BMW XM ഇന്ത്യന്‍ വിപണിയിലെത്തി; പെര്‍ഫോമന്‍സ് എസ്‌യുവി നിരയില്‍ ഇനി തീപാറും
തങ്ങളുടെ ഏറ്റവും പുതിയ XM എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി ബിഎംഡബ്ല്യു. ഇന്ത്യയിലെ മോഡല്‍ ലൈനപ്പിലെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായി മാറുന്ന XM 2.60 കോടി രൂപയ്ക്കാണ് (എക്‌സ്-ഷോറൂം, ഇന്ത്യ) ബിഎംഡബ്ല്യു വിപണിയിലെത്തിച്ചിരിക്കുന്നത്. 1970-കളുടെ അവസാനത്തില്‍ നിരത്തുകള്‍ കീഴടക്കിയ മിഡ്-എഞ്ചിന്‍ M1 സൂപ്പര്‍കാറിന് ശേഷമുള്ള രണ്ടാമത്തെ BMW M ഉല്‍പ്പന്നം കൂടിയാണ് XM.
പുതിയ ബിഎംഡബ്ല്യു XM-ന്റെ പവര്‍ട്രെയിനിനെയും മറ്റ് ടെക്‌നിക്കല്‍ ഫീച്ചറുകളെയും കുറിച്ച് നോക്കുമ്പോള്‍ 489 bhp, 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച് പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിനുള്ള ആദ്യത്തെ M മോഡലാണ് XM. ഇത് മൊത്തം 653 bhp, 800 Nm പവര്‍ ഔട്ട്പുട്ടും നല്‍കുന്നു. M xഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബിഎംഡബ്ല്യു ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

അതേസമയം, XM-ന്റെ കൂടുതല്‍ ശക്തമായ പതിപ്പായ ലേബല്‍ റെഡ് 2023 സെപ്റ്റംബറില്‍ അന്താരാഷ്ട്ര വിപണികളില്‍ എത്തും. ഈ മോഡല്‍ 748 bhp പവറും 1,000 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 4.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കഴിവിനൊപ്പം പ്യുവര്‍ ഇവി മോഡില്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനും XM-ന് സാധിക്കും. ലക്ഷ്വറി പെര്‍ഫോമന്‍സ് എസ്‌യുവിയില്‍ അഡാപ്റ്റീവ് എം സസ്പെന്‍ഷന്‍, ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഡാംപറുകള്‍, പുതിയ 48V സിസ്റ്റം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു,
ഇത് റിയര്‍-വീല്‍ സ്റ്റിയറിങ്ങിനും ആക്റ്റീവ് ആന്റി-റോള്‍ ബാറുകള്‍ വഴി ബോഡി റോള്‍ കുറയ്ക്കാനും സഹായിക്കുന്നു. X7-ന് സമാനമായ വലുപ്പമുള്ള, XM-ന് സമൂലമായ രൂപകല്‍പ്പന കമ്പനി നല്‍കിയിരിക്കുന്നു. കാരണം അതിന്റെ ചില എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് ഹൈലൈറ്റുകളാണ് അതിന് കാരണം. ഗോള്‍ഡ് ആക്സന്റുകളോടുകൂടിയ കൂറ്റന്‍ ഇല്ലുമിനേറ്റഡ് കിഡ്നി ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ് സജ്ജീകരണം, പിന്നില്‍ ലംബമായി അടുക്കിയ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

XM-ന് 21 ഇഞ്ച് വീലുകളാണ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് 22 അല്ലെങ്കില്‍ 23 ഇഞ്ച് വീലുകളും തെരഞ്ഞെടുക്കാന്‍ സാധിക്കും. അകത്തളങ്ങളിലേക്ക് പോയാല്‍ XM ല്‍ പരിചിതമായ ഒരു ബിഎംഡബ്ല്യു ലേഔട്ട് കാണാന്‍ സാധിക്കും. മുമ്പ് iX, i4 എന്നിവയില്‍ കണ്ടിരുന്ന തരത്തിലുള്ള ലേഔട്ടാണത്. പിന്നിലെ ഇരിപ്പിടം ഒരു 'എം ലോഞ്ച്' ആയി വികസിപ്പിച്ചെടുത്തിട്ടുണ്ട്. മുമ്പുള്ള ഏതൊരു M കാറിനേക്കാളും യാത്രക്കാരുടെ സുഖസൗകര്യങ്ങളില്‍ ഇത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇനി നമുക്ക് ഫീച്ചറുകളുടെ കാര്യം പരിശോധിക്കാം. XM-ന് 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഏറ്റവും പുതിയ iഡ്രൈവ്8 സോഫ്റ്റ്വെയര്‍ പിന്തുണക്കുന്ന 14.9 ഇഞ്ച് ടച്ച്സ്‌ക്രീനും, ADAS ടെക്, ആംബിയന്റ് ലൈറ്റിംഗ്, ഫോര്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹര്‍മാന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നു. ബിഎംഡബ്ല്യു XM-ന് എതിരാളികളായി ഇന്ത്യന്‍ വിപണിയില്‍ ഒരുപിടി പെര്‍ഫോമന്‍സ് എസ്‌യുവികള്‍ അണിനിരക്കുന്നുണ്ട്.ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX 707, പോര്‍ഷെ കയെന്‍ ടര്‍ബോ GT എന്നിവയ്ക്കെതിരെയാണ് പ്രധാനമായും ബിഎംഡബ്ല്യു XM മത്സരിക്കുന്നത്. ഫെരാരി പുരോസാങ്ഗും ബെന്റ്ലി ബെന്റയ്ഗ സ്പീഡും ഇതിന്റെ മറ്റ് പ്രധാന എതിരാളികളാണ്. ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി അ്ടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മോഡലുകളെ ബിഎംഡബ്ല്യു വില്‍പ്പനയ്ക്ക് എത്തിക്കും. XM-നൊപ്പം പരിഷ്‌കരിച്ച M340i, S1000RR സൂപ്പര്‍ബൈക്ക് എന്നിവയും ബിഎംഡബ്ല്യു ശനിയാഴ്ച പുറത്തിറക്കിയിട്ടുണ്ട്.
69.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് M340i ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാറിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഈ വര്‍ഷം ആദ്യം അനാച്ഛാദനം ചെയ്തിരുന്നു. ഉയര്‍ന്ന പ്രകടന സവിശേഷതകളും അപ്‌ഡേറ്റ് ചെയ്ത കോസ്മെറ്റിക് മാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് എത്തുന്നത്. കാറിന്റെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ഒന്നിലധികം പുതിയ ആധുനിക സവിശേഷതകളാല്‍ സെഡാന്‍ സമ്പന്നമാണെന്നും കമ്പനി വ്യക്തമാക്കുന്നു. പുതിയ എല്‍ഇഡി DRL-കള്‍, അലോയ് വീലുകള്‍, കിഡ്‌നി ഗ്രില്ലുകള്‍ എന്നിവ ചേര്‍ത്താണ് ബിഎംഡബ്ല്യു 340i-യുടെ പുറംഭാഗം മനോഹരമായി നവീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








