ബുക്കിംഗ് ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രം; X4 ബ്ലാക്ക് ഷാഡോ എഡിഷന്‍ വിറ്റുതീര്‍ന്നെന്ന് BMW
2022 ഫെബ്രുവരി 25-നാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു, ഇന്ത്യയില്‍ പരിമിതമായ X4 ബ്ലാക്ക് ഷാഡോ എഡിഷന്റെ ബുക്കിംഗ് ആരംഭിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതെല്ലാം വിറ്റ് തീര്‍ന്നതായി വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

കൂപ്പെ എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് തുറന്നതിന് ശേഷം വളരെ വേഗത്തില്‍ വിറ്റഴിക്കാനായെന്നും ബിഎംഡബ്ല്യു അറിയിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാവ് പുതിയ X4 ബ്ലാക്ക് ഷാഡോ പതിപ്പിന്റെ 50 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്. അതേസമയം, പുതിയ X4 രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവിടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാരംഭ ടോക്കണ്‍ തുകയായ 50,000 രൂപയ്ക്കാണ് ബിഎംഡബ്ല്യു ഇന്ത്യ വാഹനത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഡെലിവറികള്‍ നടക്കുക. 2022 ബിഎംഡബ്ല്യു X4 ബ്ലാക്ക് ഷാഡോ എഡിഷന്‍ 2019 ബിഎംഡബ്ല്യു X4-നെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് രാജ്യത്ത് 67.50 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയില്‍ വില്‍പ്പന നടത്തുകയും ചെയ്യുന്നു.

എന്നാല്‍ സാങ്കേതികതയ്ക്ക് സമഗ്രമായ പുതുക്കലിനൊപ്പം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ കോസ്മെറ്റിക് അപ്ഡേറ്റുകളുമായിട്ടാകം X4 ബ്ലാക്ക് ഷാഡോ വിപണിയില്‍ എത്തുക. ബിഎംഡബ്ല്യു X4 വളരെ വ്യത്യസ്തമായ കൂപ്പെ പോലുള്ള റൂഫ് ലൈനോടെയാണ് വരുന്നത്, കൂടാതെ പുതിയ തലമുറ X3-ല്‍ നിന്നുള്ള ഘടകങ്ങളും കടമെടുക്കുകയും ചെയ്യുന്നു.

2022 മോഡലില്‍, മെറ്റാലിക് ബ്ലാക്ക് സഫയര്‍ പെയിന്റ് സ്‌കീമിനെ അപേക്ഷിച്ച് ബിഎംഡബ്ല്യു X4 അതിന്റെ സൗന്ദര്യശാസ്ത്രത്തില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ സ്വീകരിക്കും.

സ്പോര്‍ട്ടി ലുക്കിംഗ് മെഷ് കിഡ്നി ഗ്രില്‍, മാട്രിക്സ് ഫംഗ്ഷനോടുകൂടിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫുള്‍ എല്‍ഇഡി റിയര്‍ ലൈറ്റുകള്‍, പുതിയ റിയര്‍ ഏപ്രോണ്‍, ബമ്പറില്‍ ഇപ്പോള്‍ ലംബമായും താഴെയുമായി സ്ഥാപിച്ചിരിക്കുന്ന റിഫ്ളക്ടറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജെറ്റ് മാറ്റ് ബ്ലാക്ക് നിറത്തിലുള്ള Y-പാറ്റേണുള്ള 19 ഇഞ്ച് അലോയ് വീലുകളില്‍ ബിഎംഡബ്ല്യു ഫ്‌ലോട്ടിംഗ് ഹബ് ക്യാപ്പിനൊപ്പം കമ്പനി അവതരിപ്പിക്കുന്നു.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണലോടുകൂടിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയ്ക്കൊപ്പം ഇന്ത്യ-ബൗണ്ട് X4 ഫെയ്‌സ്‌ലിഫ്റ്റ് വരാന്‍ സാധ്യതയുണ്ട്.

ഒന്നിലധികം എയര്‍ബാഗുകള്‍, ത്രീ-സോണ്‍ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, ഡൈനാമിക് ഡാംപര്‍ കണ്‍ട്രോള്‍, പെര്‍ഫോമന്‍സ് കണ്‍ട്രോള്‍, ഒരു ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, ആറ് നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവയും വാഹനത്തിലെ ഫീച്ചറുകളായി ഇടംപിടിക്കും.

X4 ബ്ലാക്ക് എഡിഷന് സെന്‍സാടെക് സിന്തറ്റിക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഓയ്സ്റ്റര്‍/ബ്ലാക്ക്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 10.25 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ്, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഗിയര്‍ സെലക്ടര്‍ ലിവര്‍ ഉള്ള ടച്ച് കണ്‍ട്രോളര്‍, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റത്തിനുള്ള ബട്ടണുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, വിവിധ ഡ്രൈവിംഗ് അനുഭവ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഇത് വാഗ്ദാനം ചെയ്യും.

ബിഎംഡബ്ല്യു കണ്‍ട്രോളര്‍. 5.1 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒരു ബ്ലാക്ക് പാനലിനുള്ളിലാണ് നല്‍കിയിരിക്കുന്നത്.

പരിമിതമായ യൂണിറ്റുകളില്‍ എത്തുന്ന X4 ബ്ലാക്ക് ഷാഡോ പതിപ്പ്, ബ്രൂക്ക്‌ലിന്‍ ഗ്രേ, ബ്ലാക്ക് സഫയര്‍ എക്സ്റ്റീരിയര്‍ പെയിന്റുകളില്‍ ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ ടോണും റെഡ് സ്റ്റിച്ചിംഗും ഒപ്പം രണ്ട് വേരിയന്റുകളിലായി വരുന്നു: X4 xDrive30i M Sport, X4 xDrive30d M Sport.

സ്റ്റാന്‍ഡേര്‍ഡ് X4 നെ സംബന്ധിച്ചിടത്തോളം, ബിഎംഡബ്ല്യു എക്സ്റ്റീരിയറിനും ഇന്റീരിയറിനും കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് X4-നും xDrive30i, xDrive30d വേരിയന്റുകള്‍ ബിഎംഡബ്ല്യു തുടര്‍ന്നും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

അതിനാല്‍, എസ്‌യുവിക്ക് 2.0-ലിറ്റര്‍, ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനും 3.0-ലിറ്റര്‍, ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റും കരുത്ത് പകരാന്‍ സാധ്യതയുണ്ട്. രണ്ടും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാകും ജോടിയാക്കുക.

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 248 bhp കരുത്തും പരമാവധി 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ വേരിയന്റ് വെറും 6.3 സെക്കന്‍ഡിനുള്ളില്‍ 0 -100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

3.0-ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 261 bhp കരുത്തും 620 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, വെറും 6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത ഈ വേരിയന്റ് കൈവരിക്കുകയും ചെയ്യുന്നു. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, മെര്‍സിഡീസ്-ബെന്‍സ് GLC കൂപ്പെ പോലുള്ളവയുമായി X4 മത്സരിക്കും.


Click it and Unblock the Notifications








