വീഴ്‌വേൻ എൻട്ര് നിനൈത്തായോ? ജൂൺ വിൽപ്പനയിൽ മിന്നി തിളങ്ങിയ സെഡാനുകൾ
ഒട്ടനവധി പ്രതികൂലങ്ങൾക്കും സെമി കണ്ടക്ടർ ക്ഷാമം പോലെയുള്ള പ്രയാസങ്ങൾക്കും മധ്യേ വാഹന വിപണി വളർച്ചയുടെ പാതയിൽ തന്നെയാണ്. വിൽപ്പനയിൽ മിന്നി തിളങ്ങുന്നത് എസ്‌യുവി, ഹാച്ച്ബാക്ക് സെഗ്മെന്റുകളാണ്. എങ്കിലും ഇന്ത്യക്കാർക്ക് സെഡാനുകളോടുള്ള പ്രിയം ഇല്ലാതായി പോയിട്ടില്ല.

2022 ജൂൺ മാസത്തിൽ, മാരുതി സുസുക്കി ഡിസയർ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാൻ ആയി അതിന്റെ പൊസിഷൻ നിലനിർത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 12,639 യൂണിറ്റുകളെ അപേക്ഷിച്ച് ഒരു ഫ്ലാറ്റ് ഗ്രോത്തോടെ മൊത്തം ആഭ്യന്തര വിൽപ്പന 12,597 യൂണിറ്റുകളാണ്.

ഡിസൈറിന് പിന്നാലെ ടാറ്റയുടെ ടിഗോർ സമീപ മാസങ്ങളിൽ അല്പം ശ്രദ്ധേയമായി തുടങ്ങിയിട്ടുണ്ട്, മികച്ച വിൽപ്പനയും കോംപാക്ട് സെഡാൻ രേഖപ്പെടുത്തുന്നു.

2021 -ലെ ഇതേ കാലയളവിൽ 1,076 യൂണിറ്റുകളിൽ നിന്ന് 2022 -ൽ 4,931 യൂണിറ്റ് വിൽപ്പനയാണ് സബ് ഫോർ മീറ്റർ സെഡാൻ നേടിയത്. വാർഷിക വിൽപ്പനയിൽ 358 ശതമാനം വളർച്ചയും ടിഗോർ നേടി.

പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ വിറ്റഴിച്ച 3,126 യൂണിറ്റുകളിൽ നിന്ന് ഹ്യുണ്ടായി ഓറ, കഴിഞ്ഞ മാസം മൊത്തം 4,102 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ദക്ഷിണ കൊറിയൻ സെഡാൻ മോഡൽ വാർഷിക വിൽപ്പനയിൽ 31 ശതമാനം വളർച്ചയും കരസ്ഥമാക്കി.

2021 ജൂണിൽ 125 ശതമാനം പോസിറ്റീവ് വളർച്ചയോടെ 1,487 യൂണിറ്റുകളിൽ നിന്ന് 3,350 യൂണിറ്റുകളുമായി നാലാം സ്ഥാനത്താണ് ഹോണ്ട അമേസ് ഫിനിഷ് ചെയ്തത്.

ഹോണ്ട സിറ്റി കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മിഡ് സൈസ് സെഡാൻ ആയി തുടർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,571 യൂണിറ്റുകളിൽ നിന്ന് 28 ശതമാനം വളർച്ചയോടെ സിറ്റി 3,292 യൂണിറ്റുകളുടെ വിൽപ്പന നേടി.
| Rank | Model | June 2022 | June 2021 | Growth (%) YoY |
| 1 | Maruti Dzire | 12,597 | 12,639 | |
| 2 | Tata Tigor | 4,931 | 1,076 | 358 |
| 3 | Hyundai Aura | 4,102 | 3,126 | 31 |
| 4 | Honda Amaze | 3,350 | 1,487 | 125 |
| 5 | Honda City | 3,292 | 2,571 | 28 |
| 6 | Skoda Slavia | 2,765 | - | - |
| 7 | Hyundai Verna | 1,703 | 2,181 | -22 |
| 8 | Maruti Ciaz | 1,507 | 602 | 150 |
| 9 | Skoda Superb | 139 | 117 | 19 |
| 10 | Toyota Camry | 89 | 38 | 134 |

ലിസ്റ്റിന്റെ രണ്ടാം പകുതിയിൽ, സ്‌കോഡ സ്ലാവിയ 2,765 യൂണിറ്റ് വിൽപ്പനയുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തപ്പോൾ, മുൻ വർഷത്തെ 2,181 യൂണിറ്റുകളിൽ നിന്ന് 2022 ജൂണിൽ 1,703 യൂണിറ്റുകൾ നേടിയ ഹ്യുണ്ടായി വെർണ 22 ശതമാനം വിൽപ്പന ഇടിവ് നേരിട്ടു.

2022 ജൂണിൽ മാരുതി സുസുക്കി സിയാസ് മൊത്തം 1,507 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. 2021-ലെ ഇതേ കാലയളവിലെ 602 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, വാർഷിക വിൽപ്പന വോളിയം 150 ശതമാനം വർധിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 117 യൂണിറ്റുകളിൽ നിന്ന് 2022 ജൂണിൽ സ്കോഡ സൂപ്പർബ് മൊത്തം 139 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഇത് മോഡലിന് 19 ശതമാനം വിൽപ്പന വർധന നേടിക്കൊടുത്തു.

പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ 38 യൂണിറ്റുകളിൽ നിന്ന് 134 ശതമാനം വളർച്ചയോടെ 89 യൂണിറ്റുകളുമായി ടൊയോട്ട കാമ്രി ഹൈബ്രിഡ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്തു.


Click it and Unblock the Notifications








