക്കും ഹെഡ്‌ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കും മാറ്റമില്ല, അലോയി വീലുകൾ പോലും മുൻതലമുറ മോഡലിന് സമാനമാണ്.

ഇന്റീരിയറിൽ ചില അപ്ഡേറ്റുകൾ ഉണ്ടായേക്കാം. അപ്ഹോൾസ്റ്ററിക്ക് ഒരു പുതിയ ഡിസൈനും ഡാഷ്ബോർഡിനായി ചില പുതിയ ഘടകങ്ങളും ഉണ്ടാകാം. എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ഇതുവരെ സ്പൈ ഷോട്ടുകളിൽ പോലും വെളിപ്പെട്ടിട്ടില്ലാത്തതിനാൽ ഇതുവരെ ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല.

എൻജിനിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എംപിവി 1.5 ലിറ്റർ, K സീരീസ്, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും. ഇത് പരമാവധി 105 bhp പവറും 138 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡ് എന്ന നിലയിൽ, ഇത് ഇപ്പോഴും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരും.

ട്രാൻസ്മിഷനിലായിരിക്കും 2022 അപ്പ്ഡേറ്റിന്റെ പ്രധാന മാറ്റങ്ങൾ. നിലവിൽ, മാരുതി സുസുക്കി ഒരു നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിക്കുന്നു, എന്നാൽ 2022 മോഡലിൽ പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് നിർമ്മാതാക്കൾ ഇത് മാറ്റിസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നാല് സ്പീഡ് torque കൺവെർട്ടർ ഗിയർബോക്‌സ് വളരെ പഴയതാണ്. 2003 -ൽ V6 പെട്രോൾ എഞ്ചിനുമായി വന്ന ഗ്രാൻഡ് വിറ്റാര XL7 -ലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. R ട്രാൻസ്മിഷൻ ഒരു സ്പോർട്സ് മോഡും മാനുവൽ ഷിഫ്റ്റിംഗുമായി വരുന്നില്ല. മാത്രമല്ല, നിലവിലുള്ള കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗിയറുകളുടെ എണ്ണത്തിൽ ഇത് വളരെ പിന്നിലാണ്.
മിക്ക നിർമ്മാതാക്കളും ഇപ്പോൾ ഇന്ത്യയിൽ ആറ് സ്പീഡ് അല്ലെങ്കിൽ ഏഴ് സ്പീഡ് യൂണിറ്റ് ഉപയോഗിക്കുന്നു. ഡ്യുവൽ ക്ലച്ച് യൂണിറ്റുകൾ, CVT -കൾ എന്നിങ്ങനെ പുതിയ തരം ഗിയർബോക്സുകളും വന്നിട്ടുണ്ട്.

ഇത് ഏറ്റവും പഴയ തരം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ആയിരിക്കാം എന്നിരുന്നാലും ഏറ്റവും വിശ്വസനീയവുമാണ് എന്നതിനാലാവും മാരുതി സുസുക്കി torque കൺവെർട്ടർ യൂണിറ്റ് തെരഞ്ഞെടുത്തത്. മാത്രമല്ല, മാരുതി സുസുക്കി അതിന്റെ വിശ്വാസ്യതയ്ക്കും കുറഞ്ഞ അറ്റകുറ്റപ്പണികൾക്കും പേരുകേട്ടതാണ്.

പുതിയ ആറ് സ്പീഡ് യൂണിറ്റ് അപ്പ് ഷിഫ്റ്റുകളുടേയും ഡൗൺ ഷിഫ്റ്റുകളുടേയും കാര്യത്തിൽ വരുമ്പോൾ വേഗതയേറിയതായിരിക്കും. മാത്രമല്ല, ഇതിന് കൂടുതൽ ഗിയറുകൾ ഉള്ളതിനാൽ, ഉയർന്ന വേഗതയിൽ കുറഞ്ഞ rpm -ൽ എഞ്ചിൻ പ്രവർത്തിക്കുമെന്നതിനാൽ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ ഇതിന് കഴിയും. ഇത് മാനുവൽ ഗിയർ ഷിഫ്റ്റ് മോഡിലും വരും.

XL6 ഫേസ്‌ലിഫ്റ്റിലും പുതിയ തലമുറ ബ്രെസയിലും പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ യൂണിറ്റ് മാരുതി സുസുക്കി ഉപയോഗിക്കും. XL6 ഫേസ്‌ലിഫ്റ്റും ഈ വർഷം തന്നെ പുറത്തിറങ്ങും. ഇത്തവണയും വാഹനത്തിന് ഏഴ് സീറ്റ് സെറ്റപ്പ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗികമായി ഇന്തോ ജാപ്പനീസ് നിർമ്മാത്ക്കൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

മാറ്റങ്ങൾ ഇതുവരെ അറിവായിട്ടില്ല, പക്ഷേ ഇതിന് അല്പം അപ്‌ഡേറ്റ് ചെയ്ത ഡിസൈനും പുതിയ ഗ്രില്ലും പുതിയ സെറ്റ് അലോയി വീലുകളും ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

2022 ബ്രെസ ഏപ്രിലിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈനിൽ വളരെയധികം പരിഷ്കരണങ്ങളോടെയാവും വാഹനം എത്തുന്നത്. ബ്രെസയുടെ നിലവിലെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഇപ്പോൾ കൂടുതൽ സ്ലീക്കറും കൂടുതൽ ആധുനികവുമാണ്. പുതിയ തലമുറ ബ്രെസയ്‌ക്കൊപ്പം പാഡിൽ ഷിഫ്റ്ററുകളും മാരുതി സുസുക്കി വാഗ്ദാനം ചെയ്യും.


Click it and Unblock the Notifications








