എല്ലാ വശങ്ങളും കാണാം! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി വരുന്ന താങ്ങാനാവുന്ന കാറുകൾ
ഇടുങ്ങിയ പാർക്കിംഗ് സ്പെയിസുകളിൽ കാർ പാർക്ക് ചെയ്യുന്നത് ചിലർക്ക് ബുദ്ധിമുട്ടാണ്. അതിനാൽ, പല നിർമ്മാതാക്കളും തങ്ങളുടെ വാഹനത്തിന് പിന്നിൽ എന്താണെന്ന് ഡ്രൈവർക്ക് കാണിക്കുന്ന ഒരു പിൻ പാർക്കിംഗ് ക്യാമറ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരുന്നു.

വാഹനം ഏതെങ്കിലും ഒരു വസ്തുവിന്റെ അടുത്ത് എത്തുമ്പോൾ ബീപ്പ് ചെയ്യുന്ന റിവേഴ്സ് പാർക്കിംഗ് സെൻസറുകളും ഇതോടൊപ്പം ഉണ്ട്. എന്നാൽ അതുക്കും മേലെ ഇപ്പോൾ 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി കാറുകൾ വരാൻ തുടങ്ങിയിരിക്കുന്നു.

ഈ ക്യാമറ വാഹനത്തിന്റെ മുകളിൽ നിന്ന് താഴേക്കുള്ള വ്യൂ കാണിക്കുന്നു, അതുവഴി ഡ്രൈവർക്ക് തങ്ങളുടെ വാഹനത്തിന് ചുറ്റുമുള്ളത് എന്താണെന്ന് അറിയാൻ കഴിയും. ഇത് ഇടുങ്ങിയ പാർക്കിംഗ് സ്പെയിസിൽ വാഹനം പാർക്ക് ചെയ്യുന്നത് വളരെ എളുപ്പമാക്കുന്നു. 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി വരുന്ന താങ്ങാനാവുന്ന കാറുകൾ ഇതാ.

മാരുതി സുസുക്കി ബലേനോ
360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി വരുന്ന ബലേനോ ഏറ്റവും താങ്ങാനാവുന്ന വാഹനമാണ്. 8.99 രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന ടോപ്പ് എൻഡ് ആൽഫ വേരിയന്റിൽ മാത്രമാണ് ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്. ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണ് ബലേനോ.

കിയ സെൽറ്റോസ്
മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റ് ഇപ്പോൾ വളരെ ജനപ്രിയമാണ്. എല്ലാ നിർമ്മാതാക്കൾക്കും തങ്ങളുടെ മോഡൽ നിരയിൽ നിലവിൽ ഒരു മിഡ് സൈസ് എസ്‌യുവി ഉണ്ട്. സെൽറ്റോസുമായി ഇന്ത്യയിൽ പ്രവേശിച്ച കിയ, വിപണി വളെര പെട്ടെന്ന് കീഴടക്കി. ടോപ്പ് എൻഡ് GTX+ വേരിയന്റിൽ 360-ഡിഗ്രി പാർക്കിംഗ് ക്യാമറയും ഇതിലുണ്ട്. 16.85 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

ഹ്യുണ്ടായി അൽകസാർ
ക്രെറ്റയുടെ മൂത്ത സഹോദരനാണ് ഹ്യുണ്ടായി അൽകസാർ. ഇത് സവിശേഷതകളാൽ നിറഞ്ഞതാണ്. വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റിൽ ഒന്നാണ് സറൗണ്ട് വ്യൂ മോണിറ്റർ എന്നത്, ഇത് അടിസ്ഥാനപരമായി 360-ഡിഗ്രി പാർക്കിംഗ് ക്യാമറയാണ്. 18.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന പ്ലാറ്റിനം മാനുവൽ വേരിയന്റിൽ നിന്നും ഈ ഫീച്ചർ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

നിസാൻ കിക്ക്സ്
360-ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്തിരുന്ന ആദ്യത്തെ മിഡ് സൈസ് എസ്‌യുവിയാണ് നിസാൻ കിക്ക്‌സ്. 13.20 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ടോപ്പ് എൻഡ് XV പ്രീമിയം വേരിയന്റ് മാത്രമാണ് ഇത് വാഗ്ദാനം ചെയ്തത്.

എംജി ആസ്റ്റർ
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മിഡ് സൈസ് എസ്‌യുവിയാണ് എംജി ആസ്റ്റർ. ഒരു എംജി ആയതിനാൽ, ആസ്റ്റർ ഒരു ഫീച്ചർ ലോഡഡ് എസ്‌യുവിയായിരിക്കും എന്നതിൽ സംശയമില്ല.

ഷാർപ്പ്, സാവി വേരിയന്റിൽ 360 ഡിഗ്രി ക്യാമറയുമായിട്ടാണ് വാഹനം വരുന്നത്. 360-ഡിഗ്രി ക്യാമറയുള്ള വേരിയന്റുകളുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 14.28 ലക്ഷം രൂപ മുതലാണ്.

എംജി ഹെക്ടർ ട്വിൻസ്
എംജി ഹെക്ടർ അതിന്റെ നീണ്ട ഫീച്ചറുകളാൽ ആളുകളെ ആകർഷിക്കുന്നു. ഷാർപ്പ് വേരിയന്റിൽ 360 ഡിഗ്രി ക്യാമറയും ഇതിലുണ്ട്. ഹെക്ടറിന്റെ ഷാർപ്പ് വേരിയന്റിന് 18.29 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, ഹെക്ടർ പ്ലസിന്റെ ഷാർപ്പ് വേരിയന്റിന്റെ വില ആരംഭിക്കുന്നത് 18.99 ലക്ഷം രൂപ മുതലാണ്.

മഹീന്ദ്ര XUV700
മഹീന്ദ്ര കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച XUV700 ഒരു ഇൻസ്റ്റൻഡ് ഹിറ്റായിരുന്നു. ടോപ്പ് എൻഡ് AX7 വേരിയന്റിൽ മാത്രം വാഗ്ദാനം ചെയ്യുന്ന ലക്ഷ്വറി പായ്ക്ക് തെരഞ്ഞെടുക്കുകയാണെങ്കിൽ 360 -ഡിഗ്രി ക്യാമറയും ഇതിലുണ്ട്. 21 ലഭം രൂപ മുതലാണ് വാഹനത്തിന്റെ 360 -ഡിഗ്രി ക്യാമറയുമായി എത്തുന്ന മോഡലിന്റെ വിലകൾ ആരംഭിക്കുന്നത്.

ജീപ്പ് കോമ്പസ്
ജീപ്പ് കഴിഞ്ഞ വർഷം കോമ്പസ് അപ്‌ഡേറ്റ് ചെയ്യുകയും നിരവധി സവിശേഷതകൾ ചേർക്കുകയും ചെയ്തു. 360 -ഡിഗ്രി ക്യാമറയാണ് പുതുക്കിയ മോഡലിൽ അമേരിക്കൻ നിർമ്മാതാക്കൾ ചേർത്ത ഒരു സവിശേഷത. 25.54 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ടോപ്പ് എൻഡ് S(O) വേരിയന്റിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

വരാനിരിക്കുന്ന ടൊയോട്ട ഗ്ലാൻസ
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഗ്ലാൻസയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട. ന്യൂ ജനറേഷൻ ബലേനോയെ അടിസ്ഥാനമാക്കിയായിരിക്കും ഇത്. പ്രീമിയം ഹാച്ച്ബാക്ക് മാർച്ചിൽ അവതരിപ്പിക്കും.

റീബാഡ്ജ് ചെയ്‌ത ബലേനോ ആയതിനാൽ, അതേ ഫീച്ചർ സെറ്റിലാണ് ഇത് വരുന്നത്. ബലെനോയുടെ ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ അല്പം കൂടുതലായിരിക്കും ഗ്ലാൻസയുടെ ടോപ്പ് എൻഡ് വേരിയന്റിന്റെ പ്രാരംഭ വില. യാന്ത്രികമായി, ഇത് ബലേനോയ്ക്ക് സമാനമായിരിക്കും.


Click it and Unblock the Notifications








