അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

നാളുകളുടെ കാത്തിരിപ്പുകൾക്കും ഒരു ലോഡ് ടെസ്റ്റ് റണ്ണുകൾക്കു ശേഷം, മഹീന്ദ്ര പുതിയ സ്കോർപിയോ-N പുറത്തിറക്കി. എസ്‌യുവിയുടെ മാനുവൽ പതിപ്പുകളുടെ എക്സ്-ഷോറൂം വില 11.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

എസ്‌യുവി ഇതിനോടകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി, തെരഞ്ഞെടുത്ത 30 നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് പുതിയ സ്കോർപിയോ-N ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് ജൂലൈ 30-ന് മഹീന്ദ്ര ആരംഭിക്കും. വാഹനത്തിന്റെ ഓട്ടോമാറ്റിക്, ഓൾ-വീൽ ഡ്രൈവ് പതിപ്പുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി, അവയുടെ വിലകൾ ജൂലൈ 21 -ന് ബ്രാൻഡ് പ്രഖ്യാപിക്കും.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

ഉപഭോക്താക്കൾക്ക് അവരുടെ റിസർവേഷനുകളിൽ ഭേദഗതി ചെയ്യാൻ അല്ലെങ്കിൽ മാറ്റങ്ങൾ വരുത്താൻ രണ്ടാഴ്ച വരെ സമയം ലഭിക്കും. പുതുതലമുറ ണോഡലിന്റെ ഡെലിവറി വിശദാംശങ്ങൾ കാർ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

Z2, Z4, Z6, Z8, Z8L എന്നീ വേരിയന്റുകളിൽ മഹീന്ദ്ര സ്കോർപിയോ-N ലഭ്യമാണ്. അലക്‌സ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, റിയർ എയർ കണ്ടീഷൻ വെന്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 12 -സ്പീക്കർ സോണി സൗണ്ട് സിസ്റ്റം എന്നിവയുമായി വരും.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

അതോടൊപ്പം ഫ്രണ്ട്- ഫേസിംഗ് മൂന്നാം നിര സീറ്റുകൾ, ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ ലെതറെറ്റ് അപ്ഹോൾസ്റ്ററി, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയികൾ എന്നിവ ഫീച്ചർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, മഹീന്ദ്ര സ്കോർപിയോ-N 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ ലഭ്യമാണ്. രണ്ട് പവർട്രെയിനുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം ഡീസൽ ഡെറിവേറ്റീവുകൾക്കായുള്ള ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനുമായി ലഭിക്കും.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

പെട്രോൾ മോഡൽ 2WD ഓപ്ഷനുമായി എത്തുമ്പോൾ, സ്കോർപിയോ N ഡീസൽ പതിപ്പ് 2WD, 4WD ഓപ്ഷനുകളിൽ വിൽപ്പനയ്ക്ക് എത്തും. 2022 മഹീന്ദ്ര സ്കോർപിയോ N 4WD/AWD മോഡൽ ഒരു പാർട്ട് ടൈം 4WD സിസ്റ്റത്തോടെയാണ് വരുന്നത്, ഇത് ബ്രാൻഡിന്റെ തന്നെ XUV700 -ൽ കാണപ്പെടുന്ന പെർമെനന്റ് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമാണ്.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

'4Xplorer' എന്നാണ് സ്കോർപിയോയുടെ 4WD സിസ്റ്റത്തെ മഹീന്ദ്ര വിളിക്കുന്നത്. എസ്‌യുവിയുടെ ട്രാൻസ്ഫർ കേസിൽ നാല് ഹൈ & ലോ ഗിയർ അനുപാതത്തിലാണ് ഇത് വരുന്നത്.

അണിയറയിൽ നിന്ന് അരങ്ങിലേക്ക്! പുത്തൻ Mahindra Scorpio-N ഡീലർഷിപ്പുകളിൽ

റഫ് റോഡ്, സ്നോ, മഡ്, വാട്ടർ എന്നിങ്ങനെ നാല് മോഡുകൾ പുതിയ മഹീന്ദ്ര സ്കോർപിയോ N 4Xplorer വാഗ്ദാനം ചെയ്യുന്നു. ഓഫ്-റോഡിംഗ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, മാനുവൽ ലോക്കിംഗ് റിയർ ഡിഫറൻഷ്യലും മഹീന്ദ്ര ഇതിൽ ചേർത്തിരിക്കുന്നു.

Article Published On: Thursday, July 7, 2022, 8:30 [IST]
English summary
All new mahindra scorpio n starts reaching dealerships test runs to begin shortly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X