ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ ഔഡി തങ്ങളുടെ പുതിയ അർബൻസ്ഫിയർ കൺസപ്റ്റ് കാർ അവതരിപ്പിച്ചു. ലെവൽ 4 ഓട്ടോണമസ് ഡ്രൈവിംഗ് ഉൾപ്പെടെ ഇന്റീരിയർ സ്‌പെയ്‌സിലും സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഓൾ-ഇലക്‌ട്രിക് എംപിവി കൺസപ്റ്റാണ് ഔഡി അർബൻസ്‌ഫിയർ.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

സ്കൈസ്‌ഫിയർ, ഗ്രാൻഡ്‌സ്‌ഫിയർ എന്നീ കൺസപ്റ്റുകൾക്ക് ശേഷം 'സ്‌ഫിയർ' മോണിക്കർ വഹിക്കുന്ന മൂന്നാമത്തെ കൺസപ്റ്റാണ് പുതിയ ഔഡി അർബൻസ്‌ഫിയർ. ഇക്കൂട്ടത്തിൽ സ്കൈസ്‌ഫിയർ ഒരു ഓപ്പൺ-ടോപ്പ് സ്‌പോർട്‌സ് കാർ ആയിരുന്നപ്പോൾ, ഗ്രാൻഡ്‌സ്‌ഫിയർ ഔഡിയുടെ A8 മുൻനിര സെഡാന്റെ അടുത്ത തലമുറയെ പ്രിവ്യൂ ചെയ്തു.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ഔഡി അർബൻസ്ഫിയർ സ്പെസിഫിക്കേഷനുകളും അളവുകളും

ഔഡി അർബൻസ്‌ഫിയറിൽ ഓരോ ആക്സിലിലും ഒരു മോട്ടോറുള്ള ഓൾ-വീൽ ഡ്രൈവ് സജ്ജീകരണമുണ്ട്. മോട്ടോറുകൾ മൊത്തത്തിൽ 396 bhp പവറും 690 Nm പരമാവധി torque ഉം ഉൽപ്പാദിപ്പിക്കും.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ജർമ്മൻ ബ്രാൻഡിന്റെ പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക് അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള PPE സജ്ജീകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഔഡി അർബൻസ്ഫിയർ. 800V ആർക്കിടെക്ചറും 120kWh ബാറ്ററി പായ്ക്കുമാണ് അർബൻസ്ഫിയറിന്റെ സവിശേഷത.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

വലിയ ബാറ്ററി പായ്ക്ക് ഔഡി അർബൻസ്ഫിയർ കൺസെപ്റ്റിന് ഒറ്റ ചാർജിൽ 750 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്നു. ബാറ്ററി പാക്കിന് 270kWh വരെ വേഗതയിൽ ചാർജ് ചെയ്യാൻ കഴിയും കൂടാതെ 25 മിനിറ്റിനുള്ളിൽ 5 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. 300 കിലോമീറ്ററിലധികം കാറിന് പവർ നൽകാൻ ബാറ്ററിയെ പര്യാപ്തമാക്കാൻ വെറും 10 മിനിറ്റ് ഫാസ്റ്റ് ചാർജിംഗ് മതിയെന്ന് ഔഡി അവകാശപ്പെടുന്നു.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ജർമ്മൻ ലക്ഷ്വറി ബ്രാൻഡ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കൺസപ്റ്റ് വാഹനമാണ് ഔഡി അർബൻസ്ഫിയർ കൺസപ്റ്റ്. 5.51 m (18 അടി) നീളവും 2.01 m (6.6 അടി) m 1.78 m (5.8 അടി) ഉയരവുമുണ്ട് ഔഡി അർബൻസ്ഫിയറിന്. കൂടാതെ വാഹനത്തിന് 3.40 m (11.2 അടി) വീൽബേസുമുണ്ട്.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ഔഡി അർബൻസ്‌ഫിയർ കൺസെപ്‌റ്റിൽ മുൻവശത്ത് അഞ്ച്-ലിങ്ക് ആക്‌സിലും പിന്നിൽ മൾട്ടി-ലിങ്ക് ആക്‌സിൽ സജ്ജീകരണവും ഉണ്ട്. അർബൻസ്‌ഫിയർ കൺസെപ്‌റ്റിന്റെ മുന്നിലും പിന്നിലും ആക്സിലുകൾ നിർമ്മിച്ചിരിക്കുന്നത് അലൂമിനിയത്തിൽ നിന്നാണ്.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ഔഡിയുടെ അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ സജ്ജീകരണവും അർബൻസ്‌ഫിയർ കൺസെപ്‌റ്റിൽ അവതരിപ്പിക്കുന്നു. സെമി-ആക്‌റ്റീവ് ഡാംപർ കൺട്രോളോടുകൂടിയ സിംഗിൾ-ചേംബർ എയർ സസ്പെൻഷൻ സിസ്റ്റമാണിത്.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ഔഡി അർബൻസ്ഫിയർ കൺസപ്റ്റ് ഡിസൈനും ഫീച്ചറുകളും

അർബൻസ്‌ഫിയർ കൺസപ്റ്റ് ഇൻസൈഡ്-ഔട്ടായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഔഡി അവകാശപ്പെടുന്നു. സ്ഫിയർ മോണിക്കർ വഹിക്കുന്ന രണ്ട് സഹോദരങ്ങളെപ്പോലെ, പുതിയ അർബൻസ്‌ഫിയറിന്റെ ഇന്റീരിയർ കൺസപ്റ്റ് വെഹിക്കിളിന്റെ പ്രൈമറി ഫോക്കൽ പോയിന്റാണ്.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

അർബൻസ്ഫിയർ കൺസപ്റ്റിലേക്ക് കടക്കുന്നതിന് കൗണ്ടർ-ഹിംഞ്ച്ഡ് ഡോറുകളാണ് നൽകിയിരിക്കുന്നത്. എംപിവിക്ക് B പില്ലർ ഇല്ലെന്ന് ഈ ഡോറുകൾ വെളിപ്പെടുത്തുന്നു.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ഡോറുകൾ തുറക്കുമ്പോൾ, സീറ്റുകൾ ഡോറുകളിലേക്ക് തിരിയുകയും ലൈറ്റിൽ നിർമ്മിച്ച ഒരു റെഡ് കാർപ്പറ്റ് പ്രൊജക്ട് ചെയ്യുകയും ചെയ്യുന്നു. യാത്രക്കാർക്ക് മികച്ച ഫസ്റ്റ് ക്ലാസ് ആഢംബരങ്ങൾ നൽകുന്നതിനായി രണ്ട് നിരകളിലായി ക്രമീകരിച്ചിരിക്കുന്ന നാല് കൂറ്റൻ സീറ്റുകളാണ് അർബൻസ്ഫിയറിന്റെ സവിശേഷത. പിൻ സീറ്റുകൾക്ക് 60 ഡിഗ്രി വരെ റിക്ലൈൻ ചെയ്യാൻ കഴിയും. അധിക സൗകര്യത്തിനായി ലെഗ് റെസ്റ്റുകൾ ഈ സീറ്റുകളിൽ നൽകിയിരിക്കുന്നു.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ഔഡി അർബൻസ്‌ഫിയർ കൺസെപ്‌റ്റിൽ ഒരു വലിയ OLED ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നു, അത് പിന്നിലെ യാത്രക്കാർക്ക് ഒരു ബിസിനസ് മീറ്റിംഗിനോ അല്ലെങ്കിൽ ഓൺലൈനിൽ സ്ട്രീമിംഗ് ചെയ്യുന്ന ഏറ്റവും പുതിയ സിനിമകളോ ടിവി ഷോകളോ കാണാൻ സഹായിക്കുന്നു. വലിയ സ്‌ക്രീനിൽ സ്പ്ലിറ്റ് സ്‌ക്രീൻ മോഡും ഉണ്ട്. പിൻസീറ്റ് സെന്റർ കൺസോളിൽ വാട്ടർ ഡിസ്പെൻസറും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

മുൻവശത്ത് ഇരിക്കുന്നവർക്ക്, ഗ്രാൻഡ്‌സ്‌ഫിയർ കൺസപ്റ്റിൽ കണ്ടതിന് സമാനമായി വുഡൻ ട്രിം ഇൻലേകളിൽ ചിത്രങ്ങൾ പ്രൊജക്റ്റ് ചെയ്യാം. ഈ പ്രൊജക്ഷനുകൾക്ക് കീഴിൽ വ്യത്യസ്ത ഫംഗ്‌ഷനുകൾക്കിടയിൽ സ്വിച്ച് ചെയ്യാൻ ഉടമകളെ അനുവദിക്കുന്ന ഒരു സെൻസർ ബാർ സ്ഥിതി ചെയ്യുന്നു.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

മുൻവശത്തുള്ളവർക്ക് കൂടുതൽ പ്രൊജക്ഷൻ സ്പേസ് ആവശ്യമാണെങ്കിൽ അർബൻസ്ഫിയറിന്റെ സ്റ്റിയറിംഗ് വീൽ ഡാഷ്‌ബോർഡിലേക്ക് ഫോൾഡ് ചെയ്യാനാകും. ഔഡി അർബൻസ്ഫിയർ കൺസപ്റ്റ് ലെവൽ 4 ഓട്ടോണമസ് ഡ്രൈവിംഗിനെ പിന്തുണയ്ക്കുന്നു എന്ന വസ്തുത കാരണം ഇത് സാധ്യമാണ്.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

പുറത്തേക്ക് ഇറങ്ങി ഔഡി അർബൻസ്‌ഫിയറിലേക്ക് നോക്കുമ്പോൾ, കൺസപ്റ്റ് വെഹിക്കിളിന്റെ മുൻഭാഗത്തേക്ക് നമ്മുടെ കണ്ണുകൾ ആകർഷിക്കപ്പെടും. മറ്റ് 'സ്‌ഫിയർ' കൺസെപ്‌റ്റുകളിൽ കാണുന്ന ഔഡിയുടെ വലിയ ബ്ലാങ്കഡ് ഓഫ് സിംഗിൾ ഫ്രെയിം ഗ്രില്ലാണ് ഇലക്ട്രിക് എംപിവിയിലും ഉള്ളത്.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

മറ്റ് റോഡ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് വ്യത്യസ്ത പാറ്റേണുകളിലും നിറങ്ങളിലും മിന്നുന്ന ഒരു ഡിസ്പ്ലേയാണ് ഈ ബ്ലാങ്ക്ഡ് ഓഫ് സെക്ഷൻ. ഔഡിയുടെ ഐക്കണിക് മൾട്ടി-റിംഗ് ലോഗോയുടെ ഇല്യുമിനേറ്റഡ് പതിപ്പ് പിൻഭാഗത്ത് നൽകിയിരിക്കുന്നു.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

ഔഡി അർബൻസ്‌ഫിയർ അതിന്റെ സ്ലോപ്പിംഗ് റൂഫ് രൂപകൽപ്പനയും എയർ പില്ലറിനും റൂഫ് റെയിലിനും സമീപമുള്ള സ്പ്ലിറ്റ് വിൻഡോ ഡിസൈനും ഉപയോഗിച്ച് അതിന്റെ വലിയ വലിപ്പം മറയ്ക്കാൻ ശ്രമിക്കുന്നു.

ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും വലിയ Audi! Urbansphere കൺസപ്റ്റ് അവതരിപ്പിച്ച് ജർമ്മൻ ബ്രാൻഡ്

എന്നിരുന്നാലും, 24 ഇഞ്ച് വലിയ അലോയികളിൽ സഞ്ചരിക്കുന്ന ഔഡി അർബൻസ്ഫിയർ ഔഡി ഇതുവരെ പ്രദർശിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വാഹനമായതിനാൽ ഈ ശ്രമം വെറുതെയായിപ്പോയി എന്ന് വേണം പറയാൻ.

More from DriveSpark

Article Published On: Thursday, April 21, 2022, 18:54 [IST]
English summary
Audi unveils all new urbansphere concept with level 4 autonomous tech specs and details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X