Maruti Suzuki Swift-ന് പുതുതലമുറ ഒരുങ്ങുന്നു; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്
രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് മാരുതി സ്വിഫ്റ്റ്. നിലവില്‍, അതിന്റെ മൂന്നാം തലമുറയാണ് രാജ്യത്ത് വില്‍പ്പന നടത്തുന്നത്. പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ബ്രാന്‍ഡിന് വലിയ ഒരു സംഖ്യ നല്‍കുന്ന മോഡല്‍ കൂടിയാണിതെന്ന് വേണം പറയാന്‍.

എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, മാതൃ കമ്പനിയായ സുസുക്കി നിലവില്‍ ജപ്പാനില്‍ ഹാച്ച്ബാക്കിന്റെ നാലാം തലമുറ മോഡല്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി ഈ പുതിയ തലമുറയുടെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് കമ്പനി.

ജപ്പാനിലെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ സ്വിഫ്റ്റ് ഈ വര്‍ഷാവസാനം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന മോഡല്‍ പൂര്‍ണമായും മറച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

എന്നിരുന്നാലും, വരാനിരിക്കുന്ന നാലാം തലമുറ സുസുക്കി സ്വിഫ്റ്റിന്റെ പുറംഭാഗം വന്‍തോതില്‍ മറച്ചുവെച്ചിട്ടുണ്ടെങ്കിലും, മോഡലിന് വിപുലമായ ഡിസൈന്‍ മാറ്റങ്ങളുണ്ടെന്ന് വേണം പറയാന്‍. അതുപോലെ തന്നെ 'സ്വിഫ്റ്റ്' നിലവിലെ പതിപ്പിന്റെ അനുപാതം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.

ചിത്രങ്ങള്‍ നോക്കുമ്പോള്‍, പുതിയ സുസുക്കി സ്വിഫ്റ്റ് അതിന്റെ രൂപകല്‍പ്പനയില്‍ പരന്ന ബോണറ്റും നിലവിലെ സ്‌പോര്‍ട്ടി ഡിസൈനും നിലനിര്‍ത്തുമെന്ന് വേണം മനസ്സിലാക്കാന്‍. കൂടാതെ, ഇന്റീരിയര്‍ സ്‌പേസും ഉയര്‍ന്ന വേഗതയുള്ള സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി വീല്‍ബേസ് ചെറുതായി നീട്ടിയതായും കാണാവുന്നതാണ്.

ഈ ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍, വരാനിരിക്കുന്ന നാലാം തലമുറ സുസുക്കി സ്വിഫ്റ്റില്‍ സ്ലീക്കര്‍ ലുക്കിംഗ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതിയ ഫ്രണ്ട് ഗ്രില്‍, താഴ്ന്നതും വീതിയേറിയതുമായ എയര്‍ ഇന്‍ടേക്കുകള്‍, കൂടുതല്‍ വ്യക്തമായ വീല്‍ ആര്‍ച്ചുകള്‍, വലിയ അലോയ് വീലുകള്‍ എന്നിങ്ങനെ നിരവധി മാറ്റങ്ങളും നമുക്ക് കാണാന്‍ കഴിയും.

കൂടാതെ ഒരു വലിയ റൂഫില്‍ ഘടിപ്പിച്ച സ്പോയിലറും. വരാനിരിക്കുന്ന നാലാം തലമുറ സുസുക്കി സ്വിഫ്റ്റ് പിന്‍ ഡോറിനായി കൂടുതല്‍ പരമ്പരാഗത തരത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ അവതരിപ്പിക്കുമെന്നത് എടുത്തുപറയേണ്ടതാണ്. ഇത് ഹാച്ച്ബാക്കിന്റെ ബാലിശമായ സ്വഭാവത്തെ ഇല്ലാതാക്കുകയും അതിന് കൂടുതല്‍ ഉയര്‍ന്ന ക്യാരക്ടര്‍ നല്‍കുകയും ചെയ്യുന്നു.

ഫീച്ചറുകളുടെ കാര്യത്തില്‍, 2023 സുസുക്കി സ്വിഫ്റ്റ് ഫീച്ചറുകളുടെയും നൂതന സുരക്ഷാ സംവിധാനങ്ങളുടെയും ഒരു നീണ്ട ലിസ്റ്റ് നിറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, 2023 സുസുക്കി സ്വിഫ്റ്റ് സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സുസുക്കിയുടെ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിന്റെ നൂതന പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

നിലവില്‍, ഇന്ത്യയിലെ മാരുതി സുസുക്കി സ്വിഫ്റ്റിന് 89 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് AMT ഗിയര്‍ബോക്സുമായാണ് വരുന്നത്.

അന്താരാഷ്ട്ര വിപണികളില്‍, സുസുക്കി സ്വിഫ്റ്റ് രണ്ട് എഞ്ചിനുകളുടെ തിരഞ്ഞെടുപ്പില്‍ ലഭ്യമാണ്. ഇതില്‍ മുകളില്‍ സൂചിപ്പിച്ച 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 110 bhp കരുത്തും 160 Nm ടോര്‍ക്കും ഉള്ള കൂടുതല്‍ ശക്തമായ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഉള്‍പ്പെടുന്നു.

സുസുക്കി സ്വിഫ്റ്റ് സ്പോര്‍ട്ടില്‍ കൂടുതല്‍ ശക്തമായ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമുണ്ട്. ഈ എഞ്ചിന്‍ 128 bhp പവറും 230 Nm torque ഉം ഉത്പാദിപ്പിക്കും.

എന്നിരുന്നാലും, ഉല്‍പ്പാദനം ലളിതമാക്കുന്നതിനായി, മൂന്നാം തലമുറ സ്വിഫ്റ്റിന്റെ അതേ പവര്‍ട്രെയിനില്‍ തന്നെ മാരുതിയുടെ നാലാം തലമുറ സ്വിഫ്റ്റിന്റെ പതിപ്പും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനുപുറമെ, മോഡലിന്റെ അന്താരാഷ്ട്ര ലോഞ്ചിനെത്തുടര്‍ന്ന് നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ഉയര്‍ന്ന മത്സരമുള്ള ഹാച്ച്ബാക്ക് സെഗ്മെന്റ് കണക്കിലെടുക്കുമ്പോള്‍, ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മ്മാതാവ് അന്താരാഷ്ട്ര മോഡലിന് ശേഷം നാലാം തലമുറ സ്വിഫ്റ്റ് ഉടന്‍ പുറത്തിറക്കുമെന്ന് വേണം പറയാന്‍.

കൂടാതെ, വരാനിരിക്കുന്ന 2023 മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഫീച്ചര്‍ ലിസ്റ്റ് അടുത്തിടെ അപ്ഡേറ്റ് ചെയ്ത മാരുതി സുസുക്കി ബലേനോയ്ക്ക് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പോയ വര്‍ഷം 2021-ന്റെ തുടക്കത്തിലാണ് സ്വിഫ്റ്റിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവിലെ ഹാച്ച്ബാക്കിന്റെ അടിസ്ഥാന LXI വേരിയന്റിന് 5.73 ലക്ഷം രൂപയാണ് വില. അതേസമയം ടോപ്പ്-ഓഫ്-ലൈന്‍ ZXI+ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് 8.41 ലക്ഷം രൂപയും. ഈ രണ്ട് വിലകളും എക്സ്ഷോറൂം വിലകളാണ്.


Click it and Unblock the Notifications