YouTube

33.85 കി.മീ മൈലേജുമായി Alto K10 CNG പതിപ്പ് പുറത്തിറക്കി Maruti; വില വിവരങ്ങൾ അറിയാം

അടുത്തിടെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നായ ആള്‍ട്ടോ K10 നെ പുതിയ അവതാരത്തില്‍ മാരുതി വിപണിയില്‍ എത്തിച്ചത്. ഇപ്പോള്‍ കിലോഗ്രാമിന് 33.85 മൈലേജുമായി ആള്‍ട്ടോ K10-ന്റെ CNG പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി. 5.94 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

അടുത്ത കാലത്തായി ജനങ്ങള്‍ക്ക് ഹാച്ച്ബാക്കുകളേക്കാള്‍ പ്രിയം എസ്‌യുവികളോടായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടായിരുന്നതും ഏറ്റവും ഡിമാന്‍ഡ് ഉണ്ടായിരുന്നതുമായ സെഗ്‌മെന്റ് എ സെഗ്‌മെന്റ് ഹാച്ച്ബാക്കുകളായിരുന്നു. സെഗ്മെന്റില്‍ മൊത്തം വില്‍പ്പന കുറയുന്ന സാഹചര്യത്തിലായിരുന്നു പുതിയ ആള്‍ട്ടോ K10 പുറത്തിറക്കാന്‍ മാരുതി തീരുമാനിച്ചത്.

33.85 കി.മീ മൈലേജുമായി Alto K10 CNG പതിപ്പ് പുറത്തിറക്കി Maruti; വില 5.94 ലക്ഷം രൂപ

4.83 ലക്ഷം രൂപ മുതല്‍ 7.06 ലക്ഷം രൂപ വരെയാണ് ആള്‍ട്ടോ K10 പെട്രോള്‍ പതിപ്പുകളുടെ വില. എന്നാല്‍ വിപണിയില്‍ പെട്രോള്‍ വില വര്‍ധിക്കുന്നതോടെ ആളുകള്‍ ബദല്‍ ഇന്ധനങ്ങളായ CNG-യിലോട്ടും ഇലക്ട്രിക് വാഹനങ്ങളലേക്കും ചായുകയാണ്. ഇതിന്റെ ചുവടുപിടിച്ച് മാരുതി ആള്‍ട്ടോ K10 സിഎന്‍ജി പുറത്തിറക്കി. VXI വേരിയന്റില്‍ മാത്രമാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്. 5,94,500 രൂപയാണ് എക്‌സ്‌ഷോറൂം വില.

മാരുതി ആള്‍ട്ടോ K10 സിഎന്‍ജി

ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളുടെ പട്ടികയെടുത്താല്‍ ആദ്യ 5 സ്ഥാനങ്ങള്‍ CNG കാറുകള്‍ നേടും. ഇതില്‍ ആദ്യ 4 സ്ഥാനത്ത് മാരുതി കാറുകള്‍ തന്നെയാണ്. S-CNG സാങ്കേതികവിദ്യ ഉപയോഗിച്ച് മാരുതി ഇതിനകം തന്നെ ഇന്ത്യയിലെ ഒരു പ്രബല CNG വാഹന നിര്‍മാതാവായി മാറി. ഹ്യുണ്ടായിയും ടാറ്റയും മാരുതിക്ക് പിറകിലുണ്ട്.

പുതുതായി പുറത്തിറക്കിയ ആള്‍ട്ടോ K10-നും മാരുതി ഈ ജനപ്രിയ CNG സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. ആള്‍ട്ടോ 800 ന് ഇതിനകം CNG ഓപ്ഷന്‍ ലഭിക്കുന്നുണ്ട്. CNG ഉപയോഗിച്ച് വില്‍പ്പന വര്‍ധിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടന്നത്. CNG-യില്‍ പ്രവര്‍ത്തിക്കുന്ന എ-സെഗ്മെന്റ് ഹാച്ച്ബാക്കുകളുടെ കാര്യം വരുമ്പോള്‍, സമാനമായ 1.0 K10 എഞ്ചിന്‍ നല്‍കുന്ന സെലെരിയോ, വാഗണ്‍ആര്‍, എസ്-പ്രസോ എന്നിവയിലും മാരുതി ഇതിനകം തന്നെ S-CNG സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.

''ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങള്‍ക്ക് മറുപടിയായി മാരുതി സുസുക്കി എങ്ങനെ വികസിച്ചു എന്നതിന്റെ പ്രതീകമാണ് ആള്‍ട്ടോ ബ്രാന്‍ഡ്. തുടര്‍ച്ചയായി 16 വര്‍ഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമായി ആള്‍ട്ടോ തുടര്‍ന്നു. അതിന്റെ ആകര്‍ഷണീയമായ ഇന്ധനക്ഷമതയ്ക്ക് നന്ദി. S-CNG മോഡലിന്റെ ലോഞ്ച് അതിന്റെ ആകര്‍ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മാരുതി ഇതുവരെ 1 ദശലക്ഷത്തിലധികം S-CNG വാഹനങ്ങള്‍ വിറ്റഴിച്ചതായും ഇത് 1 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ഡെഓക്‌സൈഡ് ഉദ്വമനം ലാഭിക്കാന്‍ സഹായിച്ചുവെന്ന വിവരം പങ്കിടുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

65 bhp കരുത്തും 89 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ K10C ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ VVT എഞ്ചിനാണ് ആള്‍ട്ടോ K10-ന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സും വാഗ്ദാനം ചെയ്യും. എന്നാല്‍ CNG മോഡില്‍ ഈ എഞ്ചിന്‍ ഏകദേശം 55 bhp പവറും 82 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

S-CNG വേരിയന്റിന് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭിക്കൂ. കിലോക്ക് 33.85 കി.മീ മൈലേജ് വാഗ്ദാനം ചെയ്യുന്നതോടെ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി ഇത് മാറും. മാരുതിയുടെ S-CNG വേരിയന്റുകള്‍ക്ക് സാധാരണയായി അവരുടെ ഐസിഇ പതിപ്പുകേളക്കാള്‍ ലക്ഷം രൂപ കൂടുതലാണ്. എന്നാല്‍ ആ തുകക്ക് ഫാക്ടറിയില്‍ ഘടിപ്പിച്ച CNG കിറ്റിന്റെ ഉറപ്പ് നിങ്ങള്‍ക്ക് ലഭിക്കും.

കൂടാതെ, CNG ഘടകങ്ങളുടെ അധിക ഭാരത്തെ പ്രതിരോധിക്കാന്‍ S-CNG വേരിയന്റുകള്‍ക്ക് പിന്നില്‍ കര്‍ക്കശമായ സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍ ലഭിക്കുന്നു. CNG-യുടെ പ്രധാന പോരായ്മ ബൂട്ട് സ്‌പേസ് സൗകര്യം പ്രതീക്ഷിക്കരുത് എന്നതാണ്. ഇത് നിങ്ങളുടെ യാത്രചെലവ് ലഘൂകരിക്കാന്‍ ഈ പോരായ്മ ക്ഷമിക്കാന്‍ തയാറായാല്‍ നിങ്ങള്‍ക്ക് ലാഭമാണ്.

Most Read Articles

Malayalam
English summary
33 85 km kg claimed mileage maruti suzuki launched alto k10 s cng variant in india at rs 5 94 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X