Gurkha 5-ഡോർ ഉടനെത്തും; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്
ഗൂർഖയുടെ ഫൈവ് ഡോർ പതിപ്പ് പുറത്തിറക്കുമെന്ന് കഴിഞ്ഞ വർഷം ഫോഴ്‌സ് സ്ഥിരീകരിച്ചിരുന്നു. അഞ്ച് ഡോറുകളുള്ള ഗൂർഖയുടെ ഒരു ടെസ്റ്റ് മ്യൂൾ നേരത്തെ പല തവണയും പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിരുന്നു.

ഇപ്പോൾ, ടെസ്റ്റ് റൺ നടത്തുന്ന ഫൈവ് ഡോർ ഗൂർഖയുടെ പുതിയ വീഡിയോ വെബ്ബിൽ പുറത്തിറങ്ങിയിരിക്കുകയാണ്, പുതിയ വീഡിയോ ഫൈവ് ഡോർ എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.

ഗൂർഖയുടെ ഫൈവ് ഡോർ പതിപ്പ് C ലാഡർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് നമുക്ക് ഇതിനോടകം അറിയാം. ത്രീ ഡോർ ഗൂർഖയിൽ ഉപയോഗിക്കുന്നതും ഇതേ ചാസിയാണ്, എന്നാൽ എക്ട്ര റോ സീറ്റിംഗ് ഉൾക്കൊള്ളുന്നതിനായി ഫോഴ്‌സ് ഇതിനെ നീട്ടും.

അതിനാൽ, B പില്ലറിന് ശേഷം ഫൈവ് ഡോർ ഗൂർഖയിലെ മാറ്റങ്ങൾ ആരംഭിക്കും. നേരത്തെ, വീഡിയോയിൽ കുടുങ്ങിയ ടെസ്റ്റ് മ്യൂൾ വൈറ്റ് നിറത്തിലാണ് പൂർത്തിയാക്കിയിരുന്നതെങ്കിൽ ഇത്തവണ എസ്‌യുവി പൂർണ്ണമായും മറച്ചിരുന്നു. ഫൈവ് ഡോർ ഗൂർഖയുടെ മുൻഭാഗവും വശങ്ങളും പിൻഭാഗവും നമുക്ക് ഇതിൽ കാണാം.

അതോടൊപ്പം ഇത്തവണ ഫൈവ് ഡോർ ഗൂർഖയുടെ ഉൾവശവും നമുക്ക് കാണാം. മൂന്നാം നിരയ്ക്കായി ഫോഴ്‌സ് ഉപയോഗിക്കുന്ന ക്യാപ്റ്റൻ സീറ്റുകൾ നമുക്ക് ഇതിൽ കാണാൻ കഴിയും.

ഫൈവ് ഡോർ ഗൂർഖ ആറ് സീറ്ററോ ഏഴ് സീറ്ററോ ആയി വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏഴ് സീറ്റർ പതിപ്പിന് മധ്യനിരയിൽ ഒരു ബെഞ്ച് സീറ്റ് വരുമ്പോൾ, അതേസമയം ആറ് സീറ്റർ പതിപ്പിൽ രണ്ട് വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകൾ സ്ഥാനം പിടിക്കും.

ബാക്കിയുള്ള ഇന്റീരിയർ സവിശേഷതകൾ ത്രീ ഡോർ പതിപ്പിലെ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, ഇത് വളരെ ബേസിക്ക് ആയിരിക്കാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഹനത്തിൽ ഉണ്ടാകും.

ഓഫറിലെ ഫീച്ചറുകൾ വളരെ കുറവായിരിക്കും. അതിനാൽ, അടിസ്ഥാന മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ, മാനുവൽ എയർ കണ്ടീഷനിംഗ്, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർബാഗുകൾ തുടങ്ങിയവ നമുക്ക് പ്രതീക്ഷിക്കാം.

ഫോഴ്സ് ഒരു പുതിയ സെറ്റ് റിയർ ഡോറുകൾ വാഹനത്തിൽ ചേർക്കുകയും, ഗ്ലാസ്ഹൗസ് പുനർരൂപകൽപ്പന ചെയ്യുന്നതിനായി റിയർ-ക്വാർട്ടർ ഗ്ലാസ് ഏരിയയും മാറ്റുകയും ചെയ്തിട്ടുണ്ട്.

ഫൈവ് ഡോർ മോഡലിന്റെ വീൽബേസ് ഏകദേശം 2.8 m ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിലെ ത്രീ ഡോർ ഗൂർഖയ്ക്ക് 2.4 m ആണ് വീൽബേസ്. കൂടുതൽ ക്യാബിൻ സ്പെയ്സ് നൽകുന്നതിനും പിന്നിലെ യാത്രക്കാർക്ക് കൂടുതൽ ലെഗ്‌റൂം നൽകുന്നതിനും ഈ എക്സ്റ്റെന്റഡ് വീൽബേസ് സഹായിക്കും.

എസ്‌യുവിയുടെ മൊത്തത്തിലുള്ള ഡിസൈൻ അതേപടി തുടരുന്നു. അതിനാൽ, ഗൂർഖയ്ക്ക് അതിന്റെ ബൾക്കി രൂപവും റോഡ് സാന്നിധ്യവും നൽകുന്ന ബോക്‌സി ഡിസൈൻ ശൈലി ഇത് നിലനിർത്തുന്നു.

ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും അതേപടി നിലനിൽക്കും. അതിനാൽ, മുൻവശത്ത്, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ ഉണ്ട്, എന്നാൽ ടെയിൽ ലാമ്പുകൾ സാധാരണ ഹാലജൻ യൂണിറ്റുകളാണ്.

ത്രീ ഡോർ ഗൂർഖയുടെ അതേ എഞ്ചിൻ ഇതിൽ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, മെർസിഡീസ് ബെൻസിൽ നിന്ന് സോഴ്സ് ചെയ്യുന്ന 2.6 ലിറ്റർ ഡീസൽ എഞ്ചിനാവും വാഹനത്തിന്റെ ഹൃദയം. ഇത് പരമാവധി 91 bhp കരുത്തും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, ഓഫറിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ, ഒരു ലോ-റേഞ്ച് ഗിയർബോക്സ്, ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം, ഡിഫറൻഷ്യൽ ലോക്കുകൾ എന്നിവ ലഭിക്കും.
കൂടുതൽ നീളവും എക്സ്ട്രാ ഡോറുകളും ചേർക്കുമ്പോൾ, ഫൈവ് ഡോർ ഗൂർഖയുടെ ഭാരവും ത്രീ ഡോർ ഗൂർഖയേക്കാൾ കൂടുതലായിരിക്കുമെന്ന് വ്യക്തമാണ്. അതിനാൽ, ഇതേ 2.6-ലിറ്റർ ഡീസൽ എഞ്ചിന്റെ ഹൈ സ്‌റ്റേറ്റ് ട്യൂണിംഗ് ഇതിൽ നൽകുന്ന കാര്യം ഫോഴ്‌സ് പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ട്യൂണിന്റെ ഉയർന്ന അവസ്ഥയിൽ, എഞ്ചിൻ പരമാവധി 115 bhp കരുത്തും 350 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.


Click it and Unblock the Notifications








