ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍

ദീപാവലിയടക്കം വരുന്ന ഉത്സവ സീസണ്‍ വാഹന നിര്‍മാതാക്കള്‍ക്കും ചാകരക്കാലമാണ്. കമ്പനികള്‍ നിരവധി ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിക്കുന്നതിനാല്‍ തന്നെ ജനങ്ങളും പുതിയൊരു വാഹനം എടുക്കുന്നത് ഉത്സവകാലത്ത് ആയിക്കോട്ടെ എന്ന് ചിന്തിക്കും. എന്നാല്‍ ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവെറി ലഭിക്കുന്ന ചില വാഹനങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

വന്‍ വില്‍പ്പന നടക്കുന്നതിനാല്‍ തന്നെ ഇന്ത്യന്‍ വാഹന വ്യവസായത്തിന് ഉത്സവ സീസണ്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. സമീപ വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി, ചിപ്പ് ക്ഷാമം, വിതരണ ശൃംഖല പ്രശ്‌നങ്ങള്‍ എന്നിവ മൂലം തടസ്സങ്ങള്‍ നേരിട്ടതിനാല്‍ ഈ സീസണ്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി, കാര്‍ നിര്‍മ്മാതാക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തുകയും അവരുടെ ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുകയും ചെയ്തു. പ്രത്യേകിച്ചും എസ്‌യുവി സെഗ്മെന്റ് നിരവധി പുതിയ ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ കാലക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും സെമി കണ്ടക്ടര്‍ ക്ഷാമം ഇതുവരെ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര സ്‌കോര്‍പിയോ N, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ ജനപ്രിയ കാറുകള്‍ക്ക് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നീണ്ട കാത്തിരിപ്പ് കാലയളവിന് കാരണമായി.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

ഈ ദീപാവലിക്ക് ചില മോഡലുകള്‍ ബുക്ക് ചെയ്താല്‍ അവയുടെ ഡെലിവറികള്‍ അടുത്ത ദീപാവലിക്ക് മാത്രമേ സാധ്യമാകൂ. റിസര്‍വേഷന്‍ ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ ബുക്കിംഗ് ആയതോടെ മഹീന്ദ്ര സ്‌കോര്‍പിയോ N റെക്കോഡ് തിരുത്തി കുറിച്ചിരുന്നു. എസ്‌യുവിയുടെ വേരിയന്റുകളെ ആശ്രയിച്ച് 21 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

സമീപകാലത്തെ ഹിറ്റ് മോഡലുകളായ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്കും ടൊയോട്ട അര്‍ബന്‍ ക്രൂയിസറിനും തിരഞ്ഞെടുത്ത ട്രിമ്മുകള്‍ അനുസരിച്ച് 5.5 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. രണ്ട് മിഡ്‌സൈസ് എസ്‌യുവികള്‍ക്കും പ്ലാറ്റ്ഫോം, ഹൈബ്രിഡ് എഞ്ചിനുകള്‍, സവിശേഷതകള്‍, ടെക്‌നോളജി എന്നിവയുള്‍പ്പെടെ നിരവധി സമ്യതകളുണ്ട്.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

9 മാസം വരെ കാത്തിരിപ്പ് കാലയളവുള്ള സെഗ്മെന്റ് ലീഡര്‍ ഹ്യൂണ്ടായ് ക്രെറ്റ ഉള്‍പ്പെടെയുള്ള മിഡ്‌സൈസ് എസ്‌യുവികളുടെ ഒരു നീണ്ട നിരക്കെതിരെയാണ് അവര്‍ മത്സരിക്കുന്നത്. അടുത്ത വര്‍ഷം ക്രെറ്റയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

കഴിഞ്ഞ വര്‍ഷം വില്‍പ്പനയ്ക്കെത്തിയത് മുതല്‍ മഹീന്ദ്ര XUV700 വന്‍ ഹിറ്റായി മാറിയിരുന്നു. വേരിയന്റുകളെ ആശ്രയിച്ച് ഈ മോഡല്‍ കൈയ്യില്‍ കിട്ടാന്‍ 16 മാസം വരെ കാത്തിരിക്കണം. പുതിയ തലമുറ മാരുതി സുസുക്കി ബ്രെസ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തിയിരുന്നു. വില്‍പ്പന കണക്കില്‍ ടാറ്റ നെക്‌സോണിനെ ബ്രെസ കടത്തിവെട്ടുകയും ചെയ്തു. നല്ല ഡിമാന്‍ഡുള്ള ഈ മോഡലും നീണ്ട കാത്തിരിപ്പ് കാലയളവ് അവകാശപ്പെടുന്നു.

ഈ ദീപാവലിക്ക് ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി ലഭിക്കുന്ന കാറുകള്‍ ഇവയാണ്

ഈ വര്‍ഷം തുടക്കത്തിലായിരുന്നു കിയ കാരന്‍സ് ആഭ്യന്തര വിപണിയില്‍ അരങ്ങേറ്റം നടത്തിയത്. ഉയര്‍ന്ന ജനപ്രീതി കാരണം കിയയുടെ ഈ മോഡലിന്റെ ഡെലിവറിക്കും 20 മാസം കാത്തിരിക്കണം. രണ്ട് വര്‍ഷത്തിന് ശേഷം ലഭിച്ച ഉത്സവ സീസണില്‍ കാര്‍ നിര്‍മാതാക്കാള്‍ക്ക് ബമ്പര്‍ അടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നവരാത്രി സമയത്ത് സെഡാന്‍, എസ്‌യുവി കാറുകളുടെ വില്‍പ്പന ഇരട്ടി ആയതായാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. ഈ ദീപാവലി കൂടി കഴിഞ്ഞാല്‍ ഉത്സവ സീസണില്‍ ആരെല്ലാം പൊന്ന് കൊയ്തുവെന്ന് കാണാം.

More from DriveSpark

Article Published On: Wednesday, October 12, 2022, 11:07 [IST]
English summary
Booking this 7 popular cars this diwali can take delivery time next diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X