ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

അബാർത്ത് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഫിയറ്റ് 500 ഇലക്ട്രിക് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഇലക്ട്രിക് കാർ ഒരുങ്ങുന്നത്.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

റിപ്പോർട്ടുകൾ പ്രകാരം, അബാർത്ത് 500 -ന്റെ വരാനിരിക്കുന്ന ഇലക്ട്രിക് പതിപ്പ് നോർമൽ മോഡലിനോട് വളരെ സാമ്യമുള്ളതായി കാണപ്പെടും, എന്നിരുന്നാലും, ഈ കാർ ഒരു സാധാരണ ഫിയറ്റ് 500 ഇലക്ട്രിക് അല്ലെന്ന് പ്രേക്ഷകരെ അറിയിക്കാൻ അബാർത്ത് നിർദ്ദിഷ്ട ഘടകങ്ങളുടെ സാന്നിധ്യം വാഹനത്തിൽ ഉടനീളം ഉണ്ടാകും.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

ഈ മാറ്റങ്ങളിൽ കൂടുതൽ അഗ്രസീവ് ബമ്പറുകൾ, വലിയ അലോയി വീലുകൾ, കൂടുതൽ അഗ്രസ്സീവ് എയർ ഇൻലെറ്റുകൾ, ഔട്ട്‌ലെറ്റുകൾ, റൂഫ് സ്‌പോയിലർ അല്ലെങ്കിൽ ഇവയുടെ ഒരു തരം കോമ്പിനേഷൻ എന്നിവ ഉൾപ്പെടാം.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

കൂടാതെ, ഫിയറ്റ് 500 ഇലക്ട്രിക്കിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ സവിശേഷതകളെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും ഫിയറ്റ് വളരെ കർശനമായ നിലപാടിലാണ്. പെർഫോമെൻസ് ഇവിയെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും ബ്രാൻഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

ഫിയറ്റ് 500 ഇലക്ട്രിക്കിന്റെ ടോപ്പ്-എൻഡ് പതിപ്പ് 42 kWh ബാറ്ററി പാക്കും 116 bhp പരമാവധി പവർ ഉൽപ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമാണ് വരുന്നതെന്ന് നമുക്കറിയാം.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

വരാനിരിക്കുന്ന പോക്കറ്റ്-റോക്കറ്റിന് കുറച്ച് ഫൺ ആന്റ് പെപ്പിനെസ് നൽകാൻ ആവശ്യമായ നിലയിൽ അബാർത്ത് 500 -ന്റെ ഇലക്ട്രിക് പതിപ്പ് ഏകദേശം 200 bhp പവറും അല്പം വലിയ ബാറ്ററി പാക്കുമായി എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

സ്റ്റാൻഡേർഡ് ഫിയറ്റ് 500 -ന് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.0 സെക്കൻഡുകൾ കൊണ്ട് സാധിക്കുമെങ്കിലും, ഫിയറ്റ് 500 ഇലക്ട്രിക്കിന്റെ വരാനിരിക്കുന്ന അബാർത്ത് പതിപ്പ് 7.0 സെക്കൻഡിനുള്ളിൽ ഇതേ നേട്ടം കൈവരിക്കുമെന്ന് കരുതുന്നു.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

ഫിയറ്റ് 500 ഇലക്ട്രിക്കിന്റെ വരാനിരിക്കുന്ന അബാർത്ത് പതിപ്പിന് സ്റ്റാൻഡേർഡ് മോഡലിന് സമാനമായ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം ഫിയറ്റ് 500 ഇലക്ട്രിക്കിന്റെ വരാനിരിക്കുന്ന അബാർത്ത് പതിപ്പിന് അനുയോജ്യമായ സാഹചര്യങ്ങളിൽ ഫുൾ ചാർജിൽ 300 കിലോമീറ്റർ മുതൽ 350 കിലോമീറ്റർ വരെ ഇലക്ട്രിക് റേഞ്ച് ഉണ്ടായിരിക്കാം എന്നാണ്.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

ഇതിനുപുറമെ, അബാർത്തിൽ നിന്നുള്ള ഒരു പുതിയ മോഡൽ വളരെ അത്യാവശ്യമാണ്, കാരണം നിലവിൽ വിൽപ്പനയിലുള്ള ഒരേയൊരു അബാർത്ത് മോഡൽ അബാർത്ത് 595 ആണ്, ഇത് മുൻ തലമുറ പെട്രോളിൽ പ്രവർത്തിക്കുന്ന ഫിയറ്റ് 500 -കളുമായി ബന്ധപ്പെട്ടതാണ്.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

കൂടാതെ, ഫിയറ്റ് 500 ഇലക്ട്രിക്കിന്റെ പുതിയ അബാർത്ത് പതിപ്പ് പുറത്തിറക്കുന്നതോടെ, പുതിയ മോഡൽ പഴയ അബാർത്ത് 595 -ന് പകരമാവുകയും അങ്ങനെ അബാർത്ത് പ്രൊഡക്ട് പോർട്ട്‌ഫോളിയോയ്ക്ക് കീഴിലുള്ള ഇന്റേണൽ കംബസ്റ്റൻ എഞ്ചിനുകൾക്ക് അറുതി വരുത്തുകയും ചെയ്യും.

ആദ്യ ഇലക്ട്രിക് മോഡൽ പുറത്തിറക്കാനൊരുങ്ങി Abarth; Fiat 500 -ന്റെ പെർഫോമെൻസ് ഇവി അണിയറയിൽ

2025 ആദ്യം മുതൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റൊരു അബാർത്ത് മോഡലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഉയർന്നു വരുന്നുണ്ട്, ഇത് ഫിയറ്റ് പ്രൊഡക്ട് പോർട്ട്‌ഫോളിയോയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, March 21, 2022, 11:03 [IST]
English summary
Abarth setting up its first ev based on fiat 500 electric
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X