TVC ഷൂട്ടിനിടെ പുത്തൻ കളർ ഷേഡിൽ ക്യാമറയിൽ കുടുങ്ങി 2022 WagonR ഫെയ്‌സ്‌ലിഫ്റ്റ്
ജനുവരിയിൽ 6.58 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ സെലേറിയോ സിഎൻജിയോടെയാണ് മാരുതി ഈ വർഷം ആരംഭിച്ചത്. അടുത്തതായി ബ്രാൻഡിൽ നിന്ന് ഫെബ്രുവരി 23 -ന് ലോഞ്ച് ചെയ്യാനിരിക്കുന്നത് പുതിയ ബലേനോയാണ്.

ഇതേ മാസം തന്നെ വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റും മാരുതി അവതരിപ്പിക്കും. ഇത് സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളും ചില പുതിയ സവിശേഷതകളും ഉൾപ്പെടുന്ന ഒരു നേരിയ അപ്‌ഡേറ്റ് ആയിരിക്കാൻ സാധ്യതയുണ്ട്.

2022 മാരുതി വാഗൺആർ ഫേസ്‌ലിഫ്റ്റ് അതിന്റെ ഔദ്യോഗിക TVC ഷൂട്ടിംഗിനിടെ ഇപ്പോൾ യാതൊരു ക്യമൊഫ്ലാജുമില്ലാതെ ക്യാമറ കണ്ണിൽ പെട്ടിരിക്കുകയാണ്. ഓട്ടോമോട്ടീവ് പ്രേമിയായ മന്ത്രം എസ് ഷെട്ടിയാണ് ബാംഗ്ലൂരിൽ സ്പൈ ഷോട്ടുകൾ പകർത്തിയത്. വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിന് പുതുക്കിയ ഡിസൈൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ക്രിസ്പ് ഹെഡ്‌ലാമ്പുകൾ, മിനിമലിസ്റ്റിക് ഗ്രില്ല് ഡിസൈൻ, റീപ്രൊഫൈൽ ചെയ്ത ഫോഗ് ലാമ്പ് ഹൗസിംഗ്, പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവയുള്ള പുതിയ ഫ്രണ്ട് ഫാസിയ എന്നിവയാണ് വാഹനത്തിൽ നാം പ്രതീക്ഷിക്കുന്നത്.

പക്ഷേ അതല്ല സ്ഥിതി. 2022 വാഗൺആർ നിലവിലുള്ളതിന് സമാനമാണ്. പുതിയ സ്പൈ ഷോട്ടുകളിൽ നിന്ന്, വാഗൺആറിന് പുതിയ കളർ ഓപ്ഷനുകൾ ലഭിച്ചേക്കുമെന്ന് തോന്നുന്നു.

1999 -ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തതുമുതൽ അതിന്റെ പ്രധാന USP -കളിൽ ഒന്നായ ടാൽബോയ് ഡിസൈനിലാണ് ഹാച്ച് തുടരുന്നത്. താങ്ങാവുന്ന വിലയിൽ വിശാലമായ ഇന്റീരിയറുകൾ വാഗൺആറിനെ ഒരു ഫസ്റ്റ് ചോയിസ് എൻട്രി ലെവൽ കാറാക്കി മാറ്റിയ ഘടകങ്ങളിൽ ഒന്നാണ്.

1,675 mm ഉയരവും 1620 mm വീതിയുമുള്ള വാഗൺആറിൽ വലുപ്പമേറിയ ആളുകൾക്ക് പോലും മതിയായ ഇടമുണ്ട്. 2022 വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ മോഡലിന് സമാനമായിരിക്കും.

ഉള്ളിൽ, മാറ്റങ്ങൾ എന്ന നിലയിൽ പുതിയ അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ ബ്രാൻഡ് ഉൾപ്പെടുത്താം. അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം (പുതിയ ബലേനോയിൽ നിന്നുള്ള സ്‌മാർട്ട്‌പ്ലേ പ്രോ+), എഞ്ചിൻ ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവ പോലുള്ള പുതിയ സവിശേഷതകൾ ഹാച്ചിന് ലഭിക്കും.

ഹിൽ ഹോൾഡ് അസിസ്റ്റ് ഫീച്ചർ ടോപ്പ്-സ്പെക്ക് AMT വേരിയന്റുകളിൽ നൽകാം. ക്യാബിൻ കോൺഫിഗറേഷനും ഡാഷ്‌ബോർഡ് ഡിസൈനും നിലവിലുള്ള മോഡലിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടിൽറ്റ് സ്റ്റിയറിംഗ്, റിമോട്ട് കീലെസ് എൻട്രി, പവർ വിൻഡോകൾ, ഹീറ്ററോട് കൂടിയ മാനുവൽ എസി, 7.0 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകൾ വാഗൺആർ അതിന്റെ നിലവിലെ രൂപത്തിൽ വാഗ്ദാനം ചെയ്യുന്നു.

സുരക്ഷയുടെയും സെക്യൂരിറ്റിയുടെയും കാര്യത്തിൽ, ലഭ്യമായ സവിശേഷതകളിൽ ഡ്രൈവർ, പാസഞ്ചർ എയർബാഗ്, EBD വിത്ത് ABS, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലർട്ട് സിസ്റ്റം, സെൻട്രൽ ലോക്കിംഗ്, സേഫ്റ്റി അലാറം എന്നിവ ഉൾപ്പെടുന്നു.

എഞ്ചിൻ ഓപ്ഷനുകൾ മുമ്പത്തേതിന് സമാനമായിരിക്കും. 5,500 rpm -ൽ പരമാവധി 67 bhp പവറും 3,500 rpm -ൽ 90 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ K10 B യൂണിറ്റാവും ഹാച്ചിന്റെ ഹൃദയം. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോ ഗിയർ ഷിറ്റ് (AGS) ഉൾപ്പെടുന്നു.

ലിറ്ററിന് 21.79 കിലോമീറ്ററാണ് ഈ എൻജിന്റെ റേറ്റുചെയ്ത ഇന്ധനക്ഷമത. ഇത് CNG ഓപ്ഷനിലും ലഭ്യമാണ്, അതിൽ യൂണിറ്റ് 58 bhp പവറും 78 Nm torque ഉം നൽകുന്നു. മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് CNG ലഭ്യമാവുന്നത്. കിലോഗ്രാമിന് 32.52 കിലോമീറ്ററാണ് CNG ഓപ്ഷന നൽകുന്ന മൈലേജ്.

രണ്ടാമത്തെ എഞ്ചിൻ 6,000 rpm -ൽ 82 bhp കരുത്തും 4,200 rpm -ൽ 113 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റർ K12 M യൂണിറ്റാണ്. മാനുവൽ, AGS ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ലിറ്ററിന് 20.52 കിലോമീറ്ററാണ് ഈ യൂണിറ്റ് നൽകുന്ന ഇന്ധനക്ഷമത. ഈ എഞ്ചിൻ സിഎൻജി ഓപ്ഷനിൽ ലഭ്യമാക്കുമെന്ന് ഊഹിക്കപ്പെടുന്നു. എന്നാൽ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
CY2021 -ൽ, വാഗൺആർ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഉയർന്നു. മികച്ച 30 കാറുകളിൽ വാഹനത്തിന്റെ വിപണി വിഹിതം 7.16 ശതമാനം ആയിരുന്നു. മാരുതി വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുൻഗാമികളുടെ അതേ നിലവാരത്തിലുള്ള പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
Image Courtesy: Mantram 𝕊 𝕊𝕙𝕖𝕥𝕥𝕪


Click it and Unblock the Notifications








