തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിലെ തങ്ങളുടെ ചില മോഡലുകളുടെ വില പരിഷ്‌കരിച്ചു. തെരഞ്ഞെടുത്ത മോഡലുകളുടെ വില എക്സ്‌ഷോറൂം വിലയേക്കാള്‍ 2 ലക്ഷം രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

ബിഎംഡബ്ല്യു X1 20i SportX, xLine വേരിയന്റുകള്‍ക്ക് 40,000 രൂപ വര്‍ധിച്ചു. സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് മോഡലുകള്‍ക്ക് ബിഎംഡബ്ല്യു 3 സീരീസ് വില 50,000 രൂപ വര്‍ദ്ധിച്ചപ്പോള്‍, 3 സീരീസ് സെഡാന്റെ (ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍) ലോംഗ് വീല്‍ബേസ് വേരിയന്റിന് ഇപ്പോള്‍ 1.60 ലക്ഷം രൂപയോളമാണ് കൂടിയിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

മറുവശത്ത്, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുടെ മുന്‍ എക്സ്‌ഷോറൂം വിലയെ അപേക്ഷിച്ച് 60,000 രൂപയും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ജനപ്രിയമായ ബിഎംഡബ്ല്യു 5-സീരീസിന് 50,000 രൂപയുടെ വില വര്‍ധനവ് ലഭിച്ചപ്പോള്‍, സ്പോര്‍ട്ടിയര്‍ ബിഎംഡബ്ല്യു 630d M സ്പോര്‍ട്ടിന്റെ വില 30,000 രൂപയായി ഉയര്‍ന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

ബിഎംഡബ്ല്യു X5 40d xLine, ബിഎംഡബ്ല്യു X5 40i M Sport, ബിഎംഡബ്ല്യു 730Ld DPE സിഗ്‌നേച്ചര്‍, ബിഎംഡബ്ല്യു 740 Li M Sport, ബിഎംഡബ്ല്യു M340i തുടങ്ങിയ മോഡലുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനയായ 2 ലക്ഷം രൂപ കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

എന്നിരുന്നാലും, നേരത്തെ സൂചിപ്പിച്ചതുപോലെ, എല്ലാ മോഡലുകള്‍ക്കും വില പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല, തെരഞ്ഞെടുത്ത് കുറച്ച് മോഡലുകളില്‍ മാത്രമാണ് കമ്പനി വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ ലിസ്റ്റില്‍ ബിഎംഡബ്ല്യു X7, X6, X5M, X4, 8 സീരീസ്, Z4, M2, M4, M5, M8, ഓള്‍ ഇലക്ട്രിക് iX എന്നിവയുടെ വിലയില്‍ വര്‍ധനവില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

കൂടാതെ, ബിഎംഡബ്ല്യു അടുത്തിടെ ഇന്ത്യയില്‍ ഏറെ കാത്തിരുന്ന M4 കോമ്പറ്റീഷന്‍ xDrive മോഡല്‍ അവതരിപ്പിച്ചിരുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

4-സീരീസ് കൂപ്പെയുടെ ഈ ഉയര്‍ന്ന പ്രകടന മോഡലിന് 1.43 കോടി രൂപയാണ് (എക്‌സ്‌ഷോറൂം, ഇന്ത്യ) വില. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള 10-ാമത്തെ M വാഹനമായി ഇത് ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

കഴിഞ്ഞ മാസം, ബിഎംഡബ്ല്യു പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു, ഇത് രാജ്യത്ത് രണ്ട് പെട്രോള്‍-മാത്രം വേരിയന്റുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

5-സീറ്റര്‍ പ്രീമിയം എസ്‌യുവി പുതുതായി പുറത്തിറക്കിയ വാഹനമായതിനാല്‍, സൂചിപ്പിച്ചതുപോലെ ബിഎംഡബ്ല്യു X3-യുടെ വില പരിഷ്‌കരിച്ചിട്ടില്ല, പുതിയ ബിഎംഡബ്ല്യു X3-യുടെ വില 59.90 ലക്ഷം രൂപ മുതലാണ് (എക്സ്‌ഷോറൂം) ആരംഭിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

പുതിയ ലോഞ്ചുകളുടെയും അപ്ഡേറ്റുകളുടെയും ഒരു പരമ്പരയിലൂടെ, രാജ്യത്തെ ഡീലര്‍ഷിപ്പുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

തെരഞ്ഞെടുത്ത മോഡലുകളില്‍ ബിഎംഡബ്ല്യു അടുത്തിടെ നടത്തിയ വില പരിഷ്‌കരണം ഉയര്‍ന്നതായി തോന്നുകയും കാറുകളെ അഭികാമ്യമല്ലാതാക്കുകയും ചെയ്‌തേക്കാം.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

എന്നിരുന്നാലും, ഈ കാറുകള്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം കാറുകളിലൊന്നായതിനാല്‍, മൊത്തത്തിലുള്ള വില്‍പ്പനയുടെ കാര്യത്തില്‍ ഈ വില വര്‍ധനവ് പ്രതികൂല ഫലമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്ന് വേണം പറയാന്‍.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

അതേസമയം ആഡംബര നിര്‍മാതാക്കള്‍ ഇന്ത്യയ്ക്കായി പുതുതായി പുറത്തിറക്കിയ iX എസ്‌യുവിയുടെ ആദ്യ ബാച്ച്, പുറത്തിറക്കി ഒരു ദിവസത്തിനുള്ളില്‍ തന്നെ വിറ്റുതീര്‍ന്നതായി വെളിപ്പെടുത്തിയിരുന്നു. 1,15,90,000 രൂപ എക്സ്ഷോറൂം പ്രാരംഭ വിലയിലാണ് ബിഎംഡബ്ല്യു iX പുറത്തിറക്കിയത്. ഇതൊക്കെ ബ്രാന്‍ഡിന്റെ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

iX എസ്‌യുവി ബ്രാന്‍ഡില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഓള്‍-ഇലക്ട്രിക് വാഹനമാണ്. വിറ്റുതീര്‍ന്ന ബിഎംഡബ്ല്യു iX എസ്‌യുവികളുടെ ആദ്യ ബാച്ചിന്റെ ഡെലിവറി 2022 ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

2022-ന്റെ ആദ്യ പാദത്തില്‍ അടുത്ത ബാച്ച് iX ഇലക്ട്രിക് എസ്‌യുവികള്‍ക്കായി ബിഎംഡബ്ല്യു ബുക്കിംഗ് ആരംഭിക്കും.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

ബിഎംഡബ്ല്യു iX എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ xDrive40 രൂപത്തില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ബിഎംഡബ്ല്യു iX xDrive40-ന് കരുത്തേകുന്നത് 322 bhp-ഉം 630 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഡ്യുവല്‍-മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണമാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ 2 ലക്ഷം രൂപ വരെ വര്‍ധിപ്പിച്ച് BMW

രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ (ഓരോ ആക്സിലിലും ഒന്ന്) സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ബിഎംഡബ്ല്യൂവിന്റെ xDrive ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. 6.1 സെക്കന്‍ഡിനുള്ളില്‍ വാഹനം 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യും.

Article Published On: Saturday, February 12, 2022, 12:10 [IST]
English summary
Bmw india announced price hikes in selected models upto rs 2 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X