ലോഞ്ചിന് മുന്നോടിയായി ഡീലർഷിക്കുകളിൽ വിസ്മയം നിറച്ച് Toyota Hilux പിക്കപ്പ് ട്രക്കുകൾ
അർബൻ ക്രൂയിസർ, ഗ്ലാൻസ തുടങ്ങിയ റീബാഡ്ജ് ചെയ്ത മാരുതി മോഡലുകളുടെ വിൽപനയിൽ വിജയം കൈവരിച്ചതിന് ശേഷം, ടൊയോട്ട കാലങ്ങൾക്ക് ശേഷം തങ്ങളുടെ അന്താരാഷ്ട്ര നിരയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വന്തം പ്രൊഡക്റ്റുകളിൽ ഒന്ന് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്.

ഈ വർഷം ജനുവരിയിൽ, ജാപ്പനീസ് വാഹന ഭീമൻ ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൈലക്സ് പിക്കപ്പ് ട്രക്ക് വെളിപ്പെടുത്തുകയും അതിനായി ഔദ്യോഗിക ബുക്കിംഗ് തുറക്കുകയും ചെയ്തു.

ഏപ്രിലിൽ നിന്ന് ഡെലിവറികൾ ആരംഭിക്കാനിരിക്കെ മാർച്ചിൽ പിക്കപ്പ് ട്രക്ക് പുറത്തിറക്കാനായിരുന്നു കമ്പനി ആദ്യം തയ്യാറെടുത്തിരുന്നത്. എന്നിരുന്നാലും, ഇന്ത്യയിൽ ഹൈലക്സിന്റെ ലോഞ്ച് വൈകുകയാണ്.

വാഹനം ഇപ്പോൾ ഏപ്രിലിൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഡെലിവറികൾ 2022 മെയ് മുതൽ ആരംഭിക്കുമെന്നും കരുതുന്നു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ടൊയോട്ട ഹൈലക്സിന്റെ ആദ്യ യൂണിറ്റുകൾ ഡീലർഷിപ്പിൽ എത്തിയിട്ടുണ്ട്.

ഹൈലക്സിന്റെ വില ലോഞ്ച് സമയത്ത് പ്രഖ്യാപിക്കും. ഈ കാലതാമസത്തിന്റെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചൈനയിലെ കൊവിഡ് -19 -ന്റെ പുനരുജ്ജീവനം, സെമികണ്ടക്ടർ ചിപ്പ് ക്ഷാമം, ഉക്രെയിൻ റഷ്യ യുദ്ധം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിലവിലെ പ്രതിസന്ധിയുമായി ഇതിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊവിഡ് -19 കേസുകളുടെ വർധനവ് കാരണം ടൊയോട്ടയ്ക്ക് തങ്ങളുടെ ജാപ്പനീസ് സൗകര്യങ്ങളിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തേണ്ടിവന്നു.

ഹൈലക്സിന്റെ വില ലോഞ്ച് സമയത്ത് പ്രഖ്യാപിക്കും. ഈ കാലതാമസത്തിന്റെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചൈനയിലെ കൊവിഡ് -19 -ന്റെ പുനരുജ്ജീവനം, സെമികണ്ടക്ടർ ചിപ്പ് ക്ഷാമം, ഉക്രെയിൻ റഷ്യ യുദ്ധം എന്നിവയെ ചുറ്റിപ്പറ്റിയുള്ള നിലവിലെ പ്രതിസന്ധിയുമായി ഇതിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊവിഡ് -19 കേസുകളുടെ വർധനവ് കാരണം ടൊയോട്ടയ്ക്ക് തങ്ങളുടെ ജാപ്പനീസ് സൗകര്യങ്ങളിലെ ഉൽപ്പാദനം താൽക്കാലികമായി നിർത്തേണ്ടിവന്നു.

ഇന്നോവ ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും അടിവരയിടുന്ന IMV2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് ട്രക്കാണ് ഹൈലക്സ്. ഈ ആർക്കിടെക്ച്ചർ ടൊയോട്ടയെ 30 ശതമാനം പ്രാദേശികവൽക്കരണം കൈവരിക്കാൻ സഹായിക്കും.

കൂടാതെ കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ടയുടെ സ്ഥാപനത്തിൽ വാഹനം അസംബിൾ ചെയ്യും. ഇത്രയും കുറഞ്ഞ പ്രാദേശികവൽക്കരണം ഉള്ളതിനാൽ, ഹൈലക്സ് പിക്ക്-അപ്പ് ട്രക്കിന്റെ ഉത്പാദനം ആഗോള വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ ഇരയാകുന്നു എന്നതും ശ്രദ്ധിക്കണം.

ഫീച്ചറുകളുടെ കാര്യത്തിൽ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫുൾ എൽഇഡി ഇല്യൂമിനേഷൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഹൈലക്സിൽ ലഭിക്കും.

യാത്രക്കാരുടെ സുരക്ഷിതത്വത്തിലേക്ക് കടക്കുമ്പോൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഏഴ് എയർബാഗുകൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, റിയർവ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഹൈലക്സ് വരുന്നത്.

ഫോർച്യൂണറിനെ നയിക്കുന്ന പരിചിതമായ 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഹൈലക്സിന്റെ ഹൃദയം. ഈ യൂണിറ്റ് 201 bhp കരുത്തും 420 Nm (ഓട്ടോമാറ്റിക്കിൽ 500 Nm) പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ലോ-റേഞ്ച് ട്രാൻസ്ഫർ കേസിന്റെ സഹായത്തോടെ നാല് വീലുകളിലേക്കും പവർ അയയ്ക്കും.

വാഹനത്തിന്റെ ഓഫ്-റോഡിംഗ് വൈദഗ്ദ്ധ്യം ഊന്നിപ്പറയുന്നതിന്, ഒരു ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കും ഒരു ഓട്ടോമാറ്റിക് ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യലും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

STD (സ്റ്റാൻഡേർഡ്), ഹൈ എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളിൽ ടൊയോട്ട ഹൈലക്സ് വാഗ്ദാനം ചെയ്യും. 30 മുതൽ 35 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന പിക്കപ്പ് ഇസൂസു D-മാക്‌സ് V-ക്രോസിന് ഒരു പ്രീമിയം ബദലായി സ്ഥാപിക്കും.
Source: Rushlane


Click it and Unblock the Notifications