M340i xDrive അവതരിപ്പിച്ച് BMW; വില 69.20 ലക്ഷം രൂപ, മാറ്റങ്ങള്‍ അറിയാം

M340i xDrive ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. 69.20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രാജ്യത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോള്‍ കൂടുതല്‍ മോഡലുകളെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. X7 ഫെയ്‌സ്‌ലിഫ്റ്റ്, XM എസ്‌യുവികള്‍ക്കൊപ്പമാണ് പുതിയ സലൂണിന്റെ അവതരണം.

കാറിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഈ വര്‍ഷം ആദ്യം അനാച്ഛാദനം ചെയ്തിരുന്നു. ഉയര്‍ന്ന പ്രകടന സവിശേഷതകളും അപ്ഡേറ്റ് ചെയ്ത കോസ്‌മെറ്റിക് മാറ്റങ്ങളുമായിട്ടാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. മാത്രമല്ല, സെഗ്മെന്റിലെ ഉപഭോക്താക്കള്‍ക്കായി കാറിന്റെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്ന ഒന്നിലധികം പുതിയ ആധുനിക സവിശേഷതകളാല്‍ സെഡാന്‍ സമ്പന്നമാണെന്നും കമ്പനി പറയുന്നു. ബിഎംബ്ല്യു M340i xDrive-ന് ജര്‍മ്മന്‍ വാഹന നിര്‍മാതാവിന്റെ പുതിയ ഡിസൈന്‍ ഭാഷയുമായി സമന്വയിപ്പിക്കുന്നതില്‍ ഒന്നിലധികം എക്സ്റ്റീരിയര്‍ മാറ്റങ്ങള്‍ ലഭിക്കുന്നു.

M340i xDrive അവതരിപ്പിച്ച് BMW; വില 69.20 ലക്ഷം രൂപ, മാറ്റങ്ങള്‍ അറിയാം

ഇത് M340i യ്ക്കൊപ്പം പുറത്തിറക്കിയ മറ്റ് മോഡലുകളിലും കാണാന്‍ കഴിയും. പുതിയ എല്‍ഇഡി DRL-കള്‍, അലോയ് വീലുകള്‍, കിഡ്നി ഗ്രില്ലുകള്‍ എന്നിവ ചേര്‍ത്ത് ബിഎംഡബ്ല്യു 340i-യുടെ എക്സ്റ്റീരിയര്‍ കമ്പനി മനോഹരമായി നവീകരിച്ചുവെന്ന് വേണം പറയാന്‍. M340i-യുടെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചു, ആദ്യ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇറക്കുമതി ചെയ്ത ജര്‍മ്മന്‍ സെഡാന്‍ 2023 ജനുവരിയില്‍ ഡെലിവറിക്ക് തയ്യാറായ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

2023 ബിഎംഡബ്ല്യു M340i, xDrive പരിവേഷത്തില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, അതായത് ഇന്ത്യന്‍ വിപണിയിലെ 3 സീരീസ് മോഡലുകളില്‍ ഏറ്റവും മികച്ചത് ഓള്‍-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. M സ്പോര്‍ട്ട് ഡിഫറന്‍ഷ്യല്‍, M സ്പോര്‍ട്ട് ബ്രേക്കുകള്‍, M സ്പെസിഫിക് സസ്പെന്‍ഷന്‍ എന്നിവയും പുതിയ M340i-ക്ക് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. 2023 ബിഎംഡബ്ല്യു M340i ഇരട്ട സ്‌ക്രോള്‍ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച 3.0-ലിറ്റര്‍ സ്ട്രെയിറ്റ്-സിക്സ് പെട്രോള്‍ എഞ്ചിനില്‍ നിന്ന് പവര്‍ എടുക്കുന്നത് തുടരുന്നു.

M340i xDrive അവതരിപ്പിച്ച് BMW; വില 69.20 ലക്ഷം രൂപ, മാറ്റങ്ങള്‍ അറിയാം

M340i യുടെ എഞ്ചിന്‍ 5,500-6,500 rpm-ല്‍ 368.8 bhp കരുത്തും 1,900-5,000 rpm-ല്‍ 500Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 2023 ബിഎംഡബ്ല്യു M340i-യുടെ എഞ്ചിന്‍ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു, അത് നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. M340i വെറും 4.4 സെക്കന്‍ഡിനുള്ളില്‍ 0-100km/h വേഗത കൈവരിക്കും, ജര്‍മ്മന്‍ സെഡാന് 250km/h പരമാവധി വേഗത കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.

M340i-യുടെ 2023 പതിപ്പ്, ഗോ-ഫാസ്റ്റര്‍ സെഡാന്റെ ഡിസൈന്‍ പരിഷ്‌ക്കരിക്കുന്ന ഒരു ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായി. മുന്‍വശത്ത്, പുതിയ 2023 M340i-യില്‍ വ്യതിരിക്തമായ കിഡ്നി ഗ്രില്ലുകള്‍ക്കായി ഒരു ഹണികോമ്പ് മെഷും മുന്‍ ബമ്പറില്‍ താഴെയായി നല്‍കിയിരിക്കുന്ന എയര്‍ ഡാമും കാണാം. പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, M-സ്‌പെസിഫിക് ഡോര്‍ സില്‍സ്, പുതിയ 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത M340i-യില്‍ കാണാം.

M340i xDrive അവതരിപ്പിച്ച് BMW; വില 69.20 ലക്ഷം രൂപ, മാറ്റങ്ങള്‍ അറിയാം

ദ്രാവിറ്റ് ഗ്രേ, സണ്‍സെറ്റ് ഓറഞ്ച്, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ മൂന്ന് മെറ്റാലിക് കളര്‍ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു M340i വാഗ്ദാനം ചെയ്യുന്നത്. 2023 മോഡല്‍ വര്‍ഷത്തില്‍ പുതിയ ബിഎംഡബ്ല്യു M340i-യുടെ ഇന്റീരിയറിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരിഷ്‌കരിച്ച M340i-യില്‍ ഇരട്ട ഡ്രൈവറും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേകളും ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഗ്ലാസ് പാളിയുണ്ട്. 16 സ്പീക്കറുകള്‍, ഒമ്പത് ചാനലുകള്‍, 464W ഡിജിറ്റല്‍ ആംപ്ലിഫയര്‍ എന്നിവയുള്ള പ്രീമിയം ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവുമായി ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ബന്ധിപ്പിച്ചിരിക്കുന്നു.

ബ്ലൂ/ബ്ലാക്ക് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള കറുപ്പ് നിറത്തിലുള്ള അല്‍കന്റാര സെന്‍സാടെക് അപ്ഹോള്‍സ്റ്ററി, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണ, M ഡിജിറ്റല്‍ കീ എന്നിവ ഇന്ത്യയ്ക്കായുള്ള പുതിയ ബിഎംഡബ്ല്യു M340i-യുടെ മറ്റ് സവിശേഷതകളാണ്. M340i തികച്ചും പ്രായോഗികമായ ഒരു പാക്കേജില്‍ അല്‍പ്പം രസം നല്‍കുന്നു. ഇറക്കുമതി തീരുവകള്‍ കാരണം പ്രൈസ് ടാഗ് ഉയര്‍ന്ന നിലയിലാണെങ്കിലും, ബിഎംഡബ്ല്യു പ്രേമികള്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ശരാശരി 3 സീരീസില്‍ നിന്ന് മാറി നില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

Article Published On: Saturday, December 10, 2022, 13:57 [IST]
English summary
Bmw m340i xdrive launched in india price features design and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X