ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

ചൈനയിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) അടുത്തിടെയാണ് ഇന്ത്യയില്‍ അറ്റോ3 ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചത്. ഇപ്പോള്‍ തങ്ങളുടെ സാന്നിധ്യം ദക്ഷിണ അമേരിക്കയിലേക്കും വ്യാപിപ്പിക്കുകയാണവര്‍.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ വാഹന വിപണിയായ ബ്രസീലില്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒത്തുവന്നതിനാല്‍ ഈ മാസം രണ്ട് പുതിയ ഇലക്ട്രിക് വാഹന മോഡലുകള്‍ വില്‍ക്കാന്‍ തുടങ്ങുമെന്ന് ചൈനീസ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

ബ്രസീലില്‍ പുതിയ സാങ്കേതികവിദ്യകള്‍ നിര്‍മ്മിക്കുന്നതിന് നിക്ഷേപം നടത്താന്‍ രാഷ്ട്രീയമായും പാരിസ്ഥിതികമായും ശരിയായ സമയമാണിതെന്ന് താന്‍ വിശ്വസിക്കുന്നതായി BYD അമേരിക്കയുടെ പ്രസിഡന്റ് സ്റ്റെല്ല ലി ബുധനാഴ്ച രണ്ട് എസ്‌യുവി മോഡലുകളുടെ ലോഞ്ച് വേളയില്‍ നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

ഹൈബ്രിഡ് മോഡലായ സോങ്, ഫുള്‍ ഇലക്ട്രിക് യുവാന്‍ എന്നിവയാണ് പുതിയ കാറുകള്‍. വടക്കുകിഴക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ ബഹിയയില്‍ പുതിയ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ കാറുകള്‍ ഇറക്കുമതി ചെയ്യും.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

'എന്നാല്‍ ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രക്രിയയായിരിക്കും. സാങ്കേതികവിദ്യ ഇവിടെ വളരുന്നതിന് തുറന്ന മനസ്സുള്ള ഒരു സര്‍ക്കാരാണ് ഞങ്ങള്‍ക്ക് വേണ്ടത്' ലി കൂട്ടിച്ചേര്‍ത്തു. നുവരി 1 ന് അധികാരമേല്‍ക്കാന്‍ പോകുന്ന നിയുക്ത പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ബ്രസീലിന്റെ പരിസ്ഥിതി നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം 'ഹരിത സമ്പദ്വ്യവസ്ഥ'ക്ക് ഊന്നല്‍ നല്‍കുന്ന വ്യവസായങ്ങളെ പിന്തുണച്ചിരുന്നു. വാഹന വ്യവസായം ഹൈബ്രിഡ് സാങ്കേതികവിദ്യയിലൂടെ ആധുനികവല്‍ക്കരിക്കുമെന്നതും ലുലയുടെ വാഗ്ദാനമാണ്. ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഉപേക്ഷിച്ചുപോയ തലസ്ഥാനമായ സാല്‍വഡോറിലെ വ്യാവസായിക മേഖലയില്‍ വാഹന ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാന്‍ താല്‍പര്യം അറിയിച്ച് BYD ബഹിയ സര്‍ക്കാറിന് കത്തെഴുതിയിരുന്നു.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

3 ബില്യണ്‍ റിയസ് (550 ദശലക്ഷം ഡോളര്‍) മുതല്‍മുടക്കില്‍ മൂന്ന് പ്ലാന്റുകളില്‍ ഇലക്ട്രിക് ബസുകളും ട്രക്ക് ഷാസികളും ഇലക്ട്രിക് കാറുകളും ഹൈബ്രിഡുകളും BYD നിര്‍മ്മിക്കുമെന്നും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി വാഹന ബാറ്ററികള്‍ക്കായി ബ്രസീലിയന്‍ ലിഥിയം പ്രോസസ്സ് ചെയ്യുമെന്നും ബഹിയ സര്‍ക്കാര്‍ അറിയിച്ചു.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

രണ്ട് പ്ലാന്റുകള്‍ 2024 ലും മൂന്നാമത്തേത് 2025 ലും ആരംഭിക്കുമെന്ന് ബഹിയ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ലി വിസമ്മതിക്കുകയും ഈ വര്‍ഷാവസാനത്തോടെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും പറഞ്ഞു.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

ബ്രസീലിന്റെ രാഷ്ട്രീയവും സാമ്പത്തികവും നിയമപരവുമായ കുഴപ്പങ്ങളുടെ ചരിത്രം സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബ്രസീലിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് വളരെയധികം ക്ഷമയുണ്ടെന്ന് ലി പറഞ്ഞു. 'ഞങ്ങള്‍ ഏകദേശം 10 വര്‍ഷമായി ബ്രസീലിലാണ്. വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം എന്നിവയ്ക്ക് പുറമെ ഈ കാലയളവില്‍ ഞങ്ങള്‍ നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രസീലിന് അതിന്റേതായ നേട്ടങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു' ലി പറഞ്ഞു.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

ബ്രസീലിയന്‍ വിപണിയുടെ വലുപ്പം, ലിഥിയം പോലുള്ള ബാറ്ററികള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കുന്ന ഒരു പുതിയ സര്‍ക്കാര്‍ എന്നിവ അവര്‍ ചൂണ്ടിക്കാണിച്ചു.

വളരെ നല്ല നിമിഷത്തിലാണ് ഞങ്ങള്‍ ഇവിടെ സാങ്കേതികവിദ്യകള്‍ വിപുലീകരിക്കാന്‍ തുടങ്ങുന്നതെന്നും കാലക്രമേണ ബ്രസീലിന് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്കായി സ്വന്തം വ്യവസായം വികസിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

2025 ഓടെ ബ്രസീലിലെ മൊത്തം വാഹന വില്‍പ്പനയുടെ 10 ശതമാനം ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളായിരിക്കുമെന്നാണ് BYD പ്രതീക്ഷിക്കുന്നു. നിലവില്‍ അത് 2.4 ശതമാനം മാത്രമാണ്. 2030 ഓടെ ഇവി വിപണി വിഹിതം 30 ശതമാനമായി ഉയരും.

ടെസ്‌ലയുടെ മൂക്കിന് താഴെ ലാറ്റിനമേരിക്ക കീഴടക്കാന്‍ BYD; ബ്രസീലില്‍ ഇവി ലോഞ്ചുകള്‍

എന്നാല്‍ ബ്രസീലില്‍ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന നികുതിയെ ലി വിമര്‍ശിക്കുന്നുണ്ട്. മറ്റ് വിപണികളെ അപേക്ഷിച്ച് ബ്രസീലില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉയര്‍ന്ന വിലയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് നികുതി ഭാരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Article Published On: Friday, November 18, 2022, 12:00 [IST]
English summary
Byd expanding into south america will start selling 2 new electric vehicle models in brazil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X