ഇന്ത്യൻ എംപിവി സെഗ്മെന്റിന് പുതുമാനങ്ങളേകാൻ Kia Carens; വില പ്രഖ്യാപനവും ലോഞ്ചും നാളെ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാരെൻസ് ഏഴ് സീറ്റർ എംപിവി കിയനാളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പുതിയ എംപിവിയുടെ ബുക്കിംഗ് ഇതിനോടകം ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ആരംഭിച്ചുകഴിഞ്ഞു, അതോടൊപ്പം ഡെലിവറികൾ 2022 മാർച്ചിൽ ആരംഭിക്കാൻ സാധ്യതയുണ്ട്.

വലിപ്പത്തിന്റെ കാര്യത്തിൽ, പുതിയ മോഡൽ എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. 13 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില.

ആന്ധ്രാപ്രദേശിലെ അനന്തപൂർ ആസ്ഥാനമായുള്ള കേന്ദ്രത്തിൽ പുതിയ കിയ കാരൻസിന്റെ ഉത്പാദനം കമ്പനി ആരംഭിച്ചു കഴിഞ്ഞു. 80 -ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാരെൻസിന്റെ ഉൽപ്പാദന കേന്ദ്രമായി ഈ പ്രൊഡക്ഷൻ പ്ലാന്റ് പ്രവർത്തിക്കും.

ഇന്നോവ ക്രിസ്റ്റയേക്കാൾ 30 mm നീളത്തിനൊപ്പം 2,780 mm എന്ന സെഗ്‌മെന്റിലെ ഏറ്റവും നീളമുള്ള വീൽബേസിലാണ് മോഡൽ വരുന്നത്. എംപിവിക്ക് 4,540 mm നീളവും 1,800 mm വീതിയും 1,700 mm ഉയരവുമുണ്ട്.

കിയ കാരെൻസ് എംപിവി പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് ട്രിം ലെവലുകളിൽ വരും. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ മോഡൽ വരുന്നത്.

നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 113 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ടർബോ പെട്രോൾ പതിപ്പ് 138 bhp പവറും 242 Nm torque ഉം പുറപ്പെടുവിക്കുന്നു.
| Engine | Transmission | Power | Torque |
| Smartstream G 1.5 Petrol | 6MT | 113 bhp 6,300 rpm | 144 Nm 4,500 rpm |
| Smartstream G1.4 T-GDi Petrol | 6MT / 7DCT | 138 bhp 6,000 rpm | 242 Nm 1,500-3,200 rpm |
| 1.5L CRDi VGT Diesel | 6MT / 6AT | 113 bhp 4,000 rpm | 250 Nm 1,500-2,750 rpm |

ടർബോ ഡീസൽ എഞ്ചിൻ 113 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഫ്രണ്ട് വീലുകളിലേക്ക് കരുത്ത് പകരും. മറ്റ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിൽ ഏഴ് സ്പീഡ് DCT, 1.5 ലിറ്റർ ഡീസൽ മോട്ടോറിനൊപ്പം ആറ് സ്പീഡ് torque കൺവെർട്ടർ എന്നിവ ഉൾപ്പെടുന്നു.

ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, സ്പാർക്ക്ലിംഗ് സിൽവർ, ഇന്റെൻസ് റെഡ്, ഗ്ലേസിയർ വൈറ്റ് പേൾ, ക്ലിയർ വൈറ്റ്, ഗ്രാവിറ്റി ഗ്രേ & അറോറ ബ്ലാക്ക് പേൾ എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിലാണ് കിയ കാരെൻസ് വരുന്നത്. ഒന്നിലധികം ഡ്യുവൽ ടോൺ ഇന്റീരിയർ സ്‌കീമുകളുമായാണ് എംപിവി എത്തുന്നത്.

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്‌ത കിയയുടെ UVO കണക്റ്റ്, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 64 കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ നിരവധി സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകൾ കാരെൻസ് എംപിവിയിൽ സജ്ജീകരിച്ചിരിക്കുന്നു.

മൂന്നാം നിരയിലെ സീറ്റുകൾ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്ന രണ്ടാം നിരയ്ക്ക് ഇലക്ട്രിക്കൽ പവർ, വൺ-ടച്ച് ടംബിൾ ഡൗൺ ഫംഗ്‌ഷൻ എന്നിവയും എംപിവി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം വളരെ മികച്ച തേർഡ് റോ സീറ്റിംഗാണ് വാഹനത്തിൽ വരുന്നത്. കൂടുതൽ കംഫർട്ടിനായി സെപ്പറേറ്റ് ഏസി വെന്റുകളും നിർമ്മാതാക്കൾ എംപിവിയിൽ വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയ്ക്കും സെക്യൂരിറ്റിക്കുമായി, എംപിവക്ക് ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), EBD & ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓൾ ഫോർ ഡിസ്ക് ബ്രേക്കുകൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.


Click it and Unblock the Notifications








