കാലത്തിനൊപ്പം കോലവും മാറണം! ഇന്ത്യയിൽ മേജർ അപ്പ്ഡേറ്റിനായി തയ്യാറെടുക്കുന്ന ജനപ്രിയ ഇവികൾ
ഇന്ത്യയിൽ ഇലക്ട്രിക് കാർ സെഗ്‌മെന്റ് വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ, മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ, എംജി, കിയ, ഹ്യുണ്ടായി തുടങ്ങിയ കാർ നിർമ്മാതാക്കളിൽ നിന്ന് നിരവധി പുതിയ ഇവി ലോഞ്ചുകൾക്ക് ഇന്ത്യൻ വിപണി സാക്ഷ്യം വഹിക്കും.

അതോടൊപ്പം നിലവിലുള്ള പല ഇലക്ട്രിക് കാറുകൾക്കും ഈ വർഷം മിഡ്-ലൈഫ് അപ്‌ഡേറ്റുകൾ ലഭിക്കും. അത്തരത്തിൽ വരും മാസങ്ങളിൽ അപ്‌ഡേറ്റുകൾ ലഭിക്കാൻ തയ്യാറാവുന്ന ഇന്ത്യയിലെ മികച്ച മൂന്ന് ഇലക്ട്രിക് എസ്‌യുവികളുടെ വിശദാംശങ്ങൾ ഇതാ.

പുതുക്കിയ എംജി ZS ഇവി
2022 എംജി ZS ഇവി ഫെബ്രുവരി മാസത്തിൽ നിരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അല്പം മെച്ചപ്പെടുത്തിയ സ്റ്റൈലിംഗ്, കൂടുതൽ അപ്പ് മാർക്കറ്റ് ഇന്റീരിയർ, വലിയ ബാറ്ററി പാക്ക് എന്നിവയുമായാണ് മോഡൽ വരുന്നത്.

480 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ 51 kWh ബാറ്ററി പാക്കിനൊപ്പമാണ് ഇലക്ട്രിക് എസ്‌യുവി എത്തുന്നത്. ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), PM 2.5 ഫിൽട്ടർ, ഇലക്ട്രിക്കലി പവർഡ് ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ്, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, ഓട്ടോമാറ്റിക് എസി യൂണിറ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയുൾപ്പെടെ ചില സവിശേഷതകൾ പുത്തൻ ZS ഇവി ആസ്റ്ററിൽ നിന്ന് കടമെടുക്കാൻ സാധ്യതയുണ്ട്.

പുതുക്കിയ ഹ്യുണ്ടായി കോന ഇവി
പുതിയ 2022 ഹ്യുണ്ടായി കോന ഇവി ഫെയ്‌സ്‌ലിഫ്റ്റിന് അകത്തും പുറത്തും ശ്രദ്ധേയമായ ചില മാറ്റങ്ങൾ ലഭിക്കുന്നു. ചെറുതായി അപ്ഡേറ്റ് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതുതായി രൂപകൽപന ചെയ്ത ഹെഡ്‌ലാമ്പുകൾ, പുതിയ സെറ്റ് അലോയി വീലുകൾ, ബോഡി കളർ ഫിനിഷുള്ള വീൽ ആർച്ചുകൾ, കുറഞ്ഞ ബോഡി ക്ലാഡിംഗ് എന്നിവ എസ്‌യുവിയുടെ സവിശേഷതകളാണ്.

പുതിയ മോഡലിന് ഫ്രണ്ട് ഗ്രില്ല് ലഭിക്കുന്നില്ല. വാഹനത്തിന് ഉള്ളിൽ, 10.25 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, സേഫ് എക്സിറ്റ് വാർണിംഗ്, ബ്ലൈൻഡ്‌സ്‌പോട്ട് അസിസ്റ്റൻസ്, അപ്‌ഡേറ്റ് ചെയ്ത ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുണ്ട്.

പവറിന് വേണ്ടി, പുതിയ കോന ഇവി 39.2 kWh ബാറ്ററിയും 136 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കും. അപ്പ്ഡേറ്റിനൊപ്പം എസ്‌യുവിക്ക് വലിയ ബാറ്ററി പാക്കും നിർമ്മാതാക്കൾ നൽകിയേക്കാം.

പുതുക്കിയ ടാറ്റ നെക്‌സോൺ ഇവി
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോൺ ഇവി. കൂടുതൽ മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ ബാറ്ററി പായ്ക്കുമായി അപ്പ്ഡേറ്റഡ് പതിപ്പ് വരും. രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണിത്.

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ മോഡൽ ഫുൾ ചാർജിൽ ഏകദേശം 400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. നിലവിൽ, 245 Nm പീക്ക് torque ഉം 127 bhp പരമാവധി പവറും നൽകുന്ന 30.2 kWh ലിഥിയം-അയൺ ബാറ്ററിയുമായാണ് ഇത് വരുന്നത്.

വാഹനത്തിന്റെ ഡിസൈനിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ കമ്പനി വരുത്തും. 2022 ടാറ്റ നെക്‌സോൺ ഇവിക്ക് പുതുതായി രൂപകൽപ്പന ചെയ്‌ത, ഡ്യുവൽ-ടോൺ ഡയമണ്ട് കട്ട് അലോയികൾ എന്നിങ്ങനെ കുറച്ച് പുതിയ ട്വീക്കുകൾ ലഭിക്കും.


Click it and Unblock the Notifications








