2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

നവീകരണങ്ങളോടെ 2022 X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഏതാനും ആഴ്ചകള്‍ക്ക് മുന്നെ തന്നെ വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

ഇപ്പോള്‍ വാഹനത്തിന്റെ അരങ്ങേറ്റ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. പുതിയ വാഹനം മാര്‍ച്ച് 10 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ജര്‍മ്മന്‍ കാര്‍ നിര്‍മാതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ ഒരു ടീസറും കമ്പനി പങ്കുവെച്ചിരുന്നു.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

നേരത്തെ പറഞ്ഞതുപോലെ, ബിഎംഡബ്ല്യു ഇന്ത്യ 2022 X4 എസ്‌യുവിയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് ആരംഭിച്ചിരുന്നു, ഏകദേശം 50,000 രൂപയാണ് ടോക്കണ്‍ തുകയായി നല്‍കേണ്ടത്. പുതിയ വാഹനം നിര്‍മ്മാതാവിന്റെ ഇന്ത്യയിലെ പ്രാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

കമ്പനിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് X4 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ബുക്ക് ചെയ്യാം. ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ടീസര്‍, 2022 X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി എങ്ങനെയായിരിക്കുമെന്നതിന്റെ കൂടുതല്‍ വ്യക്തത നല്‍കുന്നു.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

എല്ലാ മാനദണ്ഡങ്ങളും പുനര്‍നിര്‍വചിക്കുന്ന സ്‌പോര്‍ട്ടി സാന്നിധ്യം ഉള്ള ഒരു എസ്‌യുവി എന്നാണ് ബിഎംഡബ്ല്യു ഇന്ത്യ പുതിയ X4-നെ വിശേഷിപ്പിക്കുന്നത്. പുതിയ അവതാറിലെ X4 ഇതിനകം ആഗോള വിപണിയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള വിപണിയിലെ പതിപ്പിന് സമാനമായി തന്നെ മിക്ക സവിശേഷതകളും ഇതില്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

2022 ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത എക്സ്റ്റീരിയര്‍ സവിശേഷതകള്‍ ഉള്‍പ്പെടുന്ന നിരവധി നവീകരണങ്ങള്‍ ഉണ്ടായിരിക്കും. പുതിയതും മെച്ചപ്പെടുത്തിയതുമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലെ എസ്‌യുവിയുടെ ക്യാബിനും ചില മാറ്റങ്ങള്‍ക്ക് വിധേയമാകും.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

പുറത്തെ പ്രധാന മാറ്റങ്ങളില്‍, പുതിയ X4 എസ്‌യുവിക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത ബിഎംഡബ്ല്യു കിഡ്നി ഗ്രില്‍, മാട്രിക്സ് ഫംഗ്ഷനോടുകൂടിയ സ്ലീക്കര്‍ പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാകും കമ്പനി അവതരിപ്പിക്കുക.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

2022 X4-ന്റെ ഇന്റീരിയറില്‍ പുനര്‍നിര്‍മ്മിച്ച ഡാഷ്ബോര്‍ഡ് ഉണ്ടായിരിക്കും, അതില്‍ 10.25 ഇഞ്ച് ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്‌തേക്കും.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ട്വീക്ക് ചെയ്ത സെന്റര്‍ കണ്‍സോള്‍, ഗിയര്‍ ലിവര്‍ സെലക്ടറിനായുള്ള പുതിയ നിയന്ത്രണങ്ങള്‍ തുടങ്ങിയ മറ്റ് സവിശേഷതകളും ക്യാബിന്‍ വാഗ്ദാനം ചെയ്യും. എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണും ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കും എസ്‌യുവിയില്‍ ഉണ്ടാകും.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും. പെട്രോള്‍ യൂണിറ്റിന് പരമാവധി 248 bhp യും 350 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

അതേസമയം ഡീസല്‍ യൂണിറ്റിന് പരമാവധി 282 bhp കരുത്തും 650 Nm torque ഉം സൃഷ്ടിക്കാനാവും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാകും ഘടിപ്പിച്ചിരിക്കുക.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

190 bhp പരമാവധി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 2.0-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റും ബിഎംഡബ്ല്യു ഉള്‍പ്പെടുത്തിയേക്കാം.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. ഔട്ട്ഗോയിംഗ് X4 മോഡലിന് നിലവില്‍ 67.50 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. 2022 X4 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ വില ലോഞ്ച് ചെയ്യുമ്പോള്‍ ഏകദേശം 70 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

വിപണിയില്‍ എത്തുമ്പോള്‍ വാഹനം മെര്‍സിഡീസ് ബെന്‍സ് GLC കൂപ്പെ പോലുള്ള മോഡലുകള്‍ക്കെതിരെ മത്സരിക്കും.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

ബിഎംഡബ്ല്യു X4 നെയിംപ്ലേറ്റ് 2014 മുതല്‍ അന്താരാഷ്ട്ര വിപണികളില്‍ ലഭ്യമാണ്, രണ്ടാം തലമുറ 2018-ല്‍ എത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് ലഭ്യമാകുന്ന ഈ നവീകരിച്ച പതിപ്പ് 2021 ജൂണില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച മോഡലാണ്.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

ഈ പതിപ്പിന്റെ അവതരണത്തിനൊപ്പം തന്നെ മോഡലിന്റെ ബ്ലാക്ക് ഷാഡോ എഡിഷനും കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. M സ്പോര്‍ട് ട്രിമ്മിലാകും ബ്ലാക്ക് ഷാഡോ എഡിഷന്‍ വാഗ്ദാനം ചെയ്യുക.

2022 X4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി BMW; പ്രതീക്ഷിക്കാവുന്ന വില വിവരങ്ങള്‍

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ യൂണിറ്റ് എല്ലാം വിറ്റഴിച്ചതായാണ് സൂചന. ലിമിറ്റഡ് എഡിഷനായതുകൊണ്ട് തന്നെ ഈ യൂണിറ്റിന്റെ പരിമിതമായ 50 യൂണിറ്റുകള്‍ മാത്രമാകും കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.

More from DriveSpark

Article Published On: Wednesday, March 9, 2022, 15:33 [IST]
English summary
Bmw announced 2022 x4 facelift suv launch date find here other details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X