X7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; ലോഞ്ച് തീയതി വെളിപ്പെടുത്തി BMW

X7-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്തയില്‍ അവതരിപ്പിക്കാനൊരുങ്ങി ബവേറിയന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിനെയാണ് കമ്പനി ഇന്ത്യയിലും അവതരിപ്പിക്കുന്നത്.

നിരവധി മാറ്റങ്ങളോടെ ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിനെയാകും ഇന്ത്യയിലും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുക. ഇപ്പോഴിതാ വാഹനത്തിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് ബിഎംഡബ്ല്യു. 2022 ഡിസംബര്‍ 10-ന് അപ്ഡേറ്റ് ചെയ്ത മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

X7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും; ലോഞ്ച് തീയതി വെളിപ്പെടുത്തി BMW

2023 X7 ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുന്‍ഗാമിയേക്കാള്‍ വിവിധ സുപ്രധാന മാറ്റങ്ങള്‍ അവതരിപ്പിക്കും. അതേസമയം, X7-നൊപ്പം പുതുക്കിയ M340i xDrive, പുതിയ XM എന്നിവയും ബിഎംഡബ്ല്യു അവതരിപ്പിക്കും. ഈ മിഡ്-ലൈഫ് X7 ഫെയ്‌സ്‌ലിഫ്റ്റിന്റെ പുറംഭാഗത്ത് സമൂലമായ മാറ്റങ്ങള്‍ നിര്‍മാതാക്കള്‍ കൊണ്ടുവരുന്നു.

ആദ്യം, ഫാസിയ പുതിയ തലമുറ 7 സീരീസ്, i7 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഒരു സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണം എന്നിവ അവതരിപ്പിക്കും. കൂടാതെ, എസ്‌യുവിക്ക് നേര്‍ത്ത പിന്‍ ലൈറ്റുകള്‍, 21 ഇഞ്ച് മുതല്‍ 23 ഇഞ്ച് വരെ വലുപ്പമുള്ള ഒരു പുതിയ അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ എന്നിവയും ലഭിക്കുന്നു. മാത്രമല്ല, പുതിയ സിംഗിള്‍ പീസ് കര്‍വ്ഡ് ഡിസ്പ്ലേ യൂണിറ്റിനൊപ്പം പുനര്‍നിര്‍മ്മിച്ച ഡാഷ്ബോര്‍ഡ് X7-ന്റെ ഇന്റീരിയര്‍ പ്രയോജനപ്പെടുത്തുന്നു.

ഈ സിസ്റ്റത്തില്‍ 12.3 ഇഞ്ച് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ഏറ്റവും പുതിയ എട്ടാം തലമുറ ബിഎംഡബ്ല്യു i-ഡ്രൈവ് OS ലഭിക്കുന്ന 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍പ്പെടുന്നു. സെന്‍സാഫിന്‍ വീഗന്‍ ലെതര്‍ അല്ലെങ്കില്‍ മെറിനോ യഥാര്‍ത്ഥ ലെതര്‍ എന്നിവയില്‍ ഉയര്‍ന്ന ഗ്രേഡ് അപ്‌ഹോള്‍സ്റ്ററിയും ക്യാബിനിന്റെ സവിശേഷതയാണ്.

ഫീച്ചര്‍ ഫ്രണ്ടില്‍, ബിഎംഡബ്ല്യു ഡിജിറ്റല്‍ കീ, ഫൈവ് സോണ്‍ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, 1,475-വാട്ട് ബോവേഴ്സ് & വില്‍കിന്‍സ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റം, ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഹെഡ്‌സ് അപ് ഡിസ്പ്ലേ എന്നിങ്ങനെ എല്ലാ സവിശേഷതകളുമായിട്ടാണ് ബിഎംഡബ്ല്യു വരുന്നത്.

ആക്റ്റീവ് ആന്റി-റോള്‍ ബാറുകള്‍, റിയര്‍-വീല്‍ സ്റ്റിയറിംഗ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍, പാര്‍ക്കിംഗ് അസിസ്റ്റന്റ് പ്രോ, xDrive ഓള്‍-വീല്‍ ഡ്രൈവ് തുടങ്ങിയവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകള്‍. എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ X7 ഫെയ്‌സ്‌ലിഫ്റ്റ് 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ 48 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് പ്രവര്‍ത്തനക്ഷമതയോടെ പാശ്ചാത്യ വിപണികളില്‍ ലഭ്യമാണ്.

ഇന്ത്യയിലേക്ക് പോകുന്ന മോഡലിന് അതേ പുതുക്കിയ പവര്‍ട്രെയിനുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 4.4 ലിറ്റര്‍ V8 എഞ്ചിന്‍ ഉള്ള ഒരു പുതിയ M60i xDrive പതിപ്പും ഇത് നേടിയിട്ടുണ്ട്, ആ മോഡലാകും ഇവിടെ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയില്‍ എത്തുമ്പോള്‍, പുതിയ ബിഎംഡബ്ല്യു X7 ഇന്ത്യന്‍ വിപണിയില്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മെര്‍സിഡീസ് ബെന്‍സ് GLS, ഓഡി Q8, പോര്‍ഷെ കയെന്‍ എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, അടുത്തിടെയാണ് X7 40i M സ്‌പോര്‍ട്ട് 50 ജഹ്രെ M എഡിഷന്‍ മോഡല്‍ ബിഎംഡബ്യു ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 1.21 കോടി രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ M ഡിവിഷന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് 50 ജഹ്രെ M എഡിഷനുകള്‍ എന്ന പേരില്‍ ഏതാനും മോഡലുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

ഡിസൈന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, സ്റ്റാന്‍ഡേര്‍ഡ് X7 മോഡലില്‍ നിന്നും 50 ജഹ്രെ M എഡിഷനുകളെ വ്യത്യസ്തമാക്കുന്നതിന് കുറച്ച് കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. മിനറല്‍ വൈറ്റ്, കാര്‍ബണ്‍ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലും വാഹനം വിപണിയില്‍ സ്വന്തമാക്കാന്‍ സാധിക്കും. മറ്റ് മാറ്റങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് കിഡ്നി ഗ്രില്ലും ഗ്ലോസ് ബ്ലാക്ക് ഫിനിഷ്ഡ് ബ്രേക്ക് കാലിപ്പറുകളുള്ള 21 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഉള്‍പ്പെടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw revealed 2023 x7 facelift launch date in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X