BYD Atto 3 മുതല്‍ ഇന്നോവ ഹൈക്രോസ് വരെ; അടുത്ത മാസത്തെ കിടിലന്‍ ഇവി, ഹൈബ്രിഡ് ലോഞ്ചുകള്‍
ഇന്ത്യന്‍ വാഹന വിപണിയില്‍ ഉത്സവകാല മോളം കഴിഞ്ഞു കൊണ്ടിരിക്കുകയാണ്. എങ്കിലും അടുത്ത മാസം നാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചില ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മോഡലുകള്‍ ലോഞ്ച് ചെയ്യാന്‍ പോകുകയാണ്. അത് ഏതൊക്കെയാണെന്ന് നമ്മള്‍ക്ക് നോക്കാം.

അടുത്ത മാസം പകുതിയോടെ, പുതിയ തലമുറ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ (സെനിക്‌സ്) ആഗോള പ്രീമിയര്‍ ഇന്തോനേഷ്യയില്‍ നടക്കാന്‍ പോകുകയാണ്. മള്‍ട്ടിപര്‍പ്പസ് വാഹന സെഗ്‌മെന്റിലെ രാജാക്കന്‍മാരായ ഇന്നോവയുടെ പിന്‍മുറക്കാരനെ പരിചയപ്പെടാന്‍ വാഹന ലോകം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

നവംബര്‍ അവസാനത്തോടെ ഇത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ വില്‍പ്പനയ്ക്കെത്തും. 2023-ന്റെ തുടക്ക സമയത്ത് തന്നെ ഇത് ഇന്ത്യയിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്നോവ ഹൈക്രോസിന്റെ ടീസര്‍ ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

നിലവിലുള്ള ഇന്നോവ ക്രിസ്റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒത്തിരി മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പുതിയ എംപിവി ഒന്നിലധികം സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ വില്‍ക്കും. പുതിയ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ഹൈക്രോസ് ഇന്ത്യയില്‍ ഇന്നോവ ക്രിസ്റ്റയ്ക്കൊപ്പം വില്‍പ്പന ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്നോവ ഹൈക്രോസിന്റെ എക്സ്റ്റീരിയറില്‍ ഷാര്‍പ് എല്‍ഇഡി ഹെഡ്ലാമ്പുകളും പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, മുന്നിലും പിന്നിലും പുതുക്കിയ ബമ്പറുകള്‍ എന്നിവയുള്ള പരിഷ്‌ക്കരിച്ച ട്രപസോയ്ഡല്‍ ഗ്രില്‍ സെക്ഷന്‍ ലഭിക്കുന്നു.

പുതുതായി രൂപകല്‍പന ചെയ്ത അലോയ് വീലുകള്‍, പുതിയ ഫോഗ് ലാമ്പ് ഹൗസുകള്‍, വെലോസിന് സമാനമായ സൈഡ് ബോഡി ക്രീസ്, കൂടുതല്‍ റാക്ക് ചെയ്ത എ പില്ലറുകള്‍, പുതിയ സി, ഡി പില്ലറുകള്‍, ട്വീക്ക് ചെയ്ത ടെയില്‍ഗേറ്റ്, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മറ്റ് ഹൈലൈറ്റുകള്‍.

ഇന്റീരിയറില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, എറൗണ്ട് വ്യൂ ക്യാമറ, ടൊയോട്ട സേഫ്റ്റി സെന്‍സ് സ്യൂട്ട്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

അടുത്ത മാസത്തെ മറ്റൊരു പ്രധാന ലോഞ്ച് ഒരു ഇവിയാണ്. BYD ഇന്ത്യയ്ക്കുള്ള രണ്ടാമത്തെ മോഡലായ അറ്റോ 3 ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പുത്തന്‍ മോഡലിന്റെ വിലയും അടുത്ത മാസം പ്രഖ്യാപിക്കും.

എല്‍എഫ്പി കെമിസ്ട്രിയോടുകൂടിയ പ്രശസ്തമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയും 60.5 kWh ബാറ്ററി പായ്ക്കുമാണ് BYD അറ്റോ 3-ല്‍ ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 201 bhp പവറും 310 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പെര്‍മനെന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ ഉപയോഗിക്കുന്നത്.

7.3 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനീസ് ഇലക്ട്രിക് വാഹന ഭീമന്‍മാരുടെ പുത്തന്‍ മോഡലായ അറ്റോ 3-ന് ടാറ്റ നെക്സോണ്‍ ഇവി മാക്സ്, എംജി ZS ഇവി, ഹ്യൂണ്ടായി കോന ഇലക്ട്രിക് എന്നിവയെയാണ് നേരിടേണ്ടത്. വില ഏകദേശം 36 ലക്ഷം (എക്‌സ്-ഷോറൂം) രൂപയില്‍ ആരംഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഡെലിവറി 2023 ജനുവരിയില്‍ ആരംഭിച്ചേക്കും.

ഇന്ത്യന്‍ ഇവി സ്റ്റാര്‍ട്ടപ്പായ പ്രവൈഗ് രണ്ട് വര്‍ഷം മുമ്പ് എക്സ്റ്റിംഗ്ഷന്‍ എന്ന് പേരിട്ട ആദ്യത്തെ ഇലക്ട്രിക് സെഡാനെ കുറിച്ച് പ്രഖ്യാപിച്ചത്. അടുത്തിടെ ഇതിന്റെ ടീസര്‍ പുറത്തുവിട്ടു. നവംബര്‍ 25 ന് എക്‌സ്റ്റിംഗഷന്‍ വെളിപ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രവൈഗ്. ഈ ഇലക്ട്രിക് സെഡാന് 500 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് കമ്പനി അവകാശപ്പെടുന്നു. ഉയര്‍ന്ന വേഗത 200 കിലോമീറ്ററില്‍ കൂടുതലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications