'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

നവരാത്രി-ദസറ ഉത്സവകാലത്ത് ഇന്ത്യയില്‍ വാഹന വില്‍പ്പന കുതിച്ചുയര്‍ന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. അതില്‍ മെര്‍സിഡീസ് ബെന്‍സ് അടക്കമുള്ള ആഡംബര കാര്‍ ഭീമന്‍മാരും മികച്ച വിറ്റുവരവ് നേടി. 2022-ലെ ആദ്യ ഒമ്പത് മാസത്തില്‍ ഇന്ത്യയിലെ സമ്പന്നര്‍ ഓരോ മണിക്കൂറിലും നാല് ആഡംബര വാഹനങ്ങള്‍ വാങ്ങിയതായാണ് പുതിയ കണക്കുകള്‍.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിനെ ഇത് അടിവരയിടുന്നു. രാജ്യം ഇപ്പോള്‍ ആഗോളതലത്തില്‍ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ്. ഉയര്‍ന്ന ഡിമാന്‍ഡും വരുമാനം വര്‍ധിക്കുന്നതുമാണ് കാര്‍ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് വിപണിയില്‍ നിന്നുള്ള സംസാരം. പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ഇടയിലാണ് ഈ പ്രവണത.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ ഈ വിഭാഗത്തില്‍ 25,000 ആഡംബര വാഹനങ്ങള്‍ വിറ്റഴിച്ചതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32% വര്‍ധന. രസകരമെന്നു പറയട്ടെ, ആഡംബര-സൂപ്പര്‍ കാറുകളുടെ (2.5 കോടിയിലധികം വിലയുള്ള) വില്‍പ്പന ഇതിലും വേഗത്തില്‍ കുതിച്ചുയര്‍ന്നു. കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 600-650 യൂണിറ്റുകളാണ് വിറ്റത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധന.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

സ്പോര്‍ട്സ് കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ലക്ഷ്വറി സലൂണ്‍സ് എന്നിങ്ങനെ എല്ലാ വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് ഉണ്ട്. മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ EQS വിറ്റഴിച്ചു. അതേസമയം ലംബോര്‍ഗിനി 2023-ലേക്കുള്ള എസ്‌യുവി ഉറൂസിനായി ബുക്കിംഗ് എടുക്കുന്നു.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

'ഈ വര്‍ഷം എക്കാലത്തെയും മികച്ച വില്‍പ്പന രേഖപ്പെടുത്താന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസത്തെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ ഇതിനകം മറികടന്നിരിക്കുന്നു. കൂടാതെ 7000 വാഹനങ്ങളുടെ ഓര്‍ഡറുകള്‍ തീര്‍പ്പാക്കാനുണ്ട്. ആവശ്യാനുസരണം വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുമായിരുന്നു' മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) സന്തോഷ് അയ്യര്‍ പറഞ്ഞു.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

2022 സെപ്തംബര്‍ വരെ 11,469 വാഹനങ്ങള്‍ കമ്പനി വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28% വര്‍ധന. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ 2021ല്‍ 11,242 യൂണിറ്റുകളാണ് വിറ്റത്. നാലു വര്‍ഷം മുമ്പ് (2018) അവര്‍ ഏറ്റവും ഉയര്‍ന്ന 15,538 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയിരുന്നു.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

കോവിഡ് മഹാമാരിക്ക് ശേഷം ഉപഭോക്തൃ സ്വഭാവത്തില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ടെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. 'കോവിഡിന് ശേഷം നിങ്ങള്‍ ഒരു തവണ മാത്രമേ ജീവിക്കുന്നുള്ളൂ എന്ന മനോഭാവം കൂടിയിട്ടുണ്ട്. ഡിമാന്‍ഡിനൊപ്പം ആഡംബര കാര്‍ വിഭാഗത്തിലെ വളര്‍ച്ചയെ സഹായിക്കുന്ന ഡിസ്‌പോസിബിള്‍ വരുമാനത്തിലും വര്‍ധനവുണ്ട്. കൂടുതല്‍ ചെറുപ്പക്കാര്‍, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പ് ഉടമകളും യുവ പ്രൊഫഷണലുകളും ചെറുപ്രായത്തില്‍ തന്നെ ആഡംബരങ്ങള്‍ അനുഭവിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ഡിസ്‌പോസിബിള്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആഗ്രഹവും മാര്‍ഗവും അവര്‍ക്ക് ഉണ്ട്' അദ്ദേഹം പറഞ്ഞു.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

ഔഡിയുടെ എന്‍ട്രി സെഡാന്‍ A4 മുതല്‍ 2 കോടി രൂപയിലധികം വിലയുള്ള ടോപ്പ് എന്‍ഡ് ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ RS e-tron GT വരെയുള്ള മോഡലുകള്‍ വാങ്ങാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുവാക്കള്‍ വളെരയധികം താല്‍പര്യം കാണിക്കുന്നതായി ധില്ലണ്‍ കൂട്ടിച്ചേര്‍ത്തു.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

ഇന്ത്യയിലും മെര്‍സിഡീസ് ബെന്‍സ് വാങ്ങുന്നവരുടെ ശരാശരി പ്രായം കുറഞ്ഞതായി അയ്യര്‍ പറഞ്ഞു. 24-നും 36-നും ഇടയിലാണ് ഇപ്പോള്‍ ഇന്ത്യയിലെ ബെന്‍സ് വാങ്ങുന്നവരുടെ പ്രായം. ലോകത്തിലെ ഏറ്റവും കുറഞ്ഞ കണക്കുകളില്‍ പെടും ഇത്. ലക്ഷ്വറി സെഗ്മെന്റില്‍ ഒരു കോടി രൂപയിലധികം വിലയുള്ള മോഡലുകള്‍ക്ക് ഡിമാന്‍ഡ് ശക്തിപ്പെട്ടു. 'ഞങ്ങള്‍ അസാധാരണമായ വളര്‍ച്ച കണ്ടു. വില്‍പ്പനയില്‍ 68% വര്‍ധനവുണ്ട്. EQS-ന് മാത്രം (വില 1.55 കോടി രൂപ) ഞങ്ങള്‍ക്ക് 300-ലധികം ബുക്കിംഗുകള്‍ ലഭിച്ചു ഞങ്ങള്‍ ഇപ്പോള്‍ അടുത്ത വര്‍ഷത്തേക്കുള്ള ബുക്കിംഗ് എടുക്കുകയാണ്' അയ്യര്‍ പറഞ്ഞു.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

ആഡംബര കാര്‍ നിര്‍മാതാക്കള്‍ വരാനിരിക്കുന്ന ഉത്സവ സീസണില്‍ സ്ഥിരമായ ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ധില്ലണ്‍ പറഞ്ഞു. 2022 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഔഡി ഇന്ത്യയുടെ വില്‍പ്പന 29 ശതമാനം വര്‍ധിച്ച് 2,947 യൂണിറ്റുകള്‍ ആയി.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

ഈ വര്‍ഷം വില്‍പ്പന ഒരു പുതിയ ഉയരം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലംബോര്‍ഗിനി ഇന്ത്യ തലവന്‍ ശരദ് അഗര്‍വാള്‍ പറഞ്ഞു. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം, വളരുന്ന സമ്പദ്വ്യവസ്ഥ, ഉപഭോക്തൃ സ്വഭാവത്തിലെ ഘടനാപരമായ മാറ്റം എന്നിവ കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് സൂപ്പര്‍ ലക്ഷ്വറി കാറുകളുടെ വില്‍പനയ്ക്ക് വന്‍ സാധ്യതയുണ്ടെന്ന് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

'പണം പോയി പവര്‍ വരട്ടെ'; ഇന്ത്യയില്‍ ഓരോ മണിക്കൂറിലും വില്‍ക്കുന്നത് 4 ലക്ഷ്വറി കാറുകള്‍

പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 30 മില്യണ്‍ ഡോളറോ 226 കോടിക്ക് മുകളിലുള്ള ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 2021-ല്‍ 11% വര്‍ധിച്ച് 13,637 ആയി. 2021-2026 കാലയളവില്‍ ഇവരുടെ എണ്ണം 39% വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, October 13, 2022, 11:49 [IST]
English summary
4 luxury cars are sold every hour in india between 2022 january and september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X