നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

നവീകരിച്ച ഇ-ട്രോണ്‍ എസ്‌യുവി, ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് മോഡലുകള്‍ നവംബര്‍ 9-ന് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് നിര്‍മാതാക്കളായ ഔഡി. ടീസര്‍ ചിത്രം പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

Q8 ഇ-ട്രോണ്‍, Q8 ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നീ പേരുകളില്‍ വിളിക്കപ്പെടുന്ന ഈ ജോഡി അടിസ്ഥാനപരമായി റീബാഡ്ജ് ചെയ്ത പതിപ്പുകളാണ്. നിലവിലെ ഇ-ട്രോണ്‍ മോഡലുകളില്‍ നിന്നും നമമാത്രമാണ് മാറ്റങ്ങള്‍ മാത്രമാകും ഈ മോഡലുകള്‍ക്കും ഉണ്ടാകുക.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

ഔഡി ഇ-ട്രോണിന്റെയും ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്കിന്റെയും മോഡല്‍ അപ്ഡേറ്റ് 2018-ല്‍ വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ശേഷം ആദ്യമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

മാറ്റങ്ങള്‍ സാങ്കേതിക തലത്തില്‍ മാത്രമായിരിക്കുമെന്നാണ് സൂചന. കോസ്‌മെറ്റിക് മാറ്റങ്ങളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. Q8 50 ഇ-ട്രോണിന് 95 kWh ബാറ്ററി ലഭിക്കാന്‍ സാധ്യതയുണ്ട്, മറ്റൊരു 55 വേരിയന്റിന് 115 kWh ബാറ്ററി പാക്ക് നല്‍കും.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം, രണ്ട് കാറുകള്‍ക്കും പുതിയ ലൈറ്റിംഗ് സാങ്കേതികവിദ്യയില്‍ അല്‍പ്പം അപ്ഡേറ്റ് ചെയ്ത ഹെഡ്‌ലൈറ്റുകള്‍ ലഭിക്കും. മുന്നിലും പിന്നിലും ബമ്പറുകളില്‍ നേരിയ മാറ്റങ്ങളും പ്രതീക്ഷിക്കാം.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

Q8 ഇ-ട്രോണ്‍ മോഡലുകള്‍ വലിയ ബാറ്ററികള്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രേണിയും വര്‍ദ്ധിക്കും എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ ദൂരപരിധി പുതിയ മോഡലുകള്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

സോഷ്യല്‍ മീഡിയ പോസ്റ്റില്‍, Q8 ഇ-ട്രോണിന്റെ WLTP-സര്‍ട്ടിഫൈഡ് പവര്‍ ഉപഭോഗ മൂല്യം 24.4-20.1 kWh/100km ആണെന്നും Q8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണിന് 24.1-19.5 kWh/100km ആയി റേറ്റുചെയ്തിട്ടുണ്ടെന്നും ഔഡി വെളിപ്പെടുത്തി.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

ഇ-ട്രോണും ഇ-ട്രോണ്‍ സ്പോര്‍ട്ബാക്കും ഇതിനകം തന്നെ ഇന്ത്യയില്‍ റീട്ടെയില്‍ ചെയ്തിരിക്കുന്നതിനാല്‍, അപ്ഡേറ്റ് ചെയ്ത Q8 ഇ-ട്രോണും ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്കും ഇന്ത്യന്‍ വിപണിയിലും എത്തുമെന്ന് വേണം പ്രതീക്ഷിക്കാന്‍. വില സംബന്ധിച്ചോ, മറ്റ് മറ്റങ്ങളോ, ഫീച്ചറുകളോ സംബന്ധിച്ചോ കമ്പനി കാര്യമായി ഒന്നും തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടില്ല.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഔഡി Q5 സ്പെഷ്യല്‍ എഡിഷന്‍ എസ്‌യുവി ഇന്ന് വിപണിയില്‍ അവതരിപ്പിച്ചു. 67,05,000 രൂപയാണ് (എക്‌സ്‌ഷോറൂം) ഈ പ്രത്യേക പതിപ്പിന്റെ വില.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

മിറര്‍ ഹൗസിംഗും ബ്ലാക്ക് നിറത്തിലുള്ള ഔഡി ലോഗോകളും ഉള്ള പുതിയ ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കേജ് ഉള്‍പ്പെടുന്ന ഉപകരണ മെച്ചപ്പെടുത്തലുകള്‍ ഫീച്ചര്‍ ചെയ്താണ് പുതിയ കാര്‍ മുന്നോട്ട് വരുന്നത്. കൂടാതെ, പുതിയ 5 സ്പോക്ക് V സ്‌റ്റൈല്‍ ഗ്രാഫൈറ്റ് ഗ്രേ ഡയമണ്ട് കട്ട് അലോയ് വീലുകളും ബ്ലാക്ക്ഡ് ഔട്ട് റൂഫ് റെയിലുകളും ഇതിന് ലഭിക്കുന്നു.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

കാറിനെ കൂടുതല്‍ സവിശേഷമാക്കുന്നതിനായി, ഔഡി Q5 സ്‌പെഷ്യല്‍ എഡിഷനായി ഒരു പ്രത്യേക വിലയില്‍ ഔഡി ഒര്‍ജിനല്‍ ആക്‌സസറീസ് കിറ്റും വാഗ്ദാനം ചെയ്യുന്നു. ഡിസ്ട്രിക്റ്റ് ഗ്രീന്‍, ഐബിസ് വൈറ്റ് എന്നീ രണ്ട് എക്‌സ്‌ക്ലൂസീവ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ എസ്‌യുവി വാങ്ങാന്‍ ലഭ്യമാണ്.

നവീകരണങ്ങളോടെ Q8 E-Tron, Q8 E-Tron സ്പോര്‍ട്ട്ബാക്ക് എത്തുന്നു; ലോഞ്ച് തീയതി വെളിപ്പെടുത്തി Audi

249 bhp കരുത്തും 370 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ 45 TFSI എഞ്ചിനാണ് പുതിയ വാഹനത്തിന് കരുത്ത് നല്‍കുന്നത്. 6.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എഞ്ചിന്‍ കാറിന് കഴിയും, കൂടാതെ മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും.

More from DriveSpark

Article Published On: Tuesday, November 8, 2022, 17:50 [IST]
English summary
Audi officially teased q8 e tron and q8 e tron sportback models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X