അരങ്ങേറ്റത്തിന് മുമ്പ് Mahindra Scorpio N -ന്റെ കളർ ഓപ്ഷനുകൾ ഉൾപ്പടെ കൂടുതൽ വിവരങ്ങൾ പുറത്ത്
മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2022 ജൂൺ 27 -ന് സ്കോർപിയോ N ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സ്കോർപിയോ ക്ലാസിക് എന്ന് പേരിട്ടിരിക്കുന്ന നിലവിലെ മോഡലിനൊപ്പം പുതിയ തലമുറ സ്കോർപിയോ N റീട്ടെയിൽ ചെയ്യും.

മഹീന്ദ്ര സ്കോർപിയോ N ഒരു പുതിയ ലാഡർ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഇത് കൂടുതൽ വിശാലവും നിലവിലുള്ള മോഡലിനേക്കാൾ സുരക്ഷിതവുമാണ്.

ഓൺലൈനിൽ ഒരു കൂട്ടം വീഡിയോകളിലൂടെ സ്കോർപിയോ N -നെ മഹീന്ദ്ര ടീസ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ, വാഹനത്തിന്റെ ഔദ്യോഗിക സവിശേഷതകളും എക്യുപ്മെന്റുകളും മറ്റ് വിവരങ്ങളും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വരാനിരിക്കുന്ന മോഡലിനായി കാത്തിരിക്കുന്നവർ ഏറെയാണ്. 2022 മഹീന്ദ്ര സ്കോർപിയോ N -ന്റെ പെർഫോമെൻസ് നമ്പറുകൾ ഉൾപ്പെടെ നിരവധി വിശദാംശങ്ങൾ ഇപ്പോൾ വെബിൽ ലീക്ക് ചെയ്തിരിക്കുകയാണ്.

പെട്രോൾ വേരിയന്റിൽ XUV700 -ന്റെ പ്രകടനത്തിന് സമാനമായിരിക്കും പെർഫോമൻസ് കണക്കുകൾ എന്നതിനാൽ വാഹന പ്രേമികൾക്ക് സന്തോഷിക്കാനുള്ള വകയുണ്ട്.

2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിൻ, ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യുമ്പോൾ, പരമാവധി 172 bhp കരുത്തും 370 Nm പീക്ക് torque ഉം (ഹയർ സ്പെക്ക് XUV700 -ൽ 10 bhp, 50 Nm കുറവ്) ഉത്പാദിപ്പിക്കും. ഓപ്ഷണൽ ആറ് സ്പീഡ് AT ഗിയർബോക്സ് 172 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്നു.

XUV700 ഡീസൽ AT 182 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്നു. 2.0 ലിറ്റർ ഫോർ പോട്ട് എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ 197 bhp വികസിപ്പിക്കുമെന്ന് പറയപ്പെടുന്നു, ഇത് XUV700 -ന് സമാനമാണ്.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, സ്കോർപിയോ N -ൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ബ്രൗൺ ലെതർ ഇന്റീരിയർ, ടു-ടോൺ ലെതർ സീറ്റുകൾ, 12-സ്പീക്കർ സോണി ഓഡിയോ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടൺ, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ തുടങ്ങിയവയുമായി വരുന്നു.

വൈറ്റ്, സിൽവർ, ബ്ലാക്ക് (നാപ്പോളി), റെഡ് (റേജ്), ബ്ലൂ (ന്യൂ), ഗ്രീൻ & ഗോൾഡ് (ബ്രഷ്ഡ്) എന്നിവയാണ് മഹീന്ദ്ര സ്കോർപിയോ N വാഗ്ദാനം ചെയ്യുന്ന ഏഴ് കളർ സ്കീമുകൾ. സ്കോർപിയോ N -നൊപ്പം ADAS അടിസ്ഥാനമാക്കിയുള്ള അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നില്ല.

വാഹനത്തിന് 205 mm ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരിക്കും കൂടാതെ മാനുവലിൽ 17 ഇഞ്ച് അലോയി വീലുകളും ഓട്ടോമാറ്റിക് ട്രിമ്മുകളിൽ 18 ഇഞ്ച് അലോയി വീലുകളുമാവും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ഒരു 4WD സിസ്റ്റം ഒരു ഓപ്‌ഷനായി വിൽപ്പനയ്ക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് നാല് മോഡ് 4X4 സംവിധാനമാണ് എന്ന് പറയപ്പെടുന്നു. സുരക്ഷയെ സംബന്ധിച്ചിടത്തോളം, ആറ് എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയവ വാഹനം വാഗ്ദാനം ചെയ്യും.

എൽഇഡി സ്കോർപിയോൺ ടെയിൽ ഡിആർഎല്ലുകളോട് കൂടിയ ഫുൾ എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകളാണ് എക്സ്റ്റീരിയറിന്റെ പ്രധാന ആകർഷണം. ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് സഹിതം പെന്റ-ലിങ്ക് റിയർ സസ്‌പെൻഷനിൽ എസ്‌യുവി സസ്പെൻഡ് ചെയ്തിരിക്കുന്നു, അതോടൊപ്പം ഡിസെന്റ് & അസെന്റ് ആംഗിളുകൾ യഥാക്രമം 47, 57 ഡിഗ്രിയിൽ നിൽക്കുന്നു.


Click it and Unblock the Notifications








