വൈകാതെ ഇന്ത്യയിലേക്കും; Q8 e-tron-ന്റെ പ്രൊഡക്ഷന്‍ ആരംഭിച്ച് Audi
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഏറ്റവും പുതിയ Q8 ഇ-ട്രോണ്‍ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് കമ്പനി ഇക്കാര്യം പുറത്തുവിട്ടതും. ഇപ്പോഴിതാ അത് ഒന്നുകൂടി സ്ഥീരികരിച്ചിരിക്കുകയാണ് കമ്പനി. Q8 ഇ-ട്രോണിന്റെ ആദ്യ പ്രൊഡഷന്‍ പതിപ്പിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.
ആദ്യത്തെ ഔഡി Q8 ഇ-ട്രോണ്‍ ബ്രസ്സല്‍സ് പ്ലാന്റിലെ അസംബ്ലി ലൈനില്‍ നിന്നാണ് പുറത്തുവന്നത്. ഔഡിയുടെ അഭിപ്രായത്തില്‍, ഔഡി ഇ-ട്രോണിന്റെ ഉത്പാദനം ആരംഭിച്ചത് മുതല്‍ ഈ പ്ലാന്റ് സുസ്ഥിര ഉല്‍പ്പാദനത്തിന് ഒരു മാതൃകയാണ്. ഔഡിയുടെ ആദ്യ ഇലക്ട്രിക് മോഡലിന്റെ ഏകദേശം 160,000 യൂണിറ്റുകള്‍ 2018 മുതല്‍ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഒരു സര്‍ട്ടിഫൈഡ് നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍ കാറായി ഔഡി Q8 ഇ-ട്രോണ്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഉപഭോക്താക്കളിലേക്ക് എത്തും.

2025 മുതല്‍, എല്ലാ ഔഡി പ്ലാന്റുകളിലെയും ഉല്‍പ്പാദനം കമ്പനി വ്യാപകമായ പരിസ്ഥിതി പരിപാടിയായ മിഷന്‍: സീറോയുടെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കുമെന്നും അറിയിച്ചു. WLTP പ്രകാരം ഒറ്റ ചാര്‍ജില്‍ 582 കിലോമീറ്ററും സ്പോര്‍ട്ട്ബാക്കില്‍ 600 കിലോമീറ്റര്‍ വരെയും ഓടാന്‍ പുതിയ ഔഡി Q8 ഇ-ട്രോണ്‍ നല്ലതാണ്. കൂടാതെ, ഔഡി Q8 ഇ-ട്രോണിനായി ചില ഘടകങ്ങളില്‍ റീസൈക്കിള്‍ ചെയ്ത മെറ്റീരിയലുകളും ഔഡി ഉപയോഗിക്കുന്നു.
ഔഡി ഇ-ട്രോണിന്റെ ഉല്‍പ്പാദനം ആരംഭിച്ചതുമുതല്‍, പ്രീമിയം സെഗ്മെന്റില്‍ ലോകത്തിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് കാര്‍ബണ്‍ ന്യൂട്രല്‍ ഹൈ-വോളിയം പ്രൊഡക്ഷന്‍ പ്ലാന്റായി ബെല്‍ജിയം സൈറ്റ് അംഗീകരിക്കപ്പെട്ടു. 2012-ല്‍ സൈറ്റ് ഗ്രീന്‍ പവറിലേക്ക് മാറുകയും ചെയ്തു. മറ്റ് കാര്യങ്ങളില്‍, 107,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്ലാന്റ് പരിസരത്ത് ഔഡി ബ്രസ്സല്‍സ് മേഖലയിലെ ഏറ്റവും വലിയ ഫോട്ടോവോള്‍ട്ടെയ്ക് സംവിധാനങ്ങളിലൊന്ന് സ്ഥാപിച്ചു. ഈ സംവിധാനം എല്ലാ വര്‍ഷവും സുസ്ഥിര ഊര്‍ജ്ജത്തില്‍ നിന്ന് ഏകദേശം 9,000 മെഗാവാട്ട് മണിക്കൂര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
'വര്‍ദ്ധിച്ച കാര്യക്ഷമതയും ശ്രേണിയും കൂടാതെ അതിന്റെ ഷാര്‍പ്പായിട്ടുള്ള രൂപകല്‍പ്പനയും, പുതിയ ഔഡി Q8 ഇ-ട്രോണ്‍ ഇലക്ട്രോമോബിലിറ്റിയുടെ ശക്തമായ പ്രസ്താവനയാണെന്ന് ഉല്‍പ്പാദനത്തിനും ലോജിസ്റ്റിക്‌സിനും വേണ്ടിയുള്ള ഔഡി ബോര്‍ഡ് അംഗം ഗെര്‍ഡ് വാക്കര്‍ പറഞ്ഞു. ''ബ്രസ്സല്‍സ് വിലയേറിയ പയനിയറിംഗ് ജോലി ചെയ്തിട്ടുണ്ട്. ലോകമെമ്പാടും ഏകദേശം 160,000 വാഹനങ്ങള്‍ വിതരണം ചെയ്തതിന്റെ അനുഭവത്തില്‍ നിന്ന് തങ്ങള്‍ പഠിക്കുകയാണ്. അടുത്ത ഘട്ടമെന്ന നിലയില്‍, ബാറ്ററി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തങ്ങള്‍ ഈ അനുഭവം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 മെയ് മുതല്‍, ഏകദേശം 1,300 കിലോമീറ്റര്‍ റൂട്ടില്‍ ഔഡി റെയില്‍ ഗതാഗതം ഉപയോഗിക്കുന്നു, ഇത് കാര്‍ബണ്‍ ഉദ്‌വമനം പ്രതിവര്‍ഷം 2,600 ടണ്‍ കുറയ്ക്കുകയും ചെയ്യുന്നു. നിര്‍മാതാക്കള്‍ നേരത്തെ ഇന്ത്യയിലും ആഗോള തലത്തിലും ഒരേപോലെ വിറ്റിരുന്ന ഇ-ട്രോണ്‍ ഇലക്ട്രിക് എസ്‌യുവിക്ക് പകരമായാണ് പുതിയ Q8 ഇ-ട്രോണ്‍ മോഡലുകള്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔഡി ഇ-ട്രോണ്‍ 2018-ല്‍ ലോഞ്ച് ചെയ്തതിന് ശേഷം ലഭിക്കുന്ന ആദ്യത്തെ പ്രധാന നവീകരണം കൂടിയാണിത്. അതുകൊണ്ട് തന്നെ നിരവധി മാറ്റങ്ങളും സവിശേഷതകളും ഇതില്‍ പ്രതീക്ഷിക്കാം.
കൂടുതല്‍ നൂതനമായ സെല്ലുകളും ഒരു പുതിയ മാനേജ്‌മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്ന ബാറ്ററി പാക്കുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ഔഡി ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ബാറ്ററി പാക്കിന്റെ ഊര്‍ജ്ജ സാന്ദ്രത 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുനര്‍നിര്‍മ്മിച്ച 89kWh ലിഥിയം അയോണ്‍ ബാറ്ററിയുടെ സഹായത്താല്‍, Q8 ഇ-ട്രോണിന്റെ 50 പതിപ്പും Q8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണും ഇപ്പോള്‍ യഥാക്രമം 491km, 505km (WLTP സൈക്കിള്‍) പരിധി കൈവരിക്കുന്നു, നേരത്തെ അവകാശപ്പെട്ട 300km, 347km എന്നിവയെക്കാള്‍ വലിയൊരു കുതിച്ചുചാട്ടമാണിത്.
അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, 2023 ജനുവരി മുതല്‍ തങ്ങളുടെ കാറുകള്‍ക്ക് വില കൂടുമെന്ന് ഔഡി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ വില വര്‍ദ്ധന പ്രഖ്യാപനത്തിന് കാരണം വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ടും പ്രവര്‍ത്തന ചെലവുമാണെന്നും കമ്പനി കുറ്റപ്പെടുത്തി. ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ അതിന്റെ മുഴുവന്‍ മോഡല്‍ ശ്രേണിയുടെയും വില 1.7 ശതമാനം വര്‍ദ്ധിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇന്‍പുട്ടിന്റെയും പ്രവര്‍ത്തന ചെലവിന്റെയും വര്‍ദ്ധിച്ചുവരുന്ന ഫലമാണ് വില തിരുത്തലിനെ ബാധിക്കുന്നതെന്ന് ഔഡി ഇന്ത്യാ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.


Click it and Unblock the Notifications








