Jimny 5 Door ലോഞ്ച് കുറച്ച് വൈകിപ്പിക്കാന്‍ Maruti; പിന്നില്‍ വന്‍ പദ്ധതികള്‍

വരുന്ന ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ ആരങ്ങേറാന്‍ പോകുന്ന ഓട്ടോ എക്‌സ്‌പോ 2023-ല്‍ ഏവരുടെയും ശ്രദ്ധ മാരുതി സുസുക്കിയിലായിരിക്കും. കാലങ്ങളായി ഇന്ത്യയിലെ വാഹന പ്രേമികള്‍ കാത്തിരിക്കുന്ന ഒരു പിടി മോഡലുകള്‍ ഓട്ടോ എക്സ്പോയില്‍ മാരുതി സുസുക്കി അവതരിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി 5-ഡോര്‍ എസ്‌യുവി നിലവിലെ തലമുറ ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ക്രോസ്ഓവറിനൊപ്പം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും.

രണ്ട് മോഡലുകളും മാരുതി സുസുക്കിയുടെ നെക്സ ഡീലര്‍ഷിപ്പ് ശൃംഖല വഴിയായിരിക്കും വില്‍ക്കുന്നത്. 5-ഡോര്‍ മാരുതി ജിംനി അടുത്ത മാസം ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കും. എന്നാല്‍ പുത്തന്‍ എസ്‌യുവിയുടെ ലോഞ്ചും വില പ്രഖ്യാപനവും പിന്നീടായിരിക്കും നടക്കുക. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പലിക്കുന്ന ജിംനി 2023 ഓഗസ്റ്റില്‍ മാത്രമേ വില്‍പ്പനയ്ക്കെത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ശരിയായ ഓഫ്-റോഡ് ഗിയറുള്ള ഒരു ലൈഫ്സ്‌റ്റൈല്‍ വാഹനമായി എസ്‌യുവിയെ സ്ഥാപിക്കാനുള്ള മാരുതിയുടെ പദ്ധതികളാണ് ജിംനി 5-ഡോര്‍ പതിപ്പിന്റെ ലോഞ്ച് നീളാന്‍ കാരണമെന്നാണ് സൂചന.

Jimny 5 Door ലോഞ്ച് കുറച്ച് വൈകിപ്പിക്കാന്‍ Maruti; പിന്നില്‍ വന്‍ പദ്ധതികള്‍

ഇത് അര്‍ഥമാക്കുന്നത് മണ്‍സൂണ്‍ സീസണിന് തൊട്ടുമുമ്പോ അതിനിടയിലോ ജിംനിയുടെ 5-ഡോര്‍ പതിപ്പ് പുറത്തിറക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്. വാഹന പ്രേമികള്‍ക്കിടയില്‍ ഈ സമയം ഓഫ്-റോഡ് സീസണ്‍ എന്നും അറിയപ്പെടുന്നു. ഇതാണ് ഒരു കാരണം. മാരുതി സുസുക്കി ജിംനിയുടേതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം 5 ഡോര്‍ മാരുതി സുസുക്കി ജിംനിയുടെ പവര്‍ട്രെയിനിന്റെയും ഓഫ്-റോഡ് ഗിയറിന്റെയും പുതിയ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

3-ഡോര്‍ ജിംനി നിലവില്‍ വില്‍ക്കുന്നത് 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനിലാണ്, അത് 1,462 സിസി മാറ്റുകയും 102 bhp കരുത്തും 130 Nm ടോര്‍ക്കും നല്‍കുകയും ചെയ്യുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് പ്രോ AWD സിസ്റ്റവുമായി ഈ യൂണിറ്റ് ജോടിയാക്കുകയും ചെയ്യുന്നു.

5 ഡോര്‍ ജിംനിയിലും K15B പവര്‍പ്ലാന്റ് ഉപയോഗിക്കുന്നത് മാരുതി തുടരുമെന്നാണ് റിപ്പോര്‍ട്ട്. പവര്‍, ടോര്‍ക്ക് ഔട്ട്പുട്ടുകള്‍ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, എഞ്ചിന്‍ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കും. ഇത് എസ്‌യുവിയുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും എമിഷന്‍ കുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ, ഒരു പരിധിവരെ ഇപ്പോള്‍ നിര്‍ത്തലാക്കിയ മാരുതി ജിപ്സി എന്നിവയാണ് സെഗ്‌മെന്റില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത്.
ഓഫ്-റോഡ് സീസണില്‍ ജിംനി 5-ഡോര്‍ ലോഞ്ച് ചെയ്യുന്നതോടെ മാരുതി ഈ സെഗ്മെന്റിന്റെ ഒരു ഭാഗം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.

കൂടാതെ, ഇന്ത്യയിലും ജപ്പാനിലും നിര്‍മ്മിച്ചിരിക്കുന്ന 3 ഡോര്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി ജിംനി 5-ഡോറിന്റെ മാതൃ പ്ലാന്റ് ഇന്ത്യയായിരിക്കും. അതായത് ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ക്കായുള്ള ജിംനി 5-ഡോര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടും. ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിക്കുന്ന മാരുതിയുടെ രണ്ടാമത്തെ മോഡല്‍ മാസ് മാര്‍ക്കറ്റ് ഓഫര്‍ ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ക്രോസ്ഓവറായിരിക്കും. അടിസ്ഥാനപരമായി കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ നിന്നുള്ള മാരുതി ഫ്യൂച്ചൂറോ E കണ്‍സെപ്റ്റിന്റെ ഒരു പ്രൊഡക്ഷന്‍ പതിപ്പ്.

Jimny 5 Door ലോഞ്ച് കുറച്ച് വൈകിപ്പിക്കാന്‍ Maruti; പിന്നില്‍ വന്‍ പദ്ധതികള്‍

ഈ ക്രോസ്ഓവറിന് ആന്തരികമായി മാരുതി YTB എന്ന് കോഡ് നാമം നല്‍കിയിരിക്കുന്നു. ഇത് അതിന്റെ മോണോകോക്ക് ചേസിസും ചില പാര്‍ട്‌സുകളും ഇന്റീരിയറിന്റെ ഭൂരിഭാഗവും ബലെനോയില്‍ നിന്ന് കടംകൊള്ളും. എന്നാല്‍ സ്വന്തമായ ഐഡന്റിറ്റിയും വ്യത്യസ്തമായ ഒരു മാര്‍ക്കറ്റിംഗ് നാമവുമായിട്ടായിരിക്കും ബലേനോ ക്രോസ് എത്തുക. കൂടാതെ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്റെ തിരിച്ചുവരവും പുത്തന്‍ മോഡലിലൂടെ അടയാളപ്പെടുത്തുകയും ചെയ്യും. മുന്‍ തലമുറ ബലേനോയില്‍ ലഭ്യമായ എഞ്ചിനാണിത്.

മാരുതി YTB അല്ലെങ്കില്‍ ബലേനോ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ മിക്കവാറും അടുത്ത വര്‍ഷം വില്‍പ്പനയ്ക്കെത്തുന്ന ആദ്യത്തെ പുതിയ മാരുതി മോഡലായിരിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ മിക്കവാറും ഏപ്രില്‍ ആദ്യമായിരിക്കും ബലേനോ ക്രോസിന്റെ ലോഞ്ച്. ബ്രാന്‍ഡിന്റെ മൂന്നാമത്തെ പ്രധാന ലോഞ്ച് ടൊയോട്ട ഇന്നോവ ഹൈക്രോസ് അടിസ്ഥാനപ്പെടുത്തിയുള്ള മൂന്ന് വരി മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ ആയിരിക്കും. അടുത്തിടെ ലോഞ്ച് ചെയ്ത് മികച്ച അഭിപ്രായം നേടിയ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് മുകളിലായിരിക്കും പുതിയ എംപിവിയുടെ സ്ഥാനം.

ഈ മോഡല്‍ മാരുതിയുടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഓഫറായിരിക്കും. മാരുതിയുടെ ഇന്നോവ ഹൈക്രോസ് അധിഷ്ഠിത സി-എംപിവിയുടെ പ്രതീക്ഷിക്കുന്ന വില പ്രഖ്യാപനവും വിപണി അവതരണവും മിക്കവാറും 2023-ലെ ഉത്സവ സീസണില്‍ ഉണ്ടായേക്കാം. മാരുതി ജിംനി 5-ഡോറിന്റെ ലോഞ്ചിന് ശേഷമാണ് ഇത് നടക്കാന്‍ സാധ്യത. കൂടാതെ, 2024-ല്‍ എപ്പോഴെങ്കിലും അടുത്ത തലമുറ സ്വിഫ്റ്റ് ഡിസയറും വിപണിയില്‍ അവതരിപ്പിക്കാനായി മാരുതി തയ്യാറെടുക്കുന്നു. രണ്ട് മോഡലുകളും പുതിയതും ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിന്‍ അവതരിപ്പിക്കുന്നതുമായിരിക്കും.

ഇന്ത്യയില്‍ 2020-ലാണ് അവസാനമായി ഓട്ടോ എക്‌സ്‌പോ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോയുടെ 2022 എഡിഷന്‍ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. ചെറിയ ഇവേളക്ക് ശേഷം ഇന്ത്യയുടെ സ്വന്തം മോട്ടോര്‍ ഷോ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. 2023 ഓട്ടോ എക്സ്പോ അടുത്ത വര്‍ഷം ജനുവരി 13 മുതല്‍ 18 വരെ നടക്കും. ജനുവരി 15 മുതല്‍ 18 വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാം.

More from DriveSpark

Article Published On: Saturday, December 10, 2022, 11:40 [IST]
English summary
5 door maruti jimny will show in auto expo 2023 but launch price announcement will be later
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X