പ്ലഗ്-ഇന്‍ ഹൈബ്രിഡ് കരുത്തോടെ A8 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Audi
ഹൈബ്രിഡ് പവര്‍ട്രെയിനോടുകൂടിയ A8 സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഔഡി. മറ്റ് അപ്ഡേറ്റുകള്‍ക്ക് പുറമെ, ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്ന് 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ മോഡലാണ് നാലാം തലമുറ A8.

സ്റ്റാന്‍ഡേര്‍ഡ് ബോഡി പതിപ്പിലെ 2022 ഔഡി A8-ന് 5.19 മീറ്റര്‍ നീളവും 1.94 വീതിയും 1.47 മീറ്റര്‍ ഉയരവും 3 മീറ്റര്‍ വീല്‍ബേസും ഉണ്ട്. ലോംഗ് വീല്‍ബേസ് A8 L മോഡലിന് 5.32 മീറ്റര്‍ നീളമുണ്ടെന്നും കമ്പനി വ്യക്തമാക്കി.

പുതിയ ഔഡി A8-ന്റെ എക്‌സ്റ്റീരിയര്‍ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, നിരവധി മാറ്റങ്ങളോടെയാണ് വാഹനം വരുന്നതെന്നാണ് കമ്പനി പറയുന്നത്. ഡിസൈന്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ വളരെ ഷാര്‍പ്പാണ്. ത്രിമാന ക്രോം ഇന്‍സേര്‍ട്ടുകളുള്ള വിശാലമായ സിംഗിള്‍ ഫ്രെയിം ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എയര്‍ ഇന്‍ടേക്കുകള്‍, താഴ്ന്ന മേല്‍ക്കൂര, വലിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ ഔഡി A8-ന് പുതിയ എല്‍ഇഡി ഡിജിറ്റല്‍ മാട്രിക്സ് ഹെഡ്‌ലാമ്പുകളും ലഭിക്കുന്നു. ആദ്യമായിട്ടാണ്, ഔഡി A8-ന് ഓപ്ഷണല്‍ ഡിജിറ്റല്‍ മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് സീറോ-എമിഷന്‍ മോഡലിനൊപ്പമാണ് ഇത് കമ്പനി പുറത്തിറക്കിയത്.

ഓരോ സെക്കന്‍ഡിലും 5,000 തവണ വരെ ഓറിയന്റേഷന്‍ മാറ്റാന്‍ കഴിവുള്ള ഏകദേശം 1.3 ദശലക്ഷം മൈക്രോ മിററുകള്‍ ഘടിപ്പിച്ച ഒരു ചിപ്പ് ഇതില്‍ അടങ്ങിയിരിക്കുന്നുവെന്നും കമ്പനി പറയുന്നു.

എക്സ്റ്റീരിയര്‍ പോലെ തന്നെ A8-ന്റെ ഇന്റീരിയറിലും നിരവധി അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ട്. എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗ്, മസാജ് പ്രവര്‍ത്തനക്ഷമതയുള്ള സീറ്റുകള്‍, രണ്ടാമത്തെ നിരയിലെ യാത്രക്കാര്‍ക്കായി രണ്ട് പുതിയ 10.1 ഇഞ്ച് മോണിറ്ററുകള്‍, റിമോട്ട് കണ്‍ട്രോള്‍ ഉള്ള റിയര്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റ്, എയര്‍ കണ്ടീഷനിംഗിന്റെ താപനില ഉള്‍പ്പെടെ 5.7 ഇഞ്ച് ഒഎല്‍ഇഡി സ്‌ക്രീന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MyAudi ആപ്പ് വഴി വാഹനം വിദൂരമായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്ന പാര്‍ക്കിംഗ് പൈലറ്റ് ഉള്‍പ്പെടെ 40-ലധികം ഡ്രൈവിംഗ് സഹായ സംവിധാനങ്ങള്‍ 2022 ഔഡി A8-ന് ലഭിക്കുന്നു. ആക്റ്റീവ് സസ്പെന്‍ഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഔഡി പ്രീ സെന്‍സ് 360-ഡിഗ്രി സിസ്റ്റവും സെഡാനില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പാര്‍ശ്വഫലങ്ങളുടെ അപകടസാധ്യതയില്‍ കാറിനെ 8 സെന്റിമീറ്റര്‍ വരെ ഉയര്‍ത്താന്‍ ഇതിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഏറ്റവും വലിയ മാറ്റം പ്രകടമായിരിക്കുന്നത് എഞ്ചിന്‍ ഭാഗത്ത് തന്നെയാണ്.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവും സംയോജിപ്പിച്ച് മൂന്ന് ഹൈബ്രിഡ് പവര്‍ട്രെയിന്‍ മോഡുകളോടെയാണ് പുതിയ A8 സെഡാന്‍ ഔഡി വാഗ്ദാനം ചെയ്യുന്നത്. V6 ടര്‍ബോ-ഡീസല്‍ യൂണിറ്റുള്ള 3.0 ലിറ്റര്‍ Tdi ക്വാട്രോ ടിപ്ട്രോണിക് മോഡലിന് 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുണ്ട്.

എഞ്ചിന് 286 bhp കരുത്തും 600 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാനാകും. V8 ടര്‍ബോചാര്‍ജര്‍ യൂണിറ്റിനൊപ്പം ഔട്ട്പുട്ട് 571 bhp വരെ ഉയരുന്നു. ഔഡി A8, പ്ലഗ്-ഇന്‍ ഹൈബ്രിഡിന് മൊത്തം പവര്‍ 462 bhp-യാണ്. ഇത് മുന്‍ തലമുറയേക്കാള്‍ 13 bhp കൂടുതലാണെന്ന് കമ്പനി വെളിപ്പെടുത്തുന്നു.

കൂടാതെ 700 Nm ടോര്‍ക്കും വാഹനം സൃഷ്ടിക്കുന്നു. 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും, മണിക്കൂറില്‍ 250 കിലോമീറ്ററാണ് പുതിയ സെഡാന്റെ ഉയര്‍ന്ന വേഗത.

14.4 kWh ലിഥിയം-അയണ്‍ ബാറ്ററി 135 കിലോമീറ്ററില്‍ കൂടാത്ത വേഗതയില്‍ 61 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ A8-നെ അനുവദിക്കുന്നു. ആള്‍ട്ടര്‍നേറ്റിംഗ് കറന്റില്‍ (AC) പരമാവധി 7.4 കിലോവാട്ട് വൈദ്യുതിയില്‍ ബാറ്ററി റീചാര്‍ജ് ചെയ്യാം. ഇന്‍ഡസ്ട്രീല്‍ സോക്കറ്റില്‍ നിന്ന് (230V, 32A) 2.5 മണിക്കൂറിനുള്ളില്‍ കാര്‍ പൂര്‍ണ്ണമായി റീചാര്‍ജ് ചെയ്യാനും സാധിക്കും.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതകള്‍ ഔഡി പരിഗണിക്കുകയാണെന്ന് കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ജര്‍മ്മന്‍ വാഹന നിര്‍മാതാവ് 2033 മുതല്‍ ഓള്‍-ഇലക്ട്രിക് ആകാന്‍ പദ്ധതിയിടുന്നതിനാല്‍, ഇതുവരെയുള്ള ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ഇവികള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിന് മുമ്പ് ബ്രാന്‍ഡ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളാണ് ഔഡി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, RS ഇ-ട്രോണ്‍ GT എന്നിവയാണ് പുറത്തിറക്കിയ ഇലക്ട്രിക് വാഹനങ്ങള്‍. 2020-ലെ 1,639 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 3,293 യൂണിറ്റുകളായി ചില്ലറ വില്‍പ്പനയില്‍ ബ്രാന്‍ഡ് രണ്ട് മടങ്ങ് വര്‍ധനവും രേഖപ്പെടുത്തി.


Click it and Unblock the Notifications








