Baleno & XL6 CNG -യ്ക്ക് പിന്നാലെ Maruti അവതരിപ്പിക്കുന്നു Brezza CNG; സ്റ്റോക്ക് യാഡിൽ നിന്നുള്ള സ്പൈ ചിത്രങ്
ബലെനോ, XL6 എന്നിവയുടെ CNG -പവർ ആവർത്തനങ്ങൾ പുറത്തിറക്കിയതിന് ശേഷം, മാരുതി സുസുക്കി ഇപ്പോൾ തങ്ങളുടെ അടുത്ത ജനപ്രിയ ഓഫറായ ബ്രെസ കോംപാക്ട് എസ്‌യുവിയുടെ CNG ആവർത്തനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

പുതിയ മാരുതി സുസുക്കി ബ്രെസ CNG അടുത്തിടെ ഒരു ഡീലർ സ്റ്റോക്ക് യാർഡിൽ ക്യാമറയിൽ കുടുങ്ങിയിരുന്നു, റിയൽ ഗാഡിയാണ് ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുതിയ ബ്രെസ CNG -യുടെ ലോഞ്ച് അടുത്തുതന്നെ ഉണ്ടാവും എന്ന് ഇത് സൂചിപ്പിക്കുന്നു.

വീഡിയോയിൽ, പുതിയ മാരുതി സുസുക്കി ബ്രെസ CNG -ക്ക് അതിന്റെ പെട്രോൾ-പവർ കൗണ്ടർപാർട്ടിനെ അപേക്ഷിച്ച് വിഷ്വൽ മാറ്റങ്ങളൊന്നുമില്ലെന്ന് നമുക്ക് കാണാൻ കഴിയും. പുറത്ത്, ബ്രെസയുടെ നോർമൽ പതിപ്പിന് സമാനമായി CNG -മോഡൽ കാണപ്പെടുന്നു.

ക്രോം ആക്‌സന്റുകളോട് കൂടിയ ആകർഷകമായ ഗ്രില്ല്, ഡ്യുവൽ 'L' ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഫ്രണ്ട് ആൻഡ് റിയർ ഹെവി ബ്ലാക്ക് ക്ലാഡിംഗ്, മസ്‌കുലാർ ഡിസൈൻ എന്നിവ മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, CNG നിറയ്ക്കാൻ ഒരു അധിക നോസിൽ പെട്രോളിനുള്ള നോസിലിനോട് ചേർന്ന് വശത്തുള്ള ഫ്യുവൽ ടാങ്ക് ലിഡിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു.

ബ്രെസ സിഎൻജിയുടെ ഇന്റീരിയർ ഷോട്ടുകൾ വീഡിയോ വെളിപ്പെടുത്തുന്നില്ലെങ്കിലും, പെട്രോൾ പതിപ്പിന് സമാനമായ ഇന്റീരിയർ ഇതിൽ പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഇൻസ്ട്രുമെന്റ് കൺസോൾ CNG ലെവലിനായി ഒരു അധിക ഗേജ് ഉപയോഗിച്ച് പരിഷ്കരിച്ചേക്കാം.

പുതിയ മാരുതി സുസുക്കി ബ്രെസ CNG -യിൽ ഫ്രീ മൗണ്ടഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സൺറൂഫ് തുടങ്ങിയ സവിശേഷതകൾ കണ്ടേക്കാം.

പുതിയ മാരുതി സുസുക്കി ബ്രെസ CNG, പെട്രോൾ-പവർ കൗണ്ടർപാർട്ട് പോലെ LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്നും വീഡിയോ വെളിപ്പെടുത്തുന്നു. ഈ വേരിയന്റുകളെല്ലാം സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരും.

എന്നിരുന്നാലും, VXI, ZXI, ZXI+ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ഓപ്‌ഷണൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് മാരുതി സുസുക്കിയുടെ ഗെയിം ചേഞ്ചർ. ഇതോടെ, ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം ഓപ്‌ഷണൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമായി ബ്രെസ മാറും.

എല്ലാ സാധ്യതയിലും, എർട്ടിഗ CNG -ൽ നിന്നുള്ള അതേ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് മാരുതി സുസുക്കി ബ്രെസ CNG വാഗ്ദാനം ചെയ്യുന്നത്.

CNG കിറ്റിനൊപ്പം, ഇവിടെ എഞ്ചിൻ 88 PS പരമാവധി പവറും 121.5 Nm പരമാവധി torque ഉം അവകാശപ്പെടുന്നു, എന്നിരുന്നാലും, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ മോഡിൽ, ഈ എഞ്ചിൻ 103 PS പരമാവധി ശക്തിയും 136.8 Nm പരമാവധി torque ഉം വികസിപ്പിക്കുന്നു.
നിലവിൽ, ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം ലഭ്യമായ മറ്റൊരു കോംപാക്ട് എസ്‌യുവിയില്ല എന്നതും ശ്രദ്ധേയമാണ്. CNG -പവർ വാഹനങ്ങളുടെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ, മാരുതി സുസുക്കി ബ്രെസ CNG വിപണിയിൽ മുൻ പന്തിയിൽ എത്താൻ വളരെയധികം ചാൻസുള്ള ഒരു മോഡൽ തന്നെയാണ്.


Click it and Unblock the Notifications








