XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

അടുത്തിടെയായി ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് ജനപ്രിയമാവുകയും കൂടുതൽ നിർമ്മാതാക്കൾ ഈ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നിലവിൽ ടാറ്റ നെക്‌സോൺ ഇവിയാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

നെക്‌സോൺ ഇവിയുമായി മത്സരിക്കാൻ മഹീന്ദ്ര XUV300 -ന്റെ ഇലക്ട്രിക് പതിപ്പിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിന് കൂടുതൽ വ്യക്തത നൽകികൊണ്ട് ഇന്ത്യൻ റോഡുകളിൽ പരീക്ഷണ ഓട്ടം നടത്തുന്ന ഒരു ടെസ്റ്റ് മോഡൽ അടുത്തിടെ ക്യാമറ കണ്ണുകളിൽ പെട്ടിട്ടുണ്ട്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിൽ XUV300 എന്ന ഇലക്ട്രിക് വാഹന കൺസെപ്റ്റ് മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു. റേവ, E2O എന്നിവയുടെ രൂപത്തിൽ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ നിർമ്മാതാക്കളാണ് മഹീന്ദ്രയെങ്കിലും, ബ്രാൻഡിന് നിലവിൽ സ്വകാര്യ വാഹന വിഭാഗത്തിൽ ഇലക്ട്രിക് മോഡലുകളില്ല. XUV300 ഇവി പുറത്തിറക്കുന്നതോടെ കാര്യങ്ങൾ മാറും.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്പൈ ചിത്രങ്ങൾ ഒരു ടോൾ ബൂത്തിൽ വൻതോതിൽ ക്യാമൊഫ്ലാജ് ചെയ്തിരിക്കുന്ന എസ്‌യുവിയെ വ്യക്തമായി കാണിക്കുന്നു. ബാഹ്യ രൂപകൽപ്പനയിൽ നിന്ന്, ഇത് മഹീന്ദ്ര XU300 ആണെന്ന് വ്യക്തമാണ്. ഇതൊരു ഇലക്ട്രിക് വാഹനമാണെന്ന് സ്ഥിരീകരിക്കുന്നത് ചിത്രങ്ങളിലൊന്നിലെ ഫ്രണ്ട് ഫെൻഡറിലെ ഒരു ലിഡാണ്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സാധാരണയായി, ഇലക്‌ട്രിക് കാറുകൾക്ക് ഫ്യുവൽ ലിഡ് കാണുന്ന ഇടത്തോ ഫ്രണ്ട് ഗ്രില്ലിലോ ചാർജിംഗ് പോർട്ട് ഉണ്ടായിരിക്കും. ഈ ടെസ്റ്റ് മ്യൂളിൽ, ചാർജ് സ്ലോട്ട് ചെയ്യുന്നതിനുള്ള ലിഡ് ഫ്രണ്ട് ഫെൻഡറിൽ സ്ഥാപിച്ചിരിക്കുന്നു, അത് വ്യത്യസ്തമാണ്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്‌പോട്ട് ചെയ്ത ടെസ്റ്റിംഗ് പതിപ്പിന് സ്റ്റീൽ റിമ്മുകൾ ലഭിക്കുന്നു, എസ്‌യുവിയുടെ റിയർ പ്രൊഫൈൽ ചെറുതായി പുനർരൂപകൽപ്പന ചെയ്തതായി തോന്നുന്നു. XUV300 -ന്റെ ഇലക്ട്രിക് പതിപ്പിന് സാധാരണ പെട്രോൾ, ഡീസൽ എതിരാളികളെ അപേക്ഷിച്ച് അല്പം നീളമുണ്ടാകാൻ സാധ്യതയുണ്ട്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

എസ്‌യുവി പൂർണ്ണമായും മറച്ചിരുന്നതിനാൽ അതിന്റെ മുൻഭാഗം എങ്ങനെയുണ്ടെന്ന് ചിത്രങ്ങൾ കാണിക്കുന്നില്ല. ഞങ്ങളുടെ ഭാവനയിൽ, XUV300 EV -ക്ക് മഹീന്ദ്രയുടെ സിഗ്നേച്ചർ വെർട്ടിക്കൽ സ്ലാറ്റുകളോട് കൂടിയ ബ്ലാക്ക് ക്രോം ഘടകങ്ങളുള്ള പ്ലെയിൻ അല്ലെങ്കിൽ പൂർണ്ണമായും അടച്ച ഫ്രണ്ട് ഗ്രില്ല് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

XUV300 ഇവിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും മഹീന്ദ്ര ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ, 40 kWh ബാറ്ററി പാക്ക് ആയിരിക്കും ഇതിന് കരുത്ത് പകരുക, ഇത് ഏകദേശം 130 bhp പവർ ഉൽപ്പാദിപ്പിക്കുകയും ഏകദേശം 300 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യും.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര XUV300 ഇവി പുറത്തിറക്കുമ്പോൾ ടാറ്റ നെക്‌സോൺ ഇവി, എംജി ZS ഇവി എന്നിവയുമായി നേരിട്ട് മത്സരിക്കും. മഹീന്ദ്രയ്ക്ക് ഒരു ലേറ്റ് മൂവർ അഡ്വാന്റേജ് ഉണ്ടായേക്കാം, അത് തികച്ചും മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാൻ നിർമ്മാതാക്കളെ സഹായിക്കും.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മഹീന്ദ്ര തങ്ങളുടെ പുതിയ മോഡലുകൾക്ക് ഈയിടെ മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യുന്നത് നാം കണ്ടു, മഹീന്ദ്ര XUV300 ഇവിയിലും ഇത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മഹീന്ദ്ര XUV300 -ന്റെ ഇലക്ട്രിക് പതിപ്പ് 2023 -ൽ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിൽ വാണിജ്യ വിഭാഗത്തിൽ മഹീന്ദ്ര ഇ-വെരിറ്റോ വാഗ്ദാനം ചെയ്യുന്നു. ഇതല്ലാതെ, നിർമ്മാതാക്കൾക്ക് തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ മറ്റൊരു ഇലക്ട്രിക് വാഹനവുമില്ല. നോർമൽ KUV100 NXT -യുടെ ഇലക്ട്രിക് പതിപ്പായ eKUV100 എന്ന മോഡലും മഹീന്ദ്രയുടെ അണിയറയിലുണ്ട്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

KUV100 -ന്റെ ഇലക്ട്രിക് പതിപ്പ് അതിന്റെ ചെറിയ ബാറ്ററി പായ്ക്ക് കാരണം 150 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ ഉപഭോക്താക്കൾക്ക് നൽകാതെ മഹീന്ദ്ര eKUV100 അവതരിപ്പിക്കാതിരിക്കാനും ടാക്സി വിഭാഗത്തിലേക്ക് പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.

XUV300 ഇലക്ട്രിക് ഉടൻ എത്തുമെന്ന് പ്രതീക്ഷ നൽകി പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

XUV300 ഇലക്ട്രിക്കിന് ശേഷം മഹീന്ദ്ര വിപണിയിലെ മറ്റ് പല നിർമ്മാതാക്കളും ഇപ്പോൾ ചെയ്യുന്നത് പോലെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

Image Courtesy: B Vinubalan

More from DriveSpark

Article Published On: Tuesday, February 1, 2022, 16:29 [IST]
English summary
All new mahindra xuv300 ev caught in camera during test run near a toll plaza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X